Oct 8, 2011

പുത്തന്‍ ന്യായാധിപരുടെ ശിക്ഷാവിധികള്‍





മനസ്സിലാക്കിയത് എഴുതാമെങ്കില്‍ എന്റെ സംശയത്തിന് ആദ്യം ഉത്തരം തേടേണ്ടി വരും നമ്മുടെ മഹാരാജ്യത്ത്  നീതിവ്യവസ്ഥ ഇപ്പോള്‍ നിര്‍ജ്ജീവമാണോ? ചോദ്യത്തിലടങ്ങിയിരിക്കുന്ന കുഴപ്പങ്ങളുടെ പിന്നില്‍ പോകല്‍ അല്ല ഉദ്ദേശ്യം.എന്താണ് നാം നീതി വ്യവസ്ഥ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിന്റെ സത്യാവസ്ഥയെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തെ പിടിച്ച് കുലുക്കിയ വാളകത്ത്  അധ്യാപകന് നേരെ ഉണ്ടായ ആക്രമണമാണ് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുവാന്‍ എന്നെ മനസ്സിനെ പ്രാപ്തനാക്കിയത്.കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ അദൃശ്യമായി ഇടപെടുന്ന ഒരു നീതിന്യായവ്യവസ്ഥിതി ഉദയം കൊണ്ടതായി ഈ ഉള്ളവന് ചില സംശയങ്ങള്‍.കാര്യം നമ്മുടെ ചാനലുകാരെ കുറിച്ചാണ്.ഡെസ്‌കില്‍ നിന്നും വിളിയുണ്ടാകുമ്പോള്‍ ഇണ്ടാസുകളുമായി പാഞ്ഞ് നടക്കുന്ന സാമൂഹിക സേവകരല്ല അവര്‍ എന്ന് തോന്നിതുടങ്ങിയിരിക്കുന്നു.രണ്ട് ഉദാഹരണങ്ങള്‍ മാത്രം പറഞ്ഞ് നിര്‍ത്തുന്നു

1.കേരളത്തിലെ ദളിത് വിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തനം നടത്തുന്ന ഡി.എച്ച്.ആര്‍.എം എന്ന സംഘടനയ്‌ക്കെതിരെ ദളിത് തീവ്രവാദത്തിന്റെ ആരോപണങ്ങളുമായി ദൃശ്യമാധ്യമങ്ങള്‍ രംഗത്ത് വന്നത്.മുസ്ലിം തീവ്രവാദമെന്ന പേരില്‍ ബ്രേക്കിങ്ങ് ന്യസുകളിലൂടെ ഒരു സമുദായത്തെ സംശയത്തിന്‍രെ മുള്‍മുനയില്‍ നിര്‍ത്തുന്നത്്


2.വാളകം സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രം തയ്യാറാക്കും മുന്വ് ശിക്ഷ നടപ്പാക്കിയ രീതി

അല്‍പം ചിന്തിച്ചാല്‍ മാധ്യപ്രവര്‍ത്തനത്തിന്റെ മര്യാദ കെടുത്തിയ സംഭവങ്ങാളാണിവ.പത്രമാധ്യമത്തില്‍ ഒരാളെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അയ്യാള്‍ കേസും പുക്കാറുമായി ഇറങ്ങിതിരിക്കും എന്നതിനാല്‍ തെളിവുകള്‍ക്കാണ് ഒട്ടുമിക്ക പത്രസ്ഥാപനങ്ങളും പ്രാമുഖ്യം നല്‍കുന്നത്.ചാനലുകളില്‍ തെളിവുകള്‍  വേണ്ടന്നു മാത്രമല്ല  ആന വിരണ്ടെന്നു ആരെങ്കിലും ചാനല്‍ ലേഖകനെ വിവരമറിയിച്ചാല്‍ പത്ത് പേരെ കുത്തിയെന്ന് ഫഌഷ് നല്‍കിയ ശേഷമെ സംഭവസ്ഥലത്തേക്ക് ഇവര്‍ തിരിക്കാറുള്ളു.(ഉദാ: കൊല്ലം ജില്ലയില്‍ പാവുമ്പയില്‍  പടക്കം പൊട്ടിയപ്പോള്‍ കൈരളിചാനലില്‍ പാവുമ്പയില്‍ ഭൂകമ്പം എന്ന് ബ്രേക്കിങ്ങ് ന്യൂസ് പുറത്ത് വിട്ട് ആളുകളെ വടിയാക്കിയത്).സമൂഹവുമായോ ചുറ്റുപാടുകളുമായോ യാതൊരു ബന്ധവും പുലര്‍ത്താത്ത വാര്‍ത്തകളുടെയും എക്‌സ്‌ക്ലൂസിവുകളുടേയും പിന്നാലെ നടക്കുന്ന ഇത്തരം ചാനല്‍ ദുരന്തക്കാര്‍ മൂലം പാവുമ്പയിലേക്ക് പ്രവാസ,ികളായ നാട്ടുകാര്‍ ഒറ്റ രാത്രി കൊണ്ട ലക്ഷങ്ങളാണ ്‌ഫോണ്‍ വിളിച്ച് കളഞ്ഞത്.

വാളകം സംഭവത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ സംഭവത്തെ സൂക്ഷമായി വിലയിരുത്തിയാല്‍ ചില കളികള്‍ നമ്മള്‍ക്ക് ബോധ്യമാക്കിതരും ഒന്നമതായി ആ ദിവസങ്ങളില്‍ ചാനലുകളില്‍ ബ്രേക്ക് ചെയ്ത വാര്‍ത്തകള്‍ ആധികാരികമായി യാതൊരു സാധുതയും ഇല്ലാത്തതാണ്.അപകടം നടന്നശേഷം കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ പ്രകടിപ്പിച്ച ഒരു സംശയം വിദഗ്ധ പരിശോധനയ്ക്ക് മുമ്പ് കമ്പിപാരയാക്കിമാറ്റിയ മാധ്യമ സുഹൃത്തുകള്‍ക്ക് നമോവാകം.ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ ജീവനക്കാരനായ അധ്യാപകന് നേരെ ആക്രമണം (അതാണങ്കില്‍ ) നടത്തിയത് പിള്ളയോ മറ്റാരങ്കിലുമോ ? ആണങ്കില്‍ തന്നെ അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത്്.കേരളത്തിലെ പോലീസ് ആണോ ? ചാനലിലെ മിടുക്കന്മാരാണോ? അപകടത്തില്‍ പെട്ടയാള്‍ക്ക് ബോധം വരും മുമ്പേ സംഭവിച്ചതിനെകുറിച്ച് വെളിപ്പെടുത്തുവാന്‍ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞു.  ഹേ സുഹൃത്തുക്കളെ നിങ്ങളുടെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഒരു ജോല്‍സ്യനും കുടുംബത്തിനും നേരിട്ട അപമാനം നിങ്ങള്‍ കണക്കുകൂട്ടിയിരുന്നുവോ? നിങ്ങളുടെ വീട്ടില്‍ ിത്തരത്തില്‍ ാെരു സംഭഴം നടന്നാല്‍ ബന്ധുക്കളെ നിങ്ങള്‍ ദിവസങ്ങളോളം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമോ?  നിങ്ങളുടെ മുന്‍വിധികള്‍ ഈ ചാനലുകള്‍ നിരീക്ഷിക്കുന്ന അന്വേഷണ ഉദ്യോസ്ഥരെ സ്വാധീനിക്കില്ലെ /അല്ലങ്കില്‍ നിരാശരാക്കില്ലെ?


ഇപ്പോള്‍ ചാനലുകള്‍ നടത്തുന്ന ഈ മൂന്നാംകോടതികളില്‍ ഇല്ലാതാി തീരുന്നത് ഭവിയുടെ നിയമ പരിരക്ഷയാണ്.നാം സൂക്ഷിക്കുക

No comments: