Jan 14, 2012

സുന്ദരമായ വസന്തത്തിന്റെ ഓര്‍മ പുതുക്കാന്‍ സുന്ദരപാണ്ഡ്യപുരം

വേനല്‍ക്കാലെമെന്നത് ചിലപ്പോഴെക്കെ മടുപ്പിക്കുന്ന ഓര്‍മയാണ് മീനമാസ ചൂടില്‍ കത്തിയെരിയുന്ന സൂര്യനു താഴെ സകലതിനോടും വിരക്തി തോന്നുന്ന കാലം.വേനല്‍ കത്തിനില്‍ക്കുന്ന മീനമാസത്തില്‍ തമിഴ് നാട്ടിലേക്ക് യാത്രപോകണമെന്നു തോന്നിയാലോ .ഒരു പക്ഷേ ചിന്തിക്കുപ്‌നോഴേക്കും തലകുടയും.കൊടുംചൂടില്‍ ഉരുകിയൊലിച്ച് നില്‍ക്കുന്ന തമിഴ് ഗ്രാമങ്ങളെക്കുറിച്ച് അലോചിച്ച് തല വെട്ടക്കുവാന്‍ വരട്ടെ കടുത്തചൂടിലും പ്രകൃതി ഒരുക്കിയ കാഴ്ചയുടെ വസന്തവും പേറി ഒരു ഗ്രാമം നിങ്ങളെ കാത്തിരിപ്പുണ്ട്
(.....സുന്ദരപാണ്ഡ്യപുരം ഒരു ആകാശ ദൃശ്യം....) .അതെ കോളിവുഡിന്റെയും മലയാള സിനിമാ സംവിധായകരുടെയും ഇഷ്ട ലൊക്കേഷനായ സുന്ദരപാണ്ഡ്യപുരം.പേര് സൂചിപ്പിക്കുന്നത് പോലെ സൗന്ദ്യര്യം വാക്കുകലിലൊളിപ്പിച്ച് സഞ്ചാരികള്‍ക്കായി കാലം കാത്ത് വെച്ച സമ്മാനമായിട്ടാണ് സുന്ദരപാണ്ഡ്യപുരം അറിയപ്പെടുന്നത്.
(......ഗ്രാമത്തിലേക്കുള്ള റോഡ്.....) തമിഴ്‌നാട്ടിലെ ഏറ്റവും സുന്ദരമായ ഈ ഗ്രാമം ഏത് സമയത്തും അഥിതികള്‍ക്കായി സൗന്ദര്യമൊളിപ്പിച്ച് കാത്തിരിപ്പുണ്ട്. തമിഴ്‌നാടിന്റെ നെല്ലറയായ തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശി താലൂക്കില്‍ സ്ഥിതിചെയ്യുന്ന സുന്ദരപാണ്ഡ്യപുരമെന്ന ഗ്രാമത്തിന് തമിഴ് സംസ്‌കാരത്തോളം പഴക്കമുണ്ടന്നാണ് ചരിത്രകാരന്മാരുടെ മതം. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരപാണ്ഡ്യരാജാവാണ് ഇന്ന് കാണുന്ന സുന്ദരപാണ്ഡപുരത്തിന്റെ നിര്‍മിതി നടത്തിയത്.
(.....സുന്ദരപാണ്ഡ്യപുരത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള ക്ഷേത്രം.....) നാലായിരം വര്‍ഷം പഴക്കമുള്ള രാജഗോപാലസ്വാമി ക്ഷേത്രത്തെ വെള്ളപൊക്കത്തല്‍ നിന്ന് സംരക്ഷിക്കുന്നതിനും ഗ്രാമത്തെ ക്ഷേമ സമ്പൂര്‍ണ്ണമാക്കുന്നതിലും ശ്രദ്ധാലുവായിരുന്ന സുന്ദരപാണ്ഡ്യന്റെ പുരം(ഊര്,നാട്ടുരാജ്യം)പിന്നിട് സുന്ദരപാണ്ഡ്യപുരം എന്നറിയപ്പെട്ടു.സുന്ദര പാണ്ഡ്യപുരത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം ഇവിടുത്തെ കാലാവസ്ഥയും ഗ്രാമീണതയുമാണ്.
(..........ഗ്രാമത്തിനുള്ളിലെ തെരുവ്........) നിശബ്ദമായ അഗ്രഹാര തെരുവുകള്‍ എപ്പോഴും കുളിര്‍കാറ്റ് വീശിയടിക്കുന്ന ഈ തെരുവുകളിലൂടെയുള്ള നടത്തം പോലും ആനന്ദദായകമാണ്.വസന്തകാലത്ത് ഈ ഗ്രാമത്തിലെത്തുന്ന സഞ്ചാരികളെ സുന്ദരപാണ്ഡ്യപുരം സ്വീകരിക്കുന്നത് കണ്ണെത്താദൂരത്തോളം പൂത്ത് നില്‍ക്കുന്ന സൂര്യകാന്തിപാടങ്ങളാണ്.മറ്റ് സമയങ്ങളില്‍ ഗ്രാമത്തിന് ഐശ്യര്യമാകുന്നത് നെല്‍പാടങ്ങളും.
(......വയലേലകള്‍......) സിനിമയ്ക്കായി വേണ്ടി തമിഴ് താരങ്ങളുടെ ചിത്രങ്ങള്‍ വരച്ചിരിക്കുന്ന വയലേലകള്‍ക്കു നടുവിലെ പാറകകൂട്ടവും മേഞ്ഞ് നടക്കുന്ന കാലിക്കൂട്ടവും ഈഗ്രാമത്തന്റെ കാഴ്ചകളാണ്.
(...സിനിമാ ചിത്രീകരണത്തിനു ഉപയോഗിക്കുന്ന പാറക്കെട്ട്‌)_...)
(...പരമ്പരാഗത മണ്‍പാത്ര നിര്‍മാണ കേന്ദ്രം....)
(..........തടാക മദ്ധ്യത്തിലെ ക്ഷേത്രം..........) മറ്റ് തമിഴ് ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി വൃത്തിയുടെ കാര്യത്തില്‍ സുന്ദര പാണ്ഡ്യപുരം മുന്‍പന്തിയിലാണ്.

2 comments:

shamnas said...

വളരെ നന്നായിട്ടുണ്ട് താഹിര്‍, ഇത് പോലെ നല്ല കാര്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ..നമ്മള്‍ ഒരുമിച്ചു റോസുമല സന്ദര്‍ശിച്ചത് ഒര്മയുണ്ടാവുമല്ലോ അല്ലേ ..?

ചിത്രാക്ഷരങ്ങള്‍ said...

നന്ദി ഷംനാസ് തീര്‍ച്ചയായും നമ്മുടെ ആ സുന്ദരമായ യാത്ര ഓര്‍മയിലുണ്ട്‌