Dec 11, 2011
നൂറ് പിന്നീടുന്ന ഡല്‍ഹിയുടെ പന്നാമ്പുറ കാഴ്ചകള്‍
നൂറ് വര്‍ഷം പിന്നിടുന്ന ഡല്‍ഹി ഇന്നത്തെ കേരളത്തിന്റെ പ്രമുഖ പത്രങ്ങളുടെ ഞായറാഴ്ച പതിപ്പിന്റെ വിശേഷങ്ങളാണ് താളുകള്‍ മറിച്ചു നോക്കിയപ്പോള്‍ മനസ് അറിയാതെ പറഞ്ഞു പോയി കൊള്ളാം ! മനോഹരമായ ചിത്രങ്ങളും ഏഴുത്തും. ഈ മഹാസംഭവത്തിന് ഒരാഴ്ച മുമ്പ് ഡല്‍ഹിയെന്ന് പറയുന്ന ആ മഹാനഗരം സന്ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം വ്യക്തിത്വമാണ് ഞാന്‍ (ചുമ്മാ പറയുന്നതല്ല കേട്ടൊ ! ഡല്‍ഹിയിലിറങ്ങിയ ഉടനെ ആ ദരിദ്രവാസികള്‍ എന്റെ പഴ്‌സ് പോക്കറ്റടിച്ചു). ഡല്‍ഹിയെന്ന മഹാനഗരത്തില്‍ എന്റെ രണ്ടാം യാത്രയാണ് ഇത്. മുഗള്‍ പാരമ്പര്യവും രാജ്ഘട്ടും ഷോപ്പിങ്ങ് ഉല്‍സവങ്ങളും മുമ്പ് സന്ദര്‍ശിച്ചതിനാല്‍ ഇക്കുറി ട്രെയിനില്‍ കയറും മുമ്പേ ഡല്‍ഹിയുടെ മറ്റൊരു കാഴ്ചയാണ് മനസില്‍ കുറിച്ചിട്ടിരുന്നത്. എതായാലും കൂട്ടിന് എം മുകുന്ദന്റെ ഡല്‍ഹിഗാഥകളും കൂടെ കൂട്ടി പണമില്ലങ്ങിലും പവര്‍ വരുമല്ലോ.
48 മണിക്കൂര്‍ നീളുന്ന വിരസമായ ട്രെയിന്‍ യാത്രയില്‍ ഡല്‍ഹിയുടെ മറ്റൊരു ചിത്രം സഹദേവനിലൂടെ എം മുകുന്ദന്‍ വരച്ചിട്ടതുമായിട്ടാണ് നവംബര്‍ മാസം 24-ാം തീയതി തീയതി വൈകിട്ട് കൃത്യം 3.45ന് ആഗ്ര കാന്റിയില്‍ താജ്മഹല്‍ കാണുകയെന്ന സഹയാത്രികരുടെ താല്‍പര്യത്തെ മാനിച്ച് കാല്‍കുത്തിയത്.
നവംബറിന്റെ കുളിരണിഞ്ഞ ഡല്‍ഹി അതും വൈകിട്ട് അത് ഒരു മിസ്റ്റ് തന്നെയാണ്.എന്റെ പ്രിയപ്പെട്ട സഹയാത്രകന്‍ നിക്കോണ്‍ ഡി 3000 ന് വിശ്രമിക്കുവാന്‍ സമയം കിട്ടിയില്ല. മഞ്ഞണിഞ്ഞ ആകാഴ്ചകള്‍ പകര്‍ത്തി അന്ന് രാത്രി തന്നെ താജ് കണ്ട് ഹരിയാന വഴി ഡല്‍ഹിയിലേക്ക് തിരിച്ചു.ഇന്ത്യാഗേറ്റിന് സമീപം രാംലീലയിലെ ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്തി ഞങ്ങളുടെ വരവറിയിച്ച ശേഷം അല്‍പം വിശ്രമം പുലര്‍ച്ചെ തന്നെ സഹയാത്രികര്‍ ഡല്‍ഹിയുടെ മായകാഴ്ചകളിലേക്ക് ഊളിയിട്ടു. യാത്രയുടെ പതിവ് മടിയുമായി ഞാന്‍ രാംലീലയില്‍ തങ്ങി വെള്ളിയാഴ്ചയാണ് മനസില്‍ ചില താല്‍പര്യങ്ങുണ്ടായിരുന്നു.
ഡല്‍ഹി ജുമാ മസ്ജിദില്‍ ജുമാ നമസ്‌കാരത്തിന് കൂടണം.മുകള്‍ പാരമ്പര്യത്തിന്റെ ജഡകള്‍ പേറുന്ന മീനാബസാറിലൂടെയും ചാന്ദിനി ചൗക്കിലൂടെയും ഡി 3000 മായി ഒരു കാല്‍നട തരപ്പെടുത്തണം. ഹിന്ദി അറിയാത്ത എത് മലയാളിയേയും പോലെ എന്റെ മനസിലും ആശങ്കകള്‍ നിറഞ്ഞു കുഴപ്പമില്ല ലോകഭാഷയിലുള്ള പരിഞ്ജാനം കൊണ്ട് അത്യവശ്യം തട്ടിക്കഴിക്കാം രാജ്യത്തിന്റെ തലസ്ഥാന നഗരിയല്ലെ.ഏതായാലും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നില്ല ആലപ്പുഴയില്‍ നിന്നുള്ള സംഘവുമായി യാത്രക്ക് ധാരണയായി.കുറ്റം പറയരുതല്ലോ ജുമാ ഉഷാറായി നടത്തം അത് വല്ലാതെ നീണ്ടെന്നു വേണം പറയാന്‍.നമസ്‌കാരം കഴിഞ്ഞ് ഭക്ഷണത്തിനുള്ള വിളി വയറ്റില്‍ നിന്നും ഉയര്‍ന്നപ്പോഴാണ് ഞങ്ങളുടെ സംഘം ശരിക്കും പെട്ടത്. ആഹാരത്തിന് എന്ത് ചെയ്യും
റെഡ് ഫോര്‍ട്ടെന്ന ഇന്ത്യയുടെ അഭിമാനം കാണാനായി ജുമാ മസ്ജിദിന് ചുറ്റും വഴി അന്വേഷിച്ച് നടന്നതിന്റെ ക്ഷീണം പലരുടെ മുഖത്തും ഇപ്പോഴുമുണ്ട്.
(തെറ്റിധരിക്കരുത് രാജധാനിയിലെത്തി ഞങ്ങള്‍ 100 പേരോടെങ്കിലും റെഡ്‌ഫോര്‍ട്ടിലേക്കുള്ള വഴി ചോദിച്ചു കഷ്ടം ആര്‍ക്കും അറിയില്ല ഒടുവില്‍ സംഘാംഗത്തിന്റെ കമന്റ് ഇത് ഡല്‍ഹിയില്‍ ആഗ്രപോലെ ദൂരെ എവിടെയോ ആണ് ഒടുവില്‍ ഒരു വിദേശിയുടെ സഹായത്താലാണ് റെഡ് ഫോര്‍ട്ടിന്റെ പേര് ഞങ്ങള്‍ കണ്ടെത്തിയത് 'ലാല്‍കില' ഇതിന്റെ തൊട്ടടുത്തു നിന്നാണ് ഞങ്ങള്‍ റെഡ്‌ഫോര്‍ട്ട് കണ്ട് പിടിക്കുവാന്‍ വാസ്‌കോഡ ഗാമയുടെ കണക്ക് കഷ്ടപ്പെട്ടത്). ഒടുവില്‍ ഞങ്ങള്‍ ഒരു ധാരണയിലെത്തി മാക്ഡൗല്‍സില്‍ കയറാം തല്‍ക്കാലം ബര്‍ഗറോ പിസ്സയോ കഴിച്ച് വിശപ്പടക്കാം.പക്ഷെ എനിക്ക് അതില്‍ ഒരു സന്തോഷം തോന്നിയില്ല ഡല്‍ഹിയില്‍ വന്നിട്ട് ഇവിടുത്തെ രുചിയറിയാതെ പോയാലൊ? ഇതേ താല്‍പര്യമുള്ള മറ്റാരാളുമായി ചേര്‍ന്ന് ചെറിയ ഒരു അന്വേഷണത്തിനൊടുവില്‍ ഒരു റൊട്ടിക്കട കണ്ടുപിടിച്ചു.ചൂട് തന്തൂരിറൊട്ടി,പനീര്‍ ടിക്ക.വെജിറ്റബിള്‍ മതിയല്ലോ കുശാല്‍ ഭക്ഷണം ഓര്‍ഡര്‍ നല്‍കി ഒരു കുപ്പി ബിസിലരിയുമായി ഇരിക്കുമ്പോള്‍ ഒമ്പത് വയസ് പ്രായം വരുന്ന ഒരു പയ്യന്‍ ഞങ്ങളുടെ അടുക്കലെത്തി ' ഭയ്യാ പാനി' ദയനീയമായ സ്വരത്തിലുള്ള ആ ചോദ്യത്തിന് മുന്നില്‍ പകച്ച് പോയി. വെള്ളം കുപ്പിയോടെ അവന് നല്‍കിയപ്പോഴേക്കും റൊട്ടി മേശയിലെത്തി.ബട്ടറും പനീര്‍ടിക്കയും തന്തൂരി റൊട്ടിയും നാവില്‍ രുചിയുടെ ഡല്‍ഹി തീര്‍ത്തു.സുഹൃത്തിന്റെ പാത്രത്തില്‍ അധികം വന്ന പകുതി റൊട്ടിക്ക് മു്ന്നില്‍ മടിയോടെ എമ്പക്കം വിട്ട് കൈ കഴുകി മടങ്ങിയ ഞങ്ങള്‍ ഒരു തരിച്ച് നിന്നു. നിമിഷനേരം കൊണ്ട് കഴിച്ചതെല്ലാം ആവിയി പോയതായി എനിക്ക് തോന്നി.ഞങ്ങളുടെ പാത്രത്തില്‍ മിച്ചമിരുന്ന റൊട്ടി ആര്‍ത്തിയോടെ കഴിക്കുന്ന ആ ബാലന്‍. കണ്ണില്‍ നവവ് പടര്‍ന്നത് കൊണ്ടാകും പെട്ടന്ന് തന്നെ ഞങ്ങള്‍ക്ക് മുന്നിലെ കാഴ്ചകള്‍ക്ക് മങ്ങല്‍ അനുഭവപ്പെട്ടു. അവന്റെ അടുക്കലെത്തി പേടിയോടെ അവന്‍ മാറി ഞങ്ങളെ നോക്കി.ഹോ! ദയനീയമായിരുന്നു ആ കാഴ്ച. 'ക്യാ ന്യാം ഹെ തേരാ' മുസാഫിര്‍ അഹമ്മദ് മറുപടി മിന്നല്‍ വേഗമായിരുന്നു. 'ഭായി സാബ് ഭൂക് ലക് രെ എക് റൊട്ടി ചാഹിയെ' അടുത്തിരുന്നതോടെ കൂട്ടുകാരെ പോലെ അവന്‍ ഹിന്ദിയില്‍ ചോദിച്ചു മുഴുവന്‍ മനസിലായില്ലങ്കിലും റൊട്ടിയെന്നത് ഞങ്ങളില്‍ വീണ്ടും ഞെട്ടലുണ്ടാക്കി. സപ്ലെയറോട് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ അവനോട് സംസാരമാരംഭിച്ചു.ഇന്നു വരെ സ്‌കൂളില്‍ പോയിട്ടില്ലാത്ത അവന്റെ കണക്കുള്ള നൂറ് കണക്കിന് കുട്ടികളാണ് ഉച്ച സമയങ്ങളില്‍ ഹോട്ടലുകള്‍ക്ക് വാതിലില്‍ നില്‍ക്കുന്നത്. ആളുകള്‍ കഴിച്ചിട്ട് മിച്ചമുണ്ടാകുന്ന ഭക്ഷണം വേസ്റ്റ് പാത്രത്തില്‍ കളയാതെ ഇത്തരത്തില്‍ കാത്ത് നില്‍ക്കുന്നവര്‍ക്ക് നല്‍കുവാനുള്ള മര്യാദ ഹോട്ടലുകാര്‍ കാണിക്കും ക്ഷമയോടെ മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ ഒന്നോ രണ്ടോ റൊട്ടി കഷണങ്ങള്‍ ലഭിക്കുമെന്നതിനാല്‍ സ്‌കൂളിനേക്കാള്‍ ഇവര്‍ക്ക് ഇഷ്ടം ഇത്തരം റൊട്ടിക്കടകളെയാണ്. ഈ ഡല്‍ഹിയാണ് നമ്മെ മനോഹരമായി ചിരിച്ച് കാണിച്ച് തന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്.
Subscribe to:
Post Comments (Atom)
4 comments:
KOLLAMO?
വളരെ നന്നായിടുണ്ട് .. ഇന്ത്യ തിളങ്ങുമ്പോള്‍ ഇങ്ങനെയും ഒരു മുഖം നമ്മുടെ രാജധാനിക്കുന്ദ് എന്ന് മനസ്സിലാക്കാന്‍ ഇ ലേഖനതില്ലോടെ സാദിച്ചു... ഇ അവസ്ഥയില്‍ നിന്നും ഇന്ത്യക്കൊരു മാറ്റം പ്രദീക്ഷിക്കുന്നു
നന്നയിട്ടുണ്ട് താഹിര്‍ ! ധാരാളം യാത്രകള്‍ ചെയ്യാന്‍ പറ്റട്ടെ എന്നും നന്നായി എഴുതാന്‍ കഴ്യട്ടെ എന്നും ആശംസിക്കുന്നു
സുഹൃത്തുക്കളെ നിങ്ങളുടെ കമന്റുകള്‍ക്ക് ആയിരം നന്ദി
Post a Comment