Dec 21, 2011
ഹമീദ് ചേന്ദമംഗലൂരും അറബ് വിപ്ലവവും
ബെന്‍ അലിയുടെയും,മുബാറക്കിന്റേയും ഗദ്ദാഫിയുടെയും സേച്ഛാധിപത്യത്തില്‍ നിന്നും വിമോചിതരായ അറബ് ജനത് മതസേച്ഛാധിപത്യത്തിന്റെ ചങ്ങലകളില്‍ തളയ്ക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് വരാന്‍ പോകുന്നത്. അവരെ സംബന്ധിച്ചടത്തോളം തഹ്‌രീര്‍( സ്വാതന്ത്രം) വിദൂര സ്വപ്‌നമായി അവശേഷിക്കുന്ന അവസ്ഥ തുടരും............(കടപ്പാട് മാതൃഭൂമി ആഴ്ചപ്പതിപ്പ് )
ലോകത്തെ മാതൃകയാക്കാവുന്ന ആധുനിക വിപ്ലവമെന്ന് ആധുനിക ചിന്തകന്മാര്‍ വിലയിരുത്തുന്ന അറബ് വിപ്ലവത്തെക്കുറിച്ച് മലയാളം മാത്രം അറിയാവുന്ന മത്തേരത്തിന്റെ അപ്പലോസ്തനാകുവാന്‍ സ്വന്തം സമുദായത്തെ എഴുത്തുകളിലൂടെ നിരന്തരം ചിത്രവധം ചെയ്യുന്ന ഒരു ചിന്തകന്റെ വാക്കുകളാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ടത്. അറബ് വസന്തം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മീഡിയവാചകമാണ് നമ്മുടെ സ്വന്തം ഫിലം ഫെസ്റ്റില്‍ പോലും അറബ് സ്പ്രിങ്ങ് പ്രത്യേകം പാക്കേജായിരുന്നു.(മുമ്പും തീര്യോന്തരത്തു നടന്ന ഈ സിനിമാ പ്രദര്‍ശനത്തില്‍ ഇറാനിയനും,കാബൂളിയും മെഡിറ്ററേനിയനും ആയിയിരുന്നു 'നീല വസന്തം' തീര്‍ക്കാതെ സിനിമ എന്നെ മാധ്യമത്തെ ശരിയായ ദിശയില്‍ ഉപയോഗിച്ചത്).ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ കണ്ട് ഒരു ലേഖനമാണ് ഇത്തരം ഒരു സാഹസത്തിന് പ്രേരിപ്പിച്ചത്.
അടുത്തിടെ ഇറങ്ങിയ പി റ്റി കുഞ്ഞഹമ്മദിന്റെ വീരപുത്രന്‍ എന്ന സിനിമയില്‍ പരോക്ഷമായി പറയുന്ന ഒരു സംഗതിയുണ്ട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണത്തിന് പിന്നില്‍ ഒറ്റുകാരുടെ രൂപത്തില്‍ മലപ്പുറത്തെ ഒരു അധികാരി കുടുംബം ഉണ്ടന്ന് ചിത്രം പുറത്ത് വന്ന് എതാനും ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ടായ മറ്റൊറു വിവാദമാണ് ആ അധികാരി കുടുംബത്തിന്റെ പിന്‍തലമുറക്കാരനാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്ന എഴുത്തുകാരനും ചിന്തകനും (മാതൃഭൂമി ആഴ്ചപതിപ്പിന്റെ വിവക്ഷ).ഇത് കേരള സമൂഹത്തില്‍ ചെറുതല്ലാത്ത ചലനം സൃഷ്ടിച്ച വാര്‍ത്തയാന്നു.പറഞ്ഞ് വന്നത് ഇസ്ലാമിനെ സംബന്ധിച്ചും മുസ്ലിം തീവ്രവാദത്തെ സംബന്ധിച്ചും ഗോസായി മാധ്യമങ്ങള്‍ ഇന്റലിജെന്‍സ് വൃത്തങ്ങഎ ഉദ്ധരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ ഇസ്ലാമിക് സെക്യുലറിസ്റ്റുകളായി ചാനലുകളിലും വാര്‍ത്താ പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപെടുന്നത് ഈ ഹമീദ് ചേന്ദമംഗലൂരും എം എന്‍ കാരശ്ശേരിയുമൊക്കെയാണ് എതാനും മാസം മുമ്പ് ജമാത്തെ ഇസ്ലാമിനെതിരെ പടവാളെടുത്തു ഉറഞ്ഞ് തുള്ളി ഈ മൗലികവാദി ഇപ്പോള്‍ പശ്ചിമേഷ്യ ഹൃദയത്തോട് ചേര്‍ത്ത മുല്ലപ്പൂവസന്തത്തെ തള്ളിപറഞ്ഞുകൊണ്ടാണ് കടന്ന് വന്നിരിക്കുന്നത്. എഴുത്തുകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ അറബ് സ്പ്രിങ്ങ് ഒരു യാതാര്‍ഥ വിപ്ലവമല്ല മറിച്ച് ഇത്തരം വിപ്ലവങ്ങള്‍ക്ക് ശേഷം ഈ രാജ്യങ്ങളില്‍ കടന്ന് വരുന്നത് ഇസ്ലാമിസ്റ്റുകളായ ഭരണ കര്‍ത്താക്കളാണ് അവര്‍ പ്രാകൃത ഇസ്ലാമിക വല്‍ക്കരണം നടത്തുന്നതോടെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടും.
എകാധിപത്യ ഭരണകൂടങ്ങളിലും ഉണ്ടായിരുന്ന മതേതരത്വ സ്വഭാവം ഇനി ഉണ്ടാകില്ല എന്നിങ്ങനെ പോകുന്നു ഈ ചേന്ദമംഗലൂരുകാരന്റെ പരിഭവങ്ങള്‍ ഒന്നു ചേദിച്ചോട്ടെ പ്രിയ എഴുത്തുകാരാ ! സ്വന്തം ഭരണാധികാരികള്‍ക്കെതിരെ ഒരു ജനത തെരുവില്‍ മാസങ്ങളോളം പൊരുതണമെങ്കില്‍ (അതില്‍ പലര്‍ക്കും ജീവന്‍ തന്നെ നഷ്ടപ്പെട്ടു) അതിന് പിന്നിലെ വികാരം എന്തായിരിക്കുമെന്ന് താങ്കള്‍ എഴുത്തു മേശയിലിരിക്കുമ്പോള്‍ ആലോചിച്ചിരുന്നോ?.ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ താങ്കള്‍ ചൂണ്ടിക്കാട്ടുന്ന അപകടം എന്തുകൊണ്ട് കാബൂളില്‍ താലിബാനെ പുറത്താക്കി താങ്കളുടെ പ്രിയ സുഹൃത്ത് അമേരിക്ക അധികാരം പിടിച്ചെടുത്തപ്പോള്‍ ഉണ്ടായപ്പോള്‍ എതിര്‍ത്തില്ല.എഴുത്തുകാരന്റെ അസഹിഷ്ണുത വ്യക്തമാണ് ലോകത്ത് നടക്കുന്ന ഇസ്ലാമിക മുന്നേറ്റങ്ങള്‍ താങ്കള്‍ക്ക് സുഖകരമാകുന്നില്ല അതിന് പിന്നില്‍ വലിയ കാര്യങ്ങളന്വേഷിച്ച് പോകേണ്ടതില്ലന്നാണ് ഈ എളിയ വായനക്കാരന്റെ അഭിപ്രായം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് വിഷം നല്‍കി കൊലപ്പെടുത്തിയ താങ്കളുടെ പൂര്‍വ്വസൂരികളുടെ ഇസ്ലാം വിരോധമാണ് അതിന് പിന്നില്‍.താങ്കളെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്ന മാതൃഭൂമി ആഴ്ചപ്പകതിപ്പിന്റെ ചില താല്‍പ്പര്യങ്ങള്‍ തിരിച്ചറിയവാനുള്ള വിവേകം ഈ എഴുത്തുകാരനുണ്ടാകട്ടെയെന്ന് പ്രാതര്‍ഥിക്കുന്നു.
ശുഭം
Subscribe to:
Post Comments (Atom)
No comments:
Post a Comment