നീ തന്നെ ഓര്‍മയാണ് സഖീ......
പിന്നെ നിന്നെപറ്റിയുള്ള ഓര്‍മ്മകള്‍ എങ്ങനെ പ്രിയമല്ലാതാകും.
നിന്റെ മുഖം കൊണ്ടുണര്‍ന്ന പുലരികള്‍,
നിന്റെ മടിയില്‍ തലവെച്ചുകണ്ട അസ്തമയങ്ങള്‍.
ഉന്മാദം അതുമാത്രമാണ് നീ.
കാലത്തിനും വ്യവസ്ഥിതിക്കും സമ്മാനിക്കുവാനാകാത്ത ഉന്മാദങ്ങള്‍.
ആ നിമിഷങ്ങളില്‍ നാം രണ്ടല്ലായിരുന്നു,
നീ എനിക്കന്യയോ ഞാന്‍ നിനക്കന്യനോ അല്ലായിരുന്നു.
മകരകുളിരില്‍ നീഎന്നെ പുതപ്പിച്ചു,
കമ്പളങ്ങളുടെ ചൂടിനെക്കാള്‍ കുളിര്‍മയോടെ.
നീ പെയ്തിറങ്ങുമ്പോള്‍,
ഞാന്‍ ഋഷിതുല്യനായിരുന്നു.
ഋതുക്കളറിയാത്ത ഋതുരക്തമറിയാത്ത,
ദിക്കറിയാത്ത ഋഷി.
നീ വാരിപുണര്‍ന്ന നിറങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞില്ല,
നിന്റെ സാമീപ്യം തന്നെ നിറങ്ങളുടെ ഉല്‍സവമായിരുന്നല്ലോ.
നീ അകന്നപ്പോഴാണ് ഞാന്‍ സൂര്യചന്ദ്രന്‍മാരെ ദര്‍ശിച്ചത്,
നിറമില്ലാത്ത വൃത്തങ്ങള്‍.
ചൂടില്ല, തണുപ്പില്ല നിന്റെ ഗന്ധമില്ല,
കാഴ്ചയോ കൂരിരിട്ടിന്റെ തിമിരവും.
മരണം നിമിഷത്തിന്റെ രതിമൂര്‍ച്ചച്ഛയാണ്,
ജീവിതം ഓര്‍മകളുടെ പ്രണയനിമിഷങ്ങളും.
ഓര്‍മകളാണ് ഉന്മാദം സഖീ,
മരണം നിമിഷത്തിന്റെ മൂര്‍ച്ഛമാത്രമാണ്.
നിന്നിലലിയുവാന്‍ അലിഞ്ഞിലാതെയാകുവാന്‍,
ബാക്കിവെച്ചൊരു ചുംൂബനമാണീ ജീവിതം.
- എസ് മുഹമ്മദ് താഹിര്‍-

No comments:
Post a Comment