Oct 8, 2011

വായനയില്‍ നിന്ന്‌ - മരണത്തിന്റെ താഴ്‌വര





.....സന്ധ്യയ്‌ക്ക്‌ ഹോട്ടലിനെ ലക്ഷ്യമാക്കി ഞാന്‍ തിരിച്ചു നടന്നു.ഇടയ്‌ക്കിടെ പാട്ടുപാടപന്ന കിളികള്‍.ആകാശത്ത്‌ ഒരു കഴുകന്‍ പ്രാവിനെ വേട്ടായാടുന്നു.പ്രാവ്‌ ആനാട്ടുകാരിയാണ്‌ ? കഴുകനോ? ആയിരിക്കില്ല.വെളുത്തമഞ്ഞിന്‍തുണ്ട്‌ പോലെ പ്രാവ്‌ ആകാശത്ത്‌ ഒഴുകിനടക്കുന്നു.ചോരക്കറ പുരണ്ട ഒരു ലോകത്തിന്റെ ഭാഗമാണ്‌ ഞാന്‍.അകലെ ആകാശത്ത്‌ അപ്രത്യക്ഷമാകും വരെ അവളുടെ ചിറകടി ഞാന്‍ നോക്കി നിന്നു...........



മരണത്തിന്റെ താഴ്‌വര-(കാശ്‌മീര്‍ യാത്രാവിവരണം-കെ എ സലിം)




മുകളിലെ കുറിപ്പ്‌ വായിക്കുന്ന നിങ്ങള്‍ ഒരു പക്ഷേ ചിന്താകുഴപ്പത്തിലാകും പക്ഷെ ഞാന്‍ ഇന്നങ്ങനെയല്ല.അടുത്ത നാളുകളില്‍ വായിക്കപ്പെട്ട പുസ്‌തകങ്ങളില്‍ കണ്ണുകളെ സജലങ്ങളാക്കിയ അനുഭവങ്ങളുടെ വിവരണകുറിപ്പുകള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി വായനയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിരുന്നാണ്‌.പലപ്പോഴും ആ കുങ്കുമ താഴ്‌ വാരത്തിലെ സാധാരണക്കാര്‍ക്കൊപ്പം നാം അലിഞ്ഞില്ലാതാകും കുപ്‌ വാരയും ബാരമുള്ളയും ഗുല്‍മാര്‍ഗും മനസ്സില്‍ വസന്തം വിരിയിക്കുന്നതിനൊപ്പം കാശ്‌മീരിയുടെ ജീവിതത്തില്‍ നിന്ന്‌ ചില തേങ്ങലുകളും......

പുസ്‌തകം മരണത്തിന്റെ താഴ്‌വര

തേജസ്‌ പബ്ലിക്കേഷന്‍സ്‌
മീഡിയാസിറ്റി
കോഴിക്കോട്‌്‌-673027
വില :40 രൂപ

1 comment:

അഷ്കര് ‍തൊളിക്കോട് said...

മനസ്സില്‍ ചില നോവുകള്‍ സമ്മാനിച്ച പുസ്തകം.
കെ എ സലീമിന്‍റെ അവതരണ ശൈലി കാരണം ഈ പുസ്തകം വായിക്കുകയായിരുനില്ല മറിച്ചു ആ സമയം ലേഖകനോടോപ്പം കാഷ്മീരിലൂറെ യാത്ര ചെയ്യുന്ന പ്രതീതി ആണ് നല്‍കിയത്...