Oct 14, 2011
ജമാഅത്തെ ഇസ്്ലാമി ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്സിന് അനുമതി
ഫാഷന്‍ ഷോകള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച ജമാഅത്തെ ഇസ്്ലാമിയുടെ ജില്ലാ ആസ്ഥാന മന്ദിരത്തില്‍ പാരീസില്‍ നിന്നുള്ള ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്സ് നടത്താന്‍ മുറി വാടകക്ക് നല്കി. നേതൃത്വത്തിന്റെ നടപടിക്കെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സഫാ കോംപ്ലക്സിലാണ് മുതലാളിത്ത സംസ്കാരത്തിന്റെ വികൃത മുഖമായ ഫാഷന്‍ കുത്തകകള്‍ക്ക് വന്‍തുക വാടകക്ക് മുറി നല്‍കിയിരിക്കുന്നത്. ഫാഷന്‍ഷോ നടത്തുന്നതിനെതിരെ ജമാഅത്തെ ഇസ്്ലാമിയും, യുവജന - വനിതാ വിഭാഗവും പ്രചാരണം ശക്്തമായി നടത്തുന്നതിനിടെയാണ് ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ കോഴ്സ് നടത്തുന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്കല്‍ ആദം ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്ന പേരിലാണ് സ്ഥാപനം തുടങ്ങുന്നത്. അഡ്മിഷന് മുന്നോടിയായി മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിട്ടുണ്ട്. 23 നാണ് മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനും അവസരം ഓഫര്‍ ചെയ്താണ് സ്ഥാപനം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. സൗന്ദര്യ മല്‍സരം എവിടെ നടന്നാലും എതിര്‍പ്പുമായി രംഗത്ത് വരാറുള്ള ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് സ്വന്തം ആസ്ഥാനമന്ദിരം തന്നെ പെണ്‍കുട്ടികളുടെ മേനി പ്രദര്‍ശന മല്‍സരത്തിന് വേദിയാകുന്നത് കനത്ത തിരിച്ചടിയായി മാറി. ഫാഷന്‍ സ്ഥാപനത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എട്ട് നിലകളിലായി പണിതുയര്‍ത്തിയ സഫാ കോംപ്ലക്സ് ജമാഅത്തിന്റെ ആശയവുമായി യോജിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കൂകയുള്ളൂവെന്നാണ്് സംഘടനാ നേതൃത്വം അവകാശപ്പെട്ടിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങി പലിശയുമായി ബദ്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കൊന്നും കെട്ടിടം വാടകക്ക് നല്‍കിയിരുന്നില്ല. ഇത് മൂലം കെട്ടിടം പണി പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും വാടകക്കാരെ കിട്ടാത്ത സ്ഥിതിയിലായിരുന്നു. കെട്ടിടത്തിന്റെ ചുമതലക്കാരനായിരുന്ന സംഘടനാ നേതാവ് പോളിസി കാര്യത്തില്‍ തുടര്‍ന്ന കടുംപിടുത്തമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തില്‍ വാടകക്കാരെ കിട്ടാതെ വന്നതെന്ന് കണ്ടെത്തിയ നേതൃത്വം അദ്ദേഹത്തെ മാറ്റി പുതിയ ആള്‍ക്ക് ചുമതല നല്കി. ഇതിന് ശേഷമാണ് ഫാഷന്‍ ടി.വി ഉള്‍പ്പെടെയുള്ളവര്‍ക്ക് കെട്ടിടം വാടകക്ക് നല്‍കിയത്. ഇതിനിടെ 23ന് നടക്കുന്ന മിസ് കോട്ടയം 2011 മല്‍സരത്തിനെതിരെ ചില യുവജന സംഘടനകള്‍ ജമാഅത്ത് ആസ്ഥാനത്തേക്കും, മല്‍സരം നടക്കുന്ന ഹോട്ടലിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ മുഖം വികൃതമാക്കുന്ന തരത്തില്‍ ഫാഷന്‍ ഷോ നടത്തിപ്പുക്കാര്‍ക്ക് കെട്ടിടം നല്‍കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്
Subscribe to:
Post Comments (Atom)
6 comments:
kaatthirunnu kanaam :
OT
pls remove word verification
നന്ദി
that is what is jamath...
കോണ്ട്രാക്റ്റിന് വിരുദ്ധമായ പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ പ്രസ്തുത സ്ഥാപനത്തെ നഷ്ടപരിഹാരം പോലും നല്‍കാതെ സ്ഥാപനത്തില്‍നിന്നു പടിയിറക്കി.......
കോണ്ട്രാക്റ്റിന് വിരുദ്ധമായ പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ പ്രസ്തുത സ്ഥാപനത്തെ നഷ്ടപരിഹാരം പോലും നല്‍കാതെ സ്ഥാപനത്തില്‍നിന്നു പടിയിറക്കി.......
Post a Comment