Oct 21, 2011
ഐ ഫോണിന്റെ പുതിയ ആപ്പ്ലിക്കേഷന്‍ കുടുംബ ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴ്തുന്നു
പാശ്ചാത്യ ലോകം സ്വന്തം സാംസ്കാരികജീര്‍ണ്ണതകള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെടുന്നതിനെ ഭയക്കുന്നു...........
ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ , ഉപയോഗത്തില്‍ , അസ്വസ്തരാവുന്നു..............
----------------------------------------------------------------------------------------------
ഐ ഫോണിന്റെ പുതിയ ആപ്പ്ലിക്കേഷന്‍ കുടുംബ ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴ്തുന്നുവെന്നു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും പരാതി ഉയരുന്നു ........ആപ്പിളിന്റെ ഐ ഓ എസ 5ല്‍ ഉള്ള ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്ന വില്ലനാണ് താരം............ നിങ്ങളുടെ കൂട്ടുകാരെ കണ്ടു പിടിക്കാനുള്ള ഉപാധിയാണ് ഇത്, പേരും മറ്റു വിവരങ്ങളും നല്‍കിയാല്‍ ആളെവിടെ ഉണ്ടെന്നു കൃത്യമായി വിവരം ലഭിക്കും...............ഇനിയാണ് രസകരമായ സംഭവം..................
ഭാര്യയെ സംശയമുള്ള ഒരു വിരുതന്‍ സഹാധര്‍മ്മിണിയറിയാതെ സംഗതി അവരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു...........ടിയാന്‍ ഒരു ദിവസം ഭാര്യയെ വിളിച്ചപ്പോള്‍ , അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാനെന്നാണ് ഭവതി പറഞ്ഞത്...............എന്നാല്‍ ആപ്പിള്‍ നോക്കി( പഴയ മഷിനോട്ടം) 'ഭര്‍ത്താവ് വിദ്വാന്‍ ' പ്രിയപത്നി അടുത്ത നഗരത്തില്‍ തന്നെയുണ്ടെന്ന് മനസ്സിലാക്കി കയ്യോടെ അവിഹിത ബന്ധം പിടികൂടി............
എന്നാല്‍ വ്യക്തികളുടെ സ്വകാര്യതക്കുമേല്‍ ശക്തമായ ചോദ്യമുയര്തുന്ന ഈ ആപ്പ്ലിക്കേഷന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് പടിഞ്ഞാറന്‍ നിവാസികള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment