Oct 13, 2011

രണ്ട് പോലീസ് വെടിവെയപുകള്‍






കോഴിക്കോട് എസ്.എഫ്.ഐ നടത്തിയ സമരത്തിന് നേരെ പോലിസ് വെടിവെച്ചതുമായി ബന്ധപ്പെട്ട് കേരളം മൂന്ന് ദിവസമായി ഉറക്കമൊഴിഞ്ഞ് ചര്‍ച്ചകളിലേര്‍പെടുമ്പോള്‍ വിട്ടുപോകുന്ന ചില ഭാഗങ്ങള്‍ പൂരിപ്പിക്കുവാനള്ള എളിയ ശ്രമമാണിത്.

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് അസി.കമ്മീഷണര്‍ ഒരു പിള്ള വെടിവെയ്ക്കുന്നത് നമ്മളെല്ലാം ചാനലുകളിലൂടെ ലൈവായി കണ്ടു...ഞെട്ടിപ്പിക്കുന്ന കാഴ്ച തന്നെ സി.പി.എം നേതാക്കള്‍ പറയുന്നതുപോലെ മുമ്പെ നോട്ടീസ് പോലും നല്‍കാതെയുള്ള(തെറ്റിധരിക്കരുത് മുന്നറിയിപ്പ്) വെടിവെയ്പ്പ്.പിസ്റ്റള്‍ കേടായതു കൊണ്ടോ മറ്റോ നാല് വെടിയില്‍ കാര്യം തീര്‍ന്നു എസ്.എഫ്.ഐക്കാരുടെ മഹാഭാഗ്യം നെഞ്ചിന് നേരെ വെടിവെച്ചിട്ടും ആര്‍ക്കും വെടികൊണ്ട് പരിക്കുണ്ടായതായി രേഖയിലില്ല..അതോ കമ്യുണിസം നെഞ്ചിലുള്ളപ്പോള്‍ വെടിയുണ്ടകള്‍ പുല്ലാണോ?....കാര്യമതല്ല രണ്ട് മണിക്കൂര്‍ നിണ്ട് നിന്ന സമരത്തില്‍ കുട്ടിസഖാക്കളുടെ തലോടലില്‍ പതിനഞ്ച് പോലിസ്‌കാര്‍ക്ക് പരിക്ക് പറ്റിയപ്പോഴാണ് എമാന് സുരേശ് ഗോപിയെ ഒറ്#മ വന്നതും തോക്കെടുത്ത് അന്തരീക്ഷത്തില്‍ പൊട്ടിച്ച് കളിച്ചതും.ഏതായാലും കേരളത്തിലെ പ്രതിപക്ഷം കത്തികറി വിദ്യാര്‍ഥകള്‍ക്ക് നേരെ പോലീസ് വെടിവെയ്പില്‍ പ്രതിഷേധിച്ച് രണ്ട് ദിവസമായി സഭബഹിഷ്‌കരണമടക്കം പതിവ് നാടകങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ലോകത്തിലെ നരവംശ ശാ്ത്രഞ്ജരുടെ ശ്രദ്ധാ കേന്ദ്രമാണ് കേരളം കാരണം നെഞ്ചില്‍ വെടിയേറ്റാലും പരിക്ക് പറ്റാത്ത പുതിയ മനുഷ്യവര്‍ഗ്ഗത്തെ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് തട്ടാനെന്ന് കേള്‍വി

ഇനി അല്‍പം പഴയ ഒരുവെടിവെയ്പിലേക്ക്

സഖാക്കന്മാര്‍ക്ക് ഓര്‍മ അല്‍പം കുറവായിരിക്കും 2009 മേയ് 17ന് അന്നത്തെ കേരളം ഭരിച്ചിരുന്നത് ഇന്ന് കേരളത്തില്‍ വെടിവെയ്പിന്റെ പേരില്‍ നിയമസഭ ബഹിഷ്‌കരിക്കുവാന്‍ നേതൃത്വം നല്‍കുന്ന കോടിയേരി സഖാവിന്റെ പാര്‍ട്ടിയാണ്.തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടടുത്ത് ബീമാപള്ളിയെന്ന സ്ഥലത്ത് നമ്മുടെ പോലീസ് എമാന്മാര്‍ ിതേപോലെ വെടിപൊട്ടിച്ച് കളിച്ചായിരുന്നു.കമ്യൂമിസം നെഞ്ചില്‍ ഇല്ലാത്തതു കൊണ്ടോ..ആഗോള തീവ്രവാദത്തിന്റെ പേറ്റന്റ് മാധ്യമങ്ങള്‍ ചാര്‍ത്തികൊടുത്ത മുസ്്‌ലിം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന പ്രദേശമായതു കൊണ്ടോ എമാന്മാരുടെ വെടി പൊട്ടിയത് അഞ്ച് പേരുടെ നെഞ്ചത്താണ് അഞ്ച് പേരും മരിച്ചു.വെടിശബ്ദംകേട്ടു ഓടിയവരും ബീമാപള്ളിയിലെ കച്ചവടക്കാരുമടക്കം 55 പേര്‍ക്ക് പരിക്കേറ്റു.16വയസ്സുകാരനെ പോലിസ ബോണറ്റു കൊണ്ട് കുത്തിയും കൊല്ലുകയും ചെയ്തു.ഇത്രയും ഭീകരമായ സംഭവത്തിന് കാരണമായി പോലിസ് ചൂണ്ടിക്കാട്ടിയത് പ്രദേശത്ത് ലത്തീന്‍ കത്തോലിക്കരും മുസ്്‌ലിഹ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെന്നാണ്.എന്താ പറയുക കോഴിക്കോട് പോലീസിനും കുട്ടി സഖാക്കള്‍ക്കും പരിക്ക് പറ്റിയെങ്കിലും ഇവിടെ സംഘര്‍ഷത്തിനെത്തിയതില്‍ ഒരു വിഭാഗത്തിന് മാത്രമാണ് വെടിയേറ്റത്.കേരളാപോലിസിനെ ഉന്നം പഠിപ്പിക്കുന്ന സാറിനെ സമ്മതിക്കണം ഹൊ!.



ഇപ്പോള്‍ഇത്രയും പറഞ്ഞത് ഇന്ന് കോഴിക്കോട് വെടിവെയ്പിന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് കിട്ടുന്ന പ്രാധാന്യം കണ്ടതുകൊണ്ടാണ്
അന്ന് അഞ്ച് പേര്‍ മരിച്ചപ്പോള്‍ വെടിവെയ്പ്പ് അന്യായമെന്ന് പറയുവാന്‍ അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സുകാരോ ഭരണ പക്ഷമായ കമ്യൂണിസ്റ്റ്കാരോ ഉണ്ടായില്ല.പിന്നെും ശബ്ദമുയര്‍ത്തിയത് നീതിബോധമുള്ള ചില സമുദായ സംഘടനകള്‍ മാത്രമാണ്.എല്ലാ പാര്‍ട്ടി വിശ്വാസികല്‍ക്കും അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കുവാന്‍ മാത്രമാണ താല്‍പര്യം.ജനസേവനം ഒരു തൊഴിലായി മാറുന്ന കാലഘട്ടത്തില്‍ ഇത്രയും പ്രതീക്ഷിക്കുന്നത് തന്നെ അധികമാണ്................

No comments: