Oct 27, 2011

മണിപ്പുരില്‍ സേനയുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കും

ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്​പ) മണിപ്പുരില്‍ പിന്‍വലിച്ചേക്കും. . ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് സംസ്ഥാനത്തെ പൂര്‍ണമായി ഒഴിവാക്കാനോ ഘട്ടം ഘട്ടമായി പിന്‍വലിക്കാനോ വേണ്ട ഭേദഗതി വരുത്താനോ ആണ് നിര്‍ദേശം. ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തതായി വിശ്വസ്തകേന്ദ്രങ്ങള്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ മണിപ്പുരില്‍ ഈ നിയമം പിന്‍വലിക്കുന്നതില്‍ കുഴപ്പമില്ലെന്ന നിഗമനത്തിലാണ് യോഗം എത്തിയത്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയ്ക്കായി ഉടനെ സമര്‍പ്പിക്കും. അന്തിമതീരുമാനമെടുക്കുമ്പോള്‍ പ്രതിരോധമന്ത്രാലയത്തിന്റെ അഭിപ്രായവും കണക്കിലെടുക്കേണ്ടി വരും.

വിഘടനവാദം നിലനില്‍ക്കുന്ന ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് 'അഫ്‌സ്​പ'നിലവിലുള്ളത്. ഈ നിയമപ്രകാരം തീവ്രവാദത്തെ നേരിടാന്‍ സൈന്യത്തിന് വിപുലമായ അധികാരങ്ങളാണ് ഈ മേഖലകളില്‍ നല്‍കിയിട്ടുള്ളത്. ഇതിനെതിരെ നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ദീര്‍ഘകാലമായി പ്രതിഷേധിച്ചു വരികയാണ്.

ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയും നഗ്‌നമായ മനുഷ്യാവകാശ ധ്വംസനത്തിന് സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും അധികാരം നല്‍കുകയും ചെയ്യുന്ന കരിനിയമമാണ് ഇതെന്നാണ് പ്രധാനവിമര്‍ശം. എന്നാല്‍ ഇത് തീവ്രവാദികള്‍ നടത്തുന്ന പ്രചാരണമാണെന്ന നിലപാടിലാണ് സൈന്യം. മണിപ്പുരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മിള പതിറ്റാണ്ടിലേറെയായി നടത്തുന്ന ഉപവാസ സമരത്തിലൂടെ ഈ നിയമം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

താത്പര്യം ഉണ്ടായിട്ടല്ല മണിപ്പുര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ 'അഫ്‌സ്​പ' നിലനിര്‍ത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തീവ്രവാദപ്രവര്‍ത്തനം രൂക്ഷമാകുന്നതാണ് ഇത് ഏര്‍പ്പെടുത്താന്‍ കാരണം. സാഹചര്യങ്ങള്‍ക്കനുസൃതമായി ഈ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തോട് അനുഭാവപുര്‍വമുള്ള പരിഗണന ആഭ്യന്തര മന്താലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.

കശ്മീരിലും 'അഫ്‌സ്​പ' ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഒമര്‍അബ്ദുള്ള മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ കശ്മീരില്‍നിന്ന് നിയമം പിന്‍വലിക്കുന്നതിനോട് പ്രതിരോധ മന്ത്രാലയം കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. മണിപ്പുരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. തീവ്രവാദി അക്രമങ്ങള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

Oct 21, 2011

ഐ ഫോണിന്റെ പുതിയ ആപ്പ്ലിക്കേഷന്‍ കുടുംബ ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴ്തുന്നു




പാശ്ചാത്യ ലോകം സ്വന്തം സാംസ്കാരികജീര്‍ണ്ണതകള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെടുന്നതിനെ ഭയക്കുന്നു...........
ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ , ഉപയോഗത്തില്‍ , അസ്വസ്തരാവുന്നു..............
----------------------------------------------------------------------------------------------
ഐ ഫോണിന്റെ പുതിയ ആപ്പ്ലിക്കേഷന്‍ കുടുംബ ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴ്തുന്നുവെന്നു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും പരാതി ഉയരുന്നു ........ആപ്പിളിന്റെ ഐ ഓ എസ 5ല്‍ ഉള്ള ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്ന വില്ലനാണ് താരം............ നിങ്ങളുടെ കൂട്ടുകാരെ കണ്ടു പിടിക്കാനുള്ള ഉപാധിയാണ് ഇത്, പേരും മറ്റു വിവരങ്ങളും നല്‍കിയാല്‍ ആളെവിടെ ഉണ്ടെന്നു കൃത്യമായി വിവരം ലഭിക്കും...............ഇനിയാണ് രസകരമായ സംഭവം..................
ഭാര്യയെ സംശയമുള്ള ഒരു വിരുതന്‍ സഹാധര്‍മ്മിണിയറിയാതെ സംഗതി അവരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു...........ടിയാന്‍ ഒരു ദിവസം ഭാര്യയെ വിളിച്ചപ്പോള്‍ , അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാനെന്നാണ് ഭവതി പറഞ്ഞത്...............എന്നാല്‍ ആപ്പിള്‍ നോക്കി( പഴയ മഷിനോട്ടം) 'ഭര്‍ത്താവ് വിദ്വാന്‍ ' പ്രിയപത്നി അടുത്ത നഗരത്തില്‍ തന്നെയുണ്ടെന്ന് മനസ്സിലാക്കി കയ്യോടെ അവിഹിത ബന്ധം പിടികൂടി............
എന്നാല്‍ വ്യക്തികളുടെ സ്വകാര്യതക്കുമേല്‍ ശക്തമായ ചോദ്യമുയര്തുന്ന ഈ ആപ്പ്ലിക്കേഷന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് പടിഞ്ഞാറന്‍ നിവാസികള്‍

Oct 15, 2011

സഭാരംഗങ്ങള്‍ക്ക് മിഴിവേകാന്‍ ഹൈ സെന്‍സിറ്റീവ് ക്യാമറ




നിയമസഭയിലെ പ്രക്ഷുബ്ധ രംഗങ്ങളെക്കുറിച്ചുള്ള തര്‍ക്കവും അവ്യക്തതയും ഈ സമ്മേളനത്തോടെ അവസാനിക്കുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള ക്യാമറകള്‍ മുഴുവന്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. അഞ്ചരക്കോടി ചെലവില്‍ ഹൈ സെന്‍സിറ്റീവ് ക്യാമറകള്‍ സ്ഥാപിക്കുന്നത് ബജാജാണ്. നിയമസഭാ സെക്രട്ടേറിയറ്റ് അന്താരാഷ്ട്ര ടെന്‍ഡറിലൂടെയാണ് ഇവരെ ചുമതലയേല്‍പ്പിച്ചത്. ഇപ്പോഴത്തെ സഭാ സമ്മേളനം നവംബര്‍ ആദ്യവാരം അവസാനിച്ചാലുടന്‍ ഇപ്പോഴത്തെ ക്യാമറകള്‍ നീക്കും. സംപ്രേഷണ യോഗ്യമായ ക്യാമറകളാണ് ബജാജ് സ്ഥാപിക്കുന്നത്. നിയസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം കൂടിയതു പരിഗണിച്ച് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ എണ്ണം കൂട്ടുന്നതും സജീവ പരിഗണനയിലാണ്. ആറ് വനിതാ എംഎല്‍എമാരുണ്ടെങ്കിലും രണ്ട് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ മാത്രമാണുള്ളത്.
നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദവും കൈയ്യാങ്കളിയുമുള്‍പ്പെടെ ഉണ്ടാകുമ്പോള്‍ ഇന്നലത്തെപ്പോലെ അതിനെച്ചൊല്ലിയുണ്ടാകുന്ന തര്‍ക്കം പരിഹരിക്കാന്‍ വീഡിയോ പരിശോധിക്കാറുണ്ട്. എന്നാല്‍ നിലവിലെ ക്യാമറകളുടെ കാലപ്പഴക്കവും ഗുണമേന്മക്കുറവും മൂലം ദൃശ്യങ്ങള്‍ അവ്യക്തമാണ്. ഇത് തര്‍ക്കങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനു പകരം പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാകാനാണ് ഇടയാക്കുന്നത്. ധനവിനിയോഗ ബില്ല് വോട്ടെടുപ്പില്‍ യുഡിഎഫ് കള്ള വോട്ട് ചെയ്‌തെന്ന പ്രതിപക്ഷ ആരോപണത്തെത്തുടര്‍ന്ന് വിഡിയോ പരിശോധിച്ചപ്പോഴും ഇന്നലെ വിഡിയോ പരിശോധിച്ചപ്പോഴും ഇതേ പ്രശ്‌നമുണ്ടായി. എന്നാല്‍ ജി കാര്‍ത്തികേയന്‍ സ്പീക്കറായി ചുമതലയേറ്റ ഉടനേതന്നെ നിയമസഭയിലെ ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നവീകരിക്കാന്‍ നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് ടിവി പോലെ നയമസഭാ ടിവി ചാനല്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും വേണ്ടെന്നുവെച്ചു. പത്ത് കോടി രൂപയാണ് നിയമസഭാ ടിവി ചാനല്‍ തുടങ്ങുന്നതിന് കണക്കാക്കിയത്. ചാനല്‍ പ്രവര്‍ത്തന സജ്ജമാകുമ്പോഴേയ്ക്കും ഇത് 15 കോടിവരെയാകാം എന്നും വിലയിരുത്തലുണ്ടായി. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുമായി സ്പീക്കറും നിയമസഭാ സെക്രട്ടറിയും സംസാരിച്ചിരുന്നു. സഭാ സമ്മേളനം ഇല്ലാത്തപ്പോള്‍ ചാനല്‍ ലൈവ് ആയി നിലനിര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടുകളും കൂടി പരിഗണിച്ചാണ് തല്‍ക്കാലം വേണ്ടെന്നു തീരുമാനിച്ചത്.
വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ എംഎല്‍എമാരും ഉള്‍പ്പെട്ട ഇന്നലത്തെ വിവാദത്തെത്തുടര്‍ന്ന് വിഡിയോ പരിശോധന നടത്തിയ ശേഷവും തര്‍ക്കം നിലനില്‍ക്കുകയാണ്. സിപിഎം എംഎല്‍എമാരായ ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ജ് രജനിയെ കൈയേറ്റ്ം ചെയ്‌തെന്ന് ഭരണപക്ഷവും ഇല്ലെന്ന് പ്രതിപക്ഷവും വാദിക്കുന്നു. ഇന്നലെ വിഡിയോ പരിശോധിച്ചപ്പോള്‍, കോടിയേരി ബാലകൃഷണനുമായി ആശയ വിനിമയം നടത്തിയ ശേഷം ഈ രണ്ട് എംഎല്‍മാരും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നിരയിലേയ്ക്ക് ഇടിച്ചുകയറുന്നത് കാണാന്‍ കഴിഞ്ഞു. രജിയുടെ തൊപ്പി പോകുന്നതും അവര്‍ പിന്നിലേയ്ക്ക് മാറുന്നതും അവ്യക്തമായി കാണാമെങ്കിലും കൂട്ട ബഹളത്തിനിടയിലെ ദൃശ്യങ്ങള്‍ അവ്യക്തമാണ്. ക്യാമറയുടെ പഴക്കവും ഗുണമേന്മക്കുറവും ഇതിന്റെ കാരണങ്ങളില്‍പെടുന്നു. വനിതയാണെന്ന് മനസിലാക്കാതെയും മനപ്പൂര്‍വമല്ലാതെയും സംഭവിച്ചതാണെന്ന് പ്രതിപക്ഷവും മനപ്പൂര്‍വും വനിതയെ ആക്രമിച്ചെന്ന് ഭരണപക്ഷവും ആവര്‍ത്തിക്കുകയാണ്.
നാല് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഭരിക്കുന്നത് എന്നതിനാല്‍ ഇന്നലത്തെപ്പോലുള്ള പ്രശ്‌നങ്ങളും തര്‍ക്കങ്ങളും വിഡിയോ പരിശോധനയുമൊക്കെ ഇടയ്ക്കിടെ വേണ്ടിവരുമെന്നുറപ്പാണ്. യുഡിഎഫിനും നിയമസഭാ സെക്രട്ടേറിയറ്റിനും ഈ ആവശ്യത്തോട് മുഖം തിരിക്കാനും കഴിയില്ല.
ബജാജിന്റെ പുതിയ ഹൈ സെന്‍സിറ്റീവ് ക്യാമറകള്‍ വരുന്നതോടെ സഭയിലെ ബഹളങ്ങളുടെ ഓരോ രംഗവും വളരെ വ്യക്തതയോടെ ദൃശ്യമാകും.

പ്ലസിനു വഴിയൊരുക്കാന്‍ ഗൂഗിള്‍ ബസ്സിനു വിടനല്കുന്നു




സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസായ 'ബസ്' (Buzz) അടച്ചുപൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചു. കമ്പനി പുതിയതായി തുടങ്ങിയ 'ഗൂഗിള്‍ പ്ലസി' (Google+) ന് അനുകൂല സാഹചര്യമൊരുക്കാനാണ് ഈ നടപടി. കൂടുതല്‍ ജനപ്രിയ സര്‍വീസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

'ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗൂഗിള്‍ ബസും ബസ് എപിഐയും നിര്‍ത്തലാക്കും'-ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രോഡക്ട് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹോറോവിറ്റ്‌സ് അറിയിച്ചു. അതു കഴിഞ്ഞാല്‍ ഗൂഗിള്‍ ബസില്‍ അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. നിലവിലുള്ള ഉള്ളടക്കം ഗൂഗിള്‍ പ്രൊഫൈലില്‍ കാണാനാകും. 'ഗൂഗിള്‍ ടേയ്ക്കൗട്ടി'ന്റെ സഹായത്തോടെ ഡൗണ്‍ലോഡ് ചെയ്യാനുമാകും.

ബസ് മാത്രമല്ല, വേറെയും ചില സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതായും ഗൂഗിള്‍ അറിയിച്ചു. വെബ്ബില്‍ ഓപ്പണ്‍സോഴ്‌സ് കോഡ് തിരയാന്‍ സഹായിക്കുന്ന 'കോഡ് സെര്‍ച്ച്', 2007 ല്‍ ഗൂഗിള്‍ സ്വന്തമാക്കിയ 'ജെയ്കു'വെന്ന സോഷ്യല്‍ മീഡിയ സൈറ്റ്, ഐഗൂഗിളിലെ സോഷ്യല്‍ ഫീച്ചറുകള്‍, ഗൂഗിള്‍ സെര്‍ച്ചിന്റെ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് പ്രോഗ്രാം എന്നിവ 2012 ജനവരി 15 വരെയേ ഉണ്ടാകൂ. കൂടാതെ, ഗൂഗിള്‍ ലാബ്‌സ് സൈറ്റ് ഇനി മുതല്‍ ഉണ്ടാകില്ല.

ഉത്പന്നങ്ങളുടെ എണ്ണം ചുരുക്കി, ജനപ്രിയ സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയെന്നത് പുതിയ ഗൂഗിള്‍ മേധാവി ലാറി പേജിന്റെ നയമാണ്. അതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി ഗൂഗിള്‍ ഒട്ടേറെ സര്‍വീസുകളുടെ കടയ്ക്കല്‍ കത്തിവെച്ചിട്ടുണ്ട്. ഗൂഗിള്‍ ഹെല്‍ത്തും ഗൂഗിള്‍ പവര്‍മീറ്ററും നിര്‍ത്തലാക്കിയത് 2011 ജൂണ്‍ 24 നാണ്. ഗൂഗിള്‍ ഡെസ്‌ക്ടോപ്പ്, ഗൂഗിള്‍ നോട്ട്ബുക്ക്, ആര്‍ഡ്‌വാര്‍ക്ക് തുടങ്ങി 10 സര്‍വീസുകള്‍ സപ്തംബര്‍ 2 ന് നിര്‍ത്തലാക്കിയിരുന്നു.

ഗൂഗിളിന്റെ സോഷ്യല്‍ മിഡിയ പരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 2010 ഫിബ്രവരിയില്‍ അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ ബസ്. ജിമെയിലിനുള്ളില്‍ കുടിയിരുത്തിയ നിലയില്‍ എത്തിയ ബസ്, സ്വകാര്യത ലംഘിക്കുന്നതിന്റെ പേരില്‍ തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങളേറ്റിരുന്നു. ഫെയ്‌സ്ബുക്കിന് ബദല്‍ എന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട ബസ്, പക്ഷേ അത്ര വിജയിക്കാന്‍ പോകുന്നില്ലെന്ന് അധികം വൈകാതെ ബോധ്യമായി.

ബസിന് കാര്യമായ മുന്നേറ്റം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് സാധ്യമാകാതെ വന്നപ്പോഴാണ്, 2011 ജൂണ്‍ 28 ന് പരീക്ഷണാര്‍ഥത്തില്‍ ഗൂഗിള്‍ പ്ലസ് അവതരിപ്പിക്കപ്പെട്ടത്. സപ്തംബര്‍ 20 ന് ഗൂഗിള്‍ പ്ലസ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇതിനകം 400 ലക്ഷം പേര്‍ ഗൂഗിള്‍ പ്ലസില്‍ ചേര്‍ന്നു കഴിഞ്ഞതായി കഴിഞ്ഞ ദിവസം ലാറി പേജ് വെളിപ്പിടുത്തി, കോടിക്കണക്കിന് ചിത്രങ്ങളും ഗൂഗിള്‍ പ്ലസ് വഴി പങ്കിടുന്നതായും പേജ് പറഞ്ഞു.

Oct 14, 2011

ജമാഅത്തെ ഇസ്്‌ലാമി ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സിന് അനുമതി








ഫാഷന്‍ ഷോകള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച ജമാഅത്തെ ഇസ്്‌ലാമിയുടെ ജില്ലാ ആസ്ഥാന മന്ദിരത്തില്‍ പാരീസില്‍ നിന്നുള്ള ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സ് നടത്താന്‍ മുറി വാടകക്ക് നല്‍കി. നേതൃത്വത്തിന്റെ നടപടിക്കെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സഫാ കോംപ്ലക്‌സിലാണ് മുതലാളിത്ത സംസ്‌കാരത്തിന്റെ വികൃത മുഖമായ ഫാഷന്‍ കുത്തകകള്‍ക്ക് വന്‍തുക വാടകക്ക് മുറി നല്‍കിയിരിക്കുന്നത്. ഫാഷന്‍ഷോ നടത്തുന്നതിനെതിരെ ജമാഅത്തെ ഇസ്്‌ലാമിയും, യുവജന - വനിതാ വിഭാഗവും പ്രചാരണം ശക്്തമായി നടത്തുന്നതിനിടെയാണ് ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ കോഴ്‌സ് നടത്തുന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്കല്‍ ആദം ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരിലാണ് സ്ഥാപനം തുടങ്ങുന്നത്. അഡ്മിഷന് മുന്നോടിയായി മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിട്ടുണ്ട്. 23 നാണ് മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനും അവസരം ഓഫര്‍ ചെയ്താണ് സ്ഥാപനം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. സൗന്ദര്യ മല്‍സരം എവിടെ നടന്നാലും എതിര്‍പ്പുമായി രംഗത്ത് വരാറുള്ള ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് സ്വന്തം ആസ്ഥാനമന്ദിരം തന്നെ പെണ്‍കുട്ടികളുടെ മേനി പ്രദര്‍ശന മല്‍സരത്തിന് വേദിയാകുന്നത് കനത്ത തിരിച്ചടിയായി മാറി. ഫാഷന്‍ സ്ഥാപനത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എട്ട് നിലകളിലായി പണിതുയര്‍ത്തിയ സഫാ കോംപ്ലക്‌സ് ജമാഅത്തിന്റെ ആശയവുമായി യോജിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കൂകയുള്ളൂവെന്നാണ്് സംഘടനാ നേതൃത്വം അവകാശപ്പെട്ടിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങി പലിശയുമായി ബദ്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കൊന്നും കെട്ടിടം വാടകക്ക് നല്‍കിയിരുന്നില്ല. ഇത് മൂലം കെട്ടിടം പണി പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും വാടകക്കാരെ കിട്ടാത്ത സ്ഥിതിയിലായിരുന്നു. കെട്ടിടത്തിന്റെ ചുമതലക്കാരനായിരുന്ന സംഘടനാ നേതാവ് പോളിസി കാര്യത്തില്‍ തുടര്‍ന്ന കടുംപിടുത്തമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തില്‍ വാടകക്കാരെ കിട്ടാതെ വന്നതെന്ന് കണ്ടെത്തിയ നേതൃത്വം അദ്ദേഹത്തെ മാറ്റി പുതിയ ആള്‍ക്ക് ചുമതല നല്‍കി. ഇതിന് ശേഷമാണ് ഫാഷന്‍ ടി.വി ഉള്‍പ്പെടെയുള്ളവര്‍ക്ക് കെട്ടിടം വാടകക്ക് നല്‍കിയത്. ഇതിനിടെ 23ന് നടക്കുന്ന മിസ് കോട്ടയം 2011 മല്‍സരത്തിനെതിരെ ചില യുവജന സംഘടനകള്‍ ജമാഅത്ത് ആസ്ഥാനത്തേക്കും, മല്‍സരം നടക്കുന്ന ഹോട്ടലിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ മുഖം വികൃതമാക്കുന്ന തരത്തില്‍ ഫാഷന്‍ ഷോ നടത്തിപ്പുക്കാര്‍ക്ക് കെട്ടിടം നല്‍കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്

Oct 13, 2011

രണ്ട് പോലീസ് വെടിവെയപുകള്‍






കോഴിക്കോട് എസ്.എഫ്.ഐ നടത്തിയ സമരത്തിന് നേരെ പോലിസ് വെടിവെച്ചതുമായി ബന്ധപ്പെട്ട് കേരളം മൂന്ന് ദിവസമായി ഉറക്കമൊഴിഞ്ഞ് ചര്‍ച്ചകളിലേര്‍പെടുമ്പോള്‍ വിട്ടുപോകുന്ന ചില ഭാഗങ്ങള്‍ പൂരിപ്പിക്കുവാനള്ള എളിയ ശ്രമമാണിത്.

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് അസി.കമ്മീഷണര്‍ ഒരു പിള്ള വെടിവെയ്ക്കുന്നത് നമ്മളെല്ലാം ചാനലുകളിലൂടെ ലൈവായി കണ്ടു...ഞെട്ടിപ്പിക്കുന്ന കാഴ്ച തന്നെ സി.പി.എം നേതാക്കള്‍ പറയുന്നതുപോലെ മുമ്പെ നോട്ടീസ് പോലും നല്‍കാതെയുള്ള(തെറ്റിധരിക്കരുത് മുന്നറിയിപ്പ്) വെടിവെയ്പ്പ്.പിസ്റ്റള്‍ കേടായതു കൊണ്ടോ മറ്റോ നാല് വെടിയില്‍ കാര്യം തീര്‍ന്നു എസ്.എഫ്.ഐക്കാരുടെ മഹാഭാഗ്യം നെഞ്ചിന് നേരെ വെടിവെച്ചിട്ടും ആര്‍ക്കും വെടികൊണ്ട് പരിക്കുണ്ടായതായി രേഖയിലില്ല..അതോ കമ്യുണിസം നെഞ്ചിലുള്ളപ്പോള്‍ വെടിയുണ്ടകള്‍ പുല്ലാണോ?....കാര്യമതല്ല രണ്ട് മണിക്കൂര്‍ നിണ്ട് നിന്ന സമരത്തില്‍ കുട്ടിസഖാക്കളുടെ തലോടലില്‍ പതിനഞ്ച് പോലിസ്‌കാര്‍ക്ക് പരിക്ക് പറ്റിയപ്പോഴാണ് എമാന് സുരേശ് ഗോപിയെ ഒറ്#മ വന്നതും തോക്കെടുത്ത് അന്തരീക്ഷത്തില്‍ പൊട്ടിച്ച് കളിച്ചതും.ഏതായാലും കേരളത്തിലെ പ്രതിപക്ഷം കത്തികറി വിദ്യാര്‍ഥകള്‍ക്ക് നേരെ പോലീസ് വെടിവെയ്പില്‍ പ്രതിഷേധിച്ച് രണ്ട് ദിവസമായി സഭബഹിഷ്‌കരണമടക്കം പതിവ് നാടകങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ലോകത്തിലെ നരവംശ ശാ്ത്രഞ്ജരുടെ ശ്രദ്ധാ കേന്ദ്രമാണ് കേരളം കാരണം നെഞ്ചില്‍ വെടിയേറ്റാലും പരിക്ക് പറ്റാത്ത പുതിയ മനുഷ്യവര്‍ഗ്ഗത്തെ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് തട്ടാനെന്ന് കേള്‍വി

ഇനി അല്‍പം പഴയ ഒരുവെടിവെയ്പിലേക്ക്

സഖാക്കന്മാര്‍ക്ക് ഓര്‍മ അല്‍പം കുറവായിരിക്കും 2009 മേയ് 17ന് അന്നത്തെ കേരളം ഭരിച്ചിരുന്നത് ഇന്ന് കേരളത്തില്‍ വെടിവെയ്പിന്റെ പേരില്‍ നിയമസഭ ബഹിഷ്‌കരിക്കുവാന്‍ നേതൃത്വം നല്‍കുന്ന കോടിയേരി സഖാവിന്റെ പാര്‍ട്ടിയാണ്.തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടടുത്ത് ബീമാപള്ളിയെന്ന സ്ഥലത്ത് നമ്മുടെ പോലീസ് എമാന്മാര്‍ ിതേപോലെ വെടിപൊട്ടിച്ച് കളിച്ചായിരുന്നു.കമ്യൂമിസം നെഞ്ചില്‍ ഇല്ലാത്തതു കൊണ്ടോ..ആഗോള തീവ്രവാദത്തിന്റെ പേറ്റന്റ് മാധ്യമങ്ങള്‍ ചാര്‍ത്തികൊടുത്ത മുസ്്‌ലിം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന പ്രദേശമായതു കൊണ്ടോ എമാന്മാരുടെ വെടി പൊട്ടിയത് അഞ്ച് പേരുടെ നെഞ്ചത്താണ് അഞ്ച് പേരും മരിച്ചു.വെടിശബ്ദംകേട്ടു ഓടിയവരും ബീമാപള്ളിയിലെ കച്ചവടക്കാരുമടക്കം 55 പേര്‍ക്ക് പരിക്കേറ്റു.16വയസ്സുകാരനെ പോലിസ ബോണറ്റു കൊണ്ട് കുത്തിയും കൊല്ലുകയും ചെയ്തു.ഇത്രയും ഭീകരമായ സംഭവത്തിന് കാരണമായി പോലിസ് ചൂണ്ടിക്കാട്ടിയത് പ്രദേശത്ത് ലത്തീന്‍ കത്തോലിക്കരും മുസ്്‌ലിഹ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെന്നാണ്.എന്താ പറയുക കോഴിക്കോട് പോലീസിനും കുട്ടി സഖാക്കള്‍ക്കും പരിക്ക് പറ്റിയെങ്കിലും ഇവിടെ സംഘര്‍ഷത്തിനെത്തിയതില്‍ ഒരു വിഭാഗത്തിന് മാത്രമാണ് വെടിയേറ്റത്.കേരളാപോലിസിനെ ഉന്നം പഠിപ്പിക്കുന്ന സാറിനെ സമ്മതിക്കണം ഹൊ!.



ഇപ്പോള്‍ഇത്രയും പറഞ്ഞത് ഇന്ന് കോഴിക്കോട് വെടിവെയ്പിന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് കിട്ടുന്ന പ്രാധാന്യം കണ്ടതുകൊണ്ടാണ്
അന്ന് അഞ്ച് പേര്‍ മരിച്ചപ്പോള്‍ വെടിവെയ്പ്പ് അന്യായമെന്ന് പറയുവാന്‍ അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സുകാരോ ഭരണ പക്ഷമായ കമ്യൂണിസ്റ്റ്കാരോ ഉണ്ടായില്ല.പിന്നെും ശബ്ദമുയര്‍ത്തിയത് നീതിബോധമുള്ള ചില സമുദായ സംഘടനകള്‍ മാത്രമാണ്.എല്ലാ പാര്‍ട്ടി വിശ്വാസികല്‍ക്കും അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കുവാന്‍ മാത്രമാണ താല്‍പര്യം.ജനസേവനം ഒരു തൊഴിലായി മാറുന്ന കാലഘട്ടത്തില്‍ ഇത്രയും പ്രതീക്ഷിക്കുന്നത് തന്നെ അധികമാണ്................

Oct 12, 2011

നിര്‍മല്‍ മാധവ് (വാര്‍ത്തകള്‍ വായിക്കപം മുമ്പ് )


ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മാധവമന്ദിരത്തില്‍ എം. തങ്കച്ചന്റെയും ചന്ദ്രിയുടെയും മകന്‍ നിര്‍മല്‍ 2009ല്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് നേടി ജയിച്ചു. കൊപ്രാ കച്ചവടക്കാരനായിരുന്ന തങ്കച്ചന്‍ ബൈക്ക് അപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലം കച്ചവടം നിര്‍ത്തി. മങ്കലം ഹൈസ്‌കൂളില്‍ കായിക അധ്യാപികയാണ് ചന്ദ്രി. നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ് നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.

എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.

ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി. ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന് ഉപദേശിക്കുകയും ചെയ്തു.

ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.

രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.

പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.

വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.

തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.

2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു. എസ്എഫ്‌ഐ സമരം തുടരുകയാണ്. പക്ഷേ ഇത്രയും പീഢനങ്ങളിലൂടെ പാകം വന്ന നിര്‍മ്മലും ദൃഢനിശ്ചയത്തിലാണ്. എന്തു വന്നാലും നേരിടാന്‍ തയ്യാറാണെന്ന്.

Oct 11, 2011

മഷിതണ്ട്-സാംസ്‌കാരിക വേദി: ഗാന്ധികുടുംബത്തിന്റെ പുത്തന്‍ വ്യാധി

മഷിതണ്ട്-സാംസ്‌കാരിക വേദി: ഗാന്ധികുടുംബത്തിന്റെ പുത്തന്‍ വ്യാധി

ഗാന്ധികുടുംബത്തിന്റെ പുത്തന്‍ വ്യാധി

ടാറ്റ കുടുംബം നൂറു വര്ഷം കൊണ്ടാണ് ബില്ല്യനയര്‍ പട്ടികയിലിടം പിടിച്ചത്.അംബാനി അമ്പതുവര്‍ഷം(അംബാനി കള്ളന്‍ അത് വേറെ കഥ..) ,എന്നാല്‍ റോബര്‍ട്ട്‌ വാദ്ര പത്തോളം വര്ഷം കൊണ്ട് ബില്ലിയനയര്‍ പട്ടികയില്‍ എത്തിപെട്ടു...(അമ്പട മിടുക്കാ...നീ ബല്യ കച്ചോടം പഠിച്ചവനാണല്ലേ...? )...അവിടെയും ഇവിടെയും തപ്പിയപ്പോ...കാശുള്ളവരുടെ കണക്കില്‍ അല്ലാതെ..ബുദ്ധിയുള്ളവരുടെ കണക്കില് ബല്യ കച്ചോടക്കാരന്റെ പേര്‍ കണ്ടില്ല...അപ്പൊ പിന്നെ എന്താ കഥ....?
*സോണിയ ഗാന്ധിയുടെ മരുമകന്റെ കഥ പറഞ്ഞിട്ടുള്ള കഥകള്‍ കിട്ടാനില്ല...കാരണം...പേടിയും ഭീഷിണിയും...പ്രധാന പ്രതിപക്ഷം ബി ജെ പി പോലും മിടുന്നില്ല.(ഹിഹി അവര്‍ പരസ്പരധാരണയിലാണ് )

*റോബര്‍ട്ട്‌ വാദ്ര ...പ്രിയങ്ക ഗാന്ധിയെ വിവാഹം കഴിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ,ദുരൂഹസാഹചര്യത്തില്‍ വാദ്രയുടെ അച്ഛനും സഹോദരനും ,പിന്നീടു സഹോദരി ദുരൂഹമായ ഒരു കാര്‍ അപകടത്തിലും മരിച്ചു..(അതെ സകുടുംബ അസ്വാഭാവിക മരണം).ഏഴാം പേജില്‍ വരുന്ന മരണ വാര്‍ത്ത പോലെ എന്തോ കേട്ടു...പിന്നെ അതിനെ കുറിച്ചും കേട്ടില്ല...ഛെ മോശം ..ഇതൊക്കെ അവരുടെ കുടുംബ കാര്യം,അതില്‍ എത്തിനോക്കുന്നത് മഹാപാപം.

*DLF IPL ല് നല്ലൊരു ഭാഗം ഷയറും, DLF ന്റെ തന്നെ ഭാഗവുമാണ് മഹാന്‍,കോമണ്‍വലത് അഴിമതിയില്‍ പങ്കുണ്ട്- DLF ന്റെ കോമണ്‍വലത് ജോലികളിലെ വീഴ്ച ,ലോകമാന്യന്‍ കല്‍മാഡി,റോബര്‍ട്ട്‌ വാദ്രക്ക് DLF ല് പങ്കളിതമുള്ളതിനാല്‍ അനുകൂലനിലപാടുകലെടുത് വെള്ള പൂശി ...(ഇതെങ്കിലും പുറത്തുവന്നാല്‍ മതിയായിരുന്നു!)

*ബിനാമി ഉടമസ്ഥതയില്‍ കുറെ ഹോട്ടെലുകള്‍ ...(ഓ പാവങ്ങള്‍ക്ക് അന്നവും,കിടക്കാനിടവും കൊടുക്കുന്ന സത്കര്‍മം ...)

*കൊല്‍ക്കത്ത നൈറ്റ്‌ രൈടെര്സ് എന്നാ കിംഗ്‌ ഗാനിനിന്റെ IPL ടീമില്‍ റോബര്‍ട്ട്‌ വദ്രക്ക് ഉള്ള ഉടമസ്ഥാവകാശം ആരും പറഞ്ഞു കേട്ടില്ല..(അയ്യേ അത് വെറും കുട്ടികളി...അതൊന്നും പറയാനില്ല..)

*2 ജി സ്കാമിലൂടെ ഏറ്റവും അധികം ലാഭം കൊയ്ത്തു എന്ന് കരുതുന്ന യുനിട്ടെക് ഗ്രൂപ്പില്‍ ഇരുപതു ശതമാനം ഉടമസ്ഥാവകാശം (2 ജി സ്കാം അന്വേഷണം ഇനിയും കൊഴയും...നന്നായി തന്നെ....)

* Artex എന്നാ പേരില്‍ ഒരു ചെറിയ ആഭരണ കയറ്റുമതി സംരംഭം സ്വന്തമായുണ്ടായിരുന്ന ചെക്കന് ഇപ്പൊ,ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ എല്ലാം ഹോട്ടല്‍,റിയല്‍ എസ്റ്റേറ്റ്‌ കളികള്‍,സ്വന്താമായി വിമാനങ്ങള്‍,എയര്‍ ടാക്സി ബിസിനസ്‌ ...ഹോ...

*ബോഫെര്സ് കേസില്‍ സിബിഐ ചൂണ്ടികാണിച്ച ഇറ്റാലിയന്‍ കള്ളന്‍ ഒട്ടാവിയോ Quattrocchi യുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയാണ് റോബര്‍ട്ട്‌ വാദ്ര..(അത് തികച്ചും പ്രോഫ്ഫെഷനല്‍ മാത്രം..ഹിഹി.)
കടപ്പാട് :ഇന്ത്യന്‍ പൊളിറ്റിക്സ്

ഇത്രേം നല്ല ഭുമിശാസ്ത്രമുള്ള മരുമകന്‍ സ്വന്തമായുള്ള സോണിയ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍...! ഷെയര്‍ ദിസ് പ്ലീസ് ....

Oct 9, 2011

പുസ്തകവിചാരം: തീരം ധീവരരുടെ ചരിത്രത്തിലൂടെ

പുസ്തകവിചാരം: തീരം ധീവരരുടെ ചരിത്രത്തിലൂടെ

മഷിതണ്ട്-സാംസ്‌കാരിക വേദി: പുത്തന്‍ ന്യായാധിപരുടെ ശിക്ഷാവിധികള്‍

മഷിതണ്ട്-സാംസ്‌കാരിക വേദി: പുത്തന്‍ ന്യായാധിപരുടെ ശിക്ഷാവിധികള്‍: മനസ്സിലാക്കിയത് എഴുതാമെങ്കില്‍ എന്റെ സംശയത്തിന് ആദ്യം ഉത്തരം തേടേണ്ടി വരും നമ്മുടെ മഹാരാജ്യത്ത് നീതിവ്യവസ്ഥ ഇപ്പോള്‍ നിര്‍ജ്ജീവമാണോ? ച...

മഷിതണ്ട്-സാംസ്‌കാരിക വേദി: പുത്തന്‍ ന്യായാധിപരുടെ ശിക്ഷാവിധികള്‍

മഷിതണ്ട്-സാംസ്‌കാരിക വേദി: പുത്തന്‍ ന്യായാധിപരുടെ ശിക്ഷാവിധികള്‍

Oct 8, 2011

പുത്തന്‍ ന്യായാധിപരുടെ ശിക്ഷാവിധികള്‍





മനസ്സിലാക്കിയത് എഴുതാമെങ്കില്‍ എന്റെ സംശയത്തിന് ആദ്യം ഉത്തരം തേടേണ്ടി വരും നമ്മുടെ മഹാരാജ്യത്ത്  നീതിവ്യവസ്ഥ ഇപ്പോള്‍ നിര്‍ജ്ജീവമാണോ? ചോദ്യത്തിലടങ്ങിയിരിക്കുന്ന കുഴപ്പങ്ങളുടെ പിന്നില്‍ പോകല്‍ അല്ല ഉദ്ദേശ്യം.എന്താണ് നാം നീതി വ്യവസ്ഥ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിന്റെ സത്യാവസ്ഥയെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തെ പിടിച്ച് കുലുക്കിയ വാളകത്ത്  അധ്യാപകന് നേരെ ഉണ്ടായ ആക്രമണമാണ് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുവാന്‍ എന്നെ മനസ്സിനെ പ്രാപ്തനാക്കിയത്.കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ അദൃശ്യമായി ഇടപെടുന്ന ഒരു നീതിന്യായവ്യവസ്ഥിതി ഉദയം കൊണ്ടതായി ഈ ഉള്ളവന് ചില സംശയങ്ങള്‍.കാര്യം നമ്മുടെ ചാനലുകാരെ കുറിച്ചാണ്.ഡെസ്‌കില്‍ നിന്നും വിളിയുണ്ടാകുമ്പോള്‍ ഇണ്ടാസുകളുമായി പാഞ്ഞ് നടക്കുന്ന സാമൂഹിക സേവകരല്ല അവര്‍ എന്ന് തോന്നിതുടങ്ങിയിരിക്കുന്നു.രണ്ട് ഉദാഹരണങ്ങള്‍ മാത്രം പറഞ്ഞ് നിര്‍ത്തുന്നു

1.കേരളത്തിലെ ദളിത് വിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തനം നടത്തുന്ന ഡി.എച്ച്.ആര്‍.എം എന്ന സംഘടനയ്‌ക്കെതിരെ ദളിത് തീവ്രവാദത്തിന്റെ ആരോപണങ്ങളുമായി ദൃശ്യമാധ്യമങ്ങള്‍ രംഗത്ത് വന്നത്.മുസ്ലിം തീവ്രവാദമെന്ന പേരില്‍ ബ്രേക്കിങ്ങ് ന്യസുകളിലൂടെ ഒരു സമുദായത്തെ സംശയത്തിന്‍രെ മുള്‍മുനയില്‍ നിര്‍ത്തുന്നത്്


2.വാളകം സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രം തയ്യാറാക്കും മുന്വ് ശിക്ഷ നടപ്പാക്കിയ രീതി

അല്‍പം ചിന്തിച്ചാല്‍ മാധ്യപ്രവര്‍ത്തനത്തിന്റെ മര്യാദ കെടുത്തിയ സംഭവങ്ങാളാണിവ.പത്രമാധ്യമത്തില്‍ ഒരാളെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അയ്യാള്‍ കേസും പുക്കാറുമായി ഇറങ്ങിതിരിക്കും എന്നതിനാല്‍ തെളിവുകള്‍ക്കാണ് ഒട്ടുമിക്ക പത്രസ്ഥാപനങ്ങളും പ്രാമുഖ്യം നല്‍കുന്നത്.ചാനലുകളില്‍ തെളിവുകള്‍  വേണ്ടന്നു മാത്രമല്ല  ആന വിരണ്ടെന്നു ആരെങ്കിലും ചാനല്‍ ലേഖകനെ വിവരമറിയിച്ചാല്‍ പത്ത് പേരെ കുത്തിയെന്ന് ഫഌഷ് നല്‍കിയ ശേഷമെ സംഭവസ്ഥലത്തേക്ക് ഇവര്‍ തിരിക്കാറുള്ളു.(ഉദാ: കൊല്ലം ജില്ലയില്‍ പാവുമ്പയില്‍  പടക്കം പൊട്ടിയപ്പോള്‍ കൈരളിചാനലില്‍ പാവുമ്പയില്‍ ഭൂകമ്പം എന്ന് ബ്രേക്കിങ്ങ് ന്യൂസ് പുറത്ത് വിട്ട് ആളുകളെ വടിയാക്കിയത്).സമൂഹവുമായോ ചുറ്റുപാടുകളുമായോ യാതൊരു ബന്ധവും പുലര്‍ത്താത്ത വാര്‍ത്തകളുടെയും എക്‌സ്‌ക്ലൂസിവുകളുടേയും പിന്നാലെ നടക്കുന്ന ഇത്തരം ചാനല്‍ ദുരന്തക്കാര്‍ മൂലം പാവുമ്പയിലേക്ക് പ്രവാസ,ികളായ നാട്ടുകാര്‍ ഒറ്റ രാത്രി കൊണ്ട ലക്ഷങ്ങളാണ ്‌ഫോണ്‍ വിളിച്ച് കളഞ്ഞത്.

വാളകം സംഭവത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ സംഭവത്തെ സൂക്ഷമായി വിലയിരുത്തിയാല്‍ ചില കളികള്‍ നമ്മള്‍ക്ക് ബോധ്യമാക്കിതരും ഒന്നമതായി ആ ദിവസങ്ങളില്‍ ചാനലുകളില്‍ ബ്രേക്ക് ചെയ്ത വാര്‍ത്തകള്‍ ആധികാരികമായി യാതൊരു സാധുതയും ഇല്ലാത്തതാണ്.അപകടം നടന്നശേഷം കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ പ്രകടിപ്പിച്ച ഒരു സംശയം വിദഗ്ധ പരിശോധനയ്ക്ക് മുമ്പ് കമ്പിപാരയാക്കിമാറ്റിയ മാധ്യമ സുഹൃത്തുകള്‍ക്ക് നമോവാകം.ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ ജീവനക്കാരനായ അധ്യാപകന് നേരെ ആക്രമണം (അതാണങ്കില്‍ ) നടത്തിയത് പിള്ളയോ മറ്റാരങ്കിലുമോ ? ആണങ്കില്‍ തന്നെ അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത്്.കേരളത്തിലെ പോലീസ് ആണോ ? ചാനലിലെ മിടുക്കന്മാരാണോ? അപകടത്തില്‍ പെട്ടയാള്‍ക്ക് ബോധം വരും മുമ്പേ സംഭവിച്ചതിനെകുറിച്ച് വെളിപ്പെടുത്തുവാന്‍ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞു.  ഹേ സുഹൃത്തുക്കളെ നിങ്ങളുടെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഒരു ജോല്‍സ്യനും കുടുംബത്തിനും നേരിട്ട അപമാനം നിങ്ങള്‍ കണക്കുകൂട്ടിയിരുന്നുവോ? നിങ്ങളുടെ വീട്ടില്‍ ിത്തരത്തില്‍ ാെരു സംഭഴം നടന്നാല്‍ ബന്ധുക്കളെ നിങ്ങള്‍ ദിവസങ്ങളോളം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമോ?  നിങ്ങളുടെ മുന്‍വിധികള്‍ ഈ ചാനലുകള്‍ നിരീക്ഷിക്കുന്ന അന്വേഷണ ഉദ്യോസ്ഥരെ സ്വാധീനിക്കില്ലെ /അല്ലങ്കില്‍ നിരാശരാക്കില്ലെ?


ഇപ്പോള്‍ ചാനലുകള്‍ നടത്തുന്ന ഈ മൂന്നാംകോടതികളില്‍ ഇല്ലാതാി തീരുന്നത് ഭവിയുടെ നിയമ പരിരക്ഷയാണ്.നാം സൂക്ഷിക്കുക

വായനയില്‍ നിന്ന്‌ - മരണത്തിന്റെ താഴ്‌വര





.....സന്ധ്യയ്‌ക്ക്‌ ഹോട്ടലിനെ ലക്ഷ്യമാക്കി ഞാന്‍ തിരിച്ചു നടന്നു.ഇടയ്‌ക്കിടെ പാട്ടുപാടപന്ന കിളികള്‍.ആകാശത്ത്‌ ഒരു കഴുകന്‍ പ്രാവിനെ വേട്ടായാടുന്നു.പ്രാവ്‌ ആനാട്ടുകാരിയാണ്‌ ? കഴുകനോ? ആയിരിക്കില്ല.വെളുത്തമഞ്ഞിന്‍തുണ്ട്‌ പോലെ പ്രാവ്‌ ആകാശത്ത്‌ ഒഴുകിനടക്കുന്നു.ചോരക്കറ പുരണ്ട ഒരു ലോകത്തിന്റെ ഭാഗമാണ്‌ ഞാന്‍.അകലെ ആകാശത്ത്‌ അപ്രത്യക്ഷമാകും വരെ അവളുടെ ചിറകടി ഞാന്‍ നോക്കി നിന്നു...........



മരണത്തിന്റെ താഴ്‌വര-(കാശ്‌മീര്‍ യാത്രാവിവരണം-കെ എ സലിം)




മുകളിലെ കുറിപ്പ്‌ വായിക്കുന്ന നിങ്ങള്‍ ഒരു പക്ഷേ ചിന്താകുഴപ്പത്തിലാകും പക്ഷെ ഞാന്‍ ഇന്നങ്ങനെയല്ല.അടുത്ത നാളുകളില്‍ വായിക്കപ്പെട്ട പുസ്‌തകങ്ങളില്‍ കണ്ണുകളെ സജലങ്ങളാക്കിയ അനുഭവങ്ങളുടെ വിവരണകുറിപ്പുകള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി വായനയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിരുന്നാണ്‌.പലപ്പോഴും ആ കുങ്കുമ താഴ്‌ വാരത്തിലെ സാധാരണക്കാര്‍ക്കൊപ്പം നാം അലിഞ്ഞില്ലാതാകും കുപ്‌ വാരയും ബാരമുള്ളയും ഗുല്‍മാര്‍ഗും മനസ്സില്‍ വസന്തം വിരിയിക്കുന്നതിനൊപ്പം കാശ്‌മീരിയുടെ ജീവിതത്തില്‍ നിന്ന്‌ ചില തേങ്ങലുകളും......

പുസ്‌തകം മരണത്തിന്റെ താഴ്‌വര

തേജസ്‌ പബ്ലിക്കേഷന്‍സ്‌
മീഡിയാസിറ്റി
കോഴിക്കോട്‌്‌-673027
വില :40 രൂപ

Oct 7, 2011

ക്ഷേത്ര സമ്പത്ത്‌്‌്‌ ചരിത്രം വസ്‌തുനിഷ്‌ഠപരമായി പുനര്‍ വായിക്കേണ്ടപെടേണ്ടതുണ്ട്‌

ശ്രി പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ നിന്ന്‌ കണ്ടെത്തിയ നിധിയെക്കുറിച്ചും നിധിസംരക്ഷിക്കുന്നതിനെക്കുറിച്ചും നിധിയുടെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും കേരളത്തില്‍ ചര്‍ച്ചകളും ചരിത്രപഠനങ്ങളും ധാരാളം നടക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്നത്‌ ചരിത്രത്തിന്റെ തെറ്റായ വായനയാണ്‌ ചരിത്രകാരന്‍ ഡോ.എന്‍.എം നമ്പൂതിരി. ചരിത്ര വസ്‌തുക്കള്‍ നമ്മള്‍ക്ക്‌ ലഭിക്കുമ്പോള്‍ മറ്റുള്ളവരെ പഴിക്കാതെ അതില്‍ നിന്നും ചരിത്രത്തിന്റെ വസ്‌തുനിഷ്‌ഠാപരമായി പുനര്‍ വായനയാണ്‌ ഉണ്ടാകേണ്ടത്‌്‌്‌്‌.എതെങ്കിലും ഒരു കൂട്ടരെ ചീത്തവിളിച്ച്‌ നമ്മള്‍ക്ക്‌ ചരിത്രം രചിക്കുവാനാകില്ല. അങ്ങനെ രചിക്കപ്പെടുന്ന ചരിത്ര രചനകള്‍ വികലമായിരിക്കും.ചരിത്രത്തിന്റെ നേര്‍വായനയ്‌ക്ക്‌്‌ നാം മുന്‍ധാരണകളുടെ ചുമടുകള്‍ ഇറക്കിവെച്ചിട്ടുള്ള പഠനമാണ്‌ നടത്തേണ്ടതെന്നും ഡോ.എന്‍ എം നമ്പൂതിരി പറയുന്നു.മലബാര്‍ ചരിത്രത്തിലെ ഏടുകള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ച നമ്പൂതിരി ഇപ്പോള്‍ ശ്രി പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നവയാണന്നും നമ്പൂതിരി വ്യക്തമാക്കി

തിരുവിതാംകൂറിന്റെ ചരിത്രം മാര്‍ത്താണ്ഡവര്‍മ്മയിലൂടെ അല്ല വായിക്കപ്പെടേണ്ടത്‌

തിരുവിതാംകൂറിന്റെ ചരിത്രം മാര്‍ത്താണ്ഡവര്‍മ്മയിലൂടെ അല്ല വായിക്കപ്പെടേണ്ടത. ആയിരം കൊല്ലം പഴക്കമുള്ള ഒരു രാജവംശത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന തിരുവിതാംകൂര്‍ രാജവംശത്തിന്റെ സമ്പത്തിനെ കുറിച്ച്‌ വ്യത്യസ്‌്‌ത പഠനങ്ങളും അനുമാനങ്ങളുമുണ്ട്‌.കുലശേഖര ഭരണകാലത്തോ സ്വരൂപഭരണകാലത്തോ ശക്തമല്ലാതിരുന്ന ക്ഷേത്രകേന്ദ്രീകൃത ഭരണരീതി കേരളത്തില്‍ വളര്‍ത്തിയത്‌ തൃപ്പടി ദാനത്തിലൂടെ മാര്‍ത്താണ്ഡ വര്‍മ്മയാണ്‌.പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാംകേന്ദ്രീകരിച്ച നടപടി രാജ്യം ഒരു ഹിന്ദുദേവന്റെ സ്വത്താക്കി മാറ്റിയതിലൂടെ മതവും ആചാരവും ഭരണോപകരണമാവുകയും മാര്‍ത്താണ്ഡവര്‍മ്മ ശക്തിയാര്‍ജ്ജിക്കുകയും ചെയ്‌തു.സ്വാമി ദ്രോഹം പാടില്ല എന്ന ബോധം പത്മനാഭസ്വാമി ക്ഷേത്രത്തിലൂടെ വളര്‍ത്തുകയാണ്‌ ഇതിലൂടെ ചെയ്യപ്പെട്ടത്‌്‌.ഇത്തരത്തില്‍ ശൂചീന്ദ്രത്ത്‌ മറ്റ്‌ ദേശങ്ങളിലെ ഉടയോരെക്കൊണ്ട്‌്‌്‌ സത്യംചെയ്യിക്കുന്നതിലൂടെ തന്റെ മേധാവിത്വം ഉറപ്പിക്കുകയാണ്‌ മാര്‍ത്താണ്ഡവര്‍മ്മ ചെയ്‌തത്‌്‌.1762-ല്‍ കൊച്ചിയെ തിരുവന്തപുരത്ത്‌ വിളിച്ച്‌ വരുത്തി കൂട്ടാളികള്‍ക്കൊപ്പം സത്യം ചെയ്യിച്ച രേഖയില്‍ കാര്‍ത്തിക നാള്‍ പിറന്ന ബാലരാമവര്‍മ്മ കുലശേഖര പെരുമാള്‍ക്ക്‌ എതിരായി പ്രവര്‍ത്തിക്കുകയില്ല എന്നാണ്‌ കച്ചിട്ടുവെയ്‌പ്പിക്കുന്നത്‌്‌.ഇത്തരത്തില്‍ ഒരു ശക്തിയായി മാറുന്നതിനായിട്ടായിരിക്കാം ഒരു പക്ഷേ മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം തൃപ്പടിദാനത്തിലൂടെ ശ്രിപത്മനാഭന്‌ സമര്‍പ്പിച്ചത്‌.മുമ്പ്‌ തൃക്കാവിനടുത്ത്‌ വൈരനെല്ലൂരില്‍ സര്‍വ്വസ്വവും ശ്രിരാമന്‌ സമര്‍പ്പിച്ച്‌ രാമനാമത്തില്‍ രാജ്യഭരണം നടത്തിയ മാതൃക സാമൂതിരിയും അവലംബിച്ചതായി കാണാം.


സ്വത്ത്‌്‌ പൊതുജനങ്ങള്‍ക്കായി ചിലവഴിക്കണമെന്ന വാദം ആലോചനയുടെ കുറവ്‌

ഇപ്പോള്‍ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്തിനെ കുറിച്ച്‌ പലവിധ വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌്‌്‌.മാര്‍ത്താണ്ഡ വര്‍മ്മ നാട്ടില്‍ നിന്ന്‌്‌്‌ നികുതി പിരിച്ച്‌ കുഴിച്ചിട്ടന്ന്‌്‌ ഒരു കൂട്ടര്‍ പറയുമ്പോള്‍ ക്ഷേത്രത്തിലേക്ക്‌ കാണിക്കായിട്ടാണ്‌്‌ വന്നതാണ്‌ ഈ സമ്പത്തെന്നും അത്‌ ദുര്‍വിനയോഗം ചെയ്യാതെ സൂക്ഷിച്ച്‌ വെച്ചത്‌ മേന്മയാണന്നും വേറെ ഒരു കൂട്ടര്‍ പറയുന്നത്‌ ഇത്‌ മൊത്തം പൊതുജനങ്ങളുടെ സമ്പത്തായാതിനാല്‍ പൊതുജനങ്ങള്‍ക്കായി ചിലവഴിക്കണമെന്നാണ്‌.എന്നാല്‍ ഇത്തരം വാദങ്ങളെല്ലാം ആലോചനയുടെ കുറവില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌ കുറച്ച്‌ കൂടി ഇരുത്തംവന്ന്‌ ചിന്തിച്ചാല്‍ മനസ്സലാകും ഒന്നമതായി ആയിരം കൊല്ലത്തെ പഴക്കമുള്ള ദേശത്തിന്റെ ചരിത്രത്തില്‍ നിന്നാണ്‌ ഈ സസമ്പത്തിനെകുറിച്ച്‌ നമ്മള്‍ക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കുക ഒരു പക്ഷേ അന്ന്‌ ക്ഷേത്രത്തിനോ രാജവംശത്തിനോ വേറെ പേരുകളായിരിക്കാം ഉണ്ടായിരുന്നത്‌. കുലശേഖര പെരുമാള്‍മാരുടെ കാലത്തുതന്നെ വേണാടിനെ കുറിച്ച്‌ ശക്തമായ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്‌്‌്‌.കൊടുങ്ങല്ലൂര്‍ ആസ്ഥാനമായിട്ടുള്ള കുലേശേഖര പെരുമാളിന്‌ കീഴിലുള്ള ഒരു വംശമായിരുന്നു വേണാടിലുണ്ടായിരുന്നത്‌്‌.വേണാട്ടുടയവര്‍ക്ക്‌ തൊട്ട്‌്‌്‌ മുമ്പ്‌ ഉണ്ടായിരുന്ന ആയി രാജവംശത്തിന്‌ തുറമുഖ നഗരങ്ങളുമായി ശക്തമായി ബന്ധമുണ്ടായിരുന്നു.ആയി രാജവംശത്തിലെ പ്രധാനികള്‍ കച്ചവടത്തില്‍ ശക്തമായിരുന്നു വ്യാപാരത്തില്‍ പ്രാമുഖ്യമുണ്ടായിരുന്ന ജൈനമതവുമായി ഇവര്‍ക്കുണ്ടായിരുന്ന ബന്ധം ഇതിന്‌ ഉദാഹരണമാണ്‌.ആയന്മരില്‍ നിന്നും കുലശേഖരന്മാരില്‍ നിന്നും അളവില്ലാത്ത സമ്പത്തുകള്‍ വേണാടിന്‌ ലഭിച്ചിട്ടുണ്ടന്ന്‌ ചരിത്ര രേഖകളിലൂടെ നമ്മള്‍ക്ക്‌ അനുമാനിക്കാം.ഇത്തരത്തില്‍ വന്ന്‌ ചേര്‍ന്ന സമ്പത്തും പലവിധത്തില്‍ ലഭിച്ച സ്വത്തുക്കളുമാണ്‌ ഇന്ന്‌ പുറത്ത്‌ വന്ന സമ്പത്തിന്റെ അടിസ്ഥാനമെന്ന്‌ വേണം അനുമാനിക്കാന്‍. അക്കാത്തെ സാമൂഹിക വ്യവസ്ഥിതിയും ജനസംഖയും പഠനത്തിന്‌ വിധേയമാക്കുമ്പോള്‍നികുതി പിരിവില്‍ നിന്നും മാത്രം ഇത്രയധികം സമ്പത്ത്‌്‌ സ്വരുക്കൂട്ടാന്‍ സാധിക്കുകയിന്ന്‌്‌്‌ മനസ്സിലാക്കുവാന്‍ സാധിക്കും.രണ്ടാമതായി ക്ഷേത്രങ്ങളുടെ ഉടമസ്ഥര്‍ എന്ന നിലയ്‌ക്ക്‌ ഒരോ ക്ഷേത്രങ്ങളിലേക്കും വരുന്ന പിഴഅടയ്‌ക്കപ്പെടുന്ന തുകകള്‍ അക്കാലത്ത്‌ ചെറിയ കുറ്റങ്ങള്‍ക്ക്‌ പോലും പൊന്‍രണ്ടാണ്‌ പിഴയായി ഈടാക്കിയിരുന്നത്‌്‌.തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ അംബാസമുദ്രം വരെ വ്യാപ്‌തിയുണ്ടായിരുന്ന വേണാട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത്‌ വള്ളുവനാട്‌ വരെയുള്ള ദേശങ്ങളിലെ ഭരണാധികാരികള്‍ സമസ്‌താപരാധം പറഞ്ഞ്‌ നിന്നതായി ചരിത്ര രേഖകളില്‍ കാണാം ഈ രാജാക്കന്മാരെ ദൈവത്തിന്റെ പേരില്‍ തിരുവിതാംകൂറിനെ എതിര്‍ക്കുകയില്ലയെന്ന്‌ സത്യം ചെയ്യിച്ച്‌്‌്‌ ഇവിടുത്തെ വിലപിടിച്ച സ്വത്തുക്കള്‍ തിരുവിതാംകൂറിലേക്ക്‌ കൊണ്ടുപോയിട്ടുണ്ടാകാം

പ്രതിഷ്‌ഠയ്‌ക്ക്‌ അടിയില്‍ അമൂല്യങ്ങളായ രത്‌നങ്ങലും സമ്പത്തും സമര്‍പ്പിക്കുന്നത്‌ ആചാരം

ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വത്ത്‌ ഒരു പക്ഷേ ജനങ്ങളില്‍ നിന്നും അന്യായമായി നികുതി ചുമത്തിയോ കൊള്ളയടിച്ചോ സമ്പാദിച്ചതാണങ്കില്‍ എന്ത്‌ കൊണ്ട്‌ തിരിവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ തിരുവിതാംകോടിലേക്ക്‌ കൊണ്ട്‌ പോയില്ല എന്ന ചോദ്യവും പ്രസക്തമാണ്‌.സ്വത്തുക്കള്‍ തങ്ങള്‍ക്കുള്ളതാണ്‌ എന്ന മനോഭാവമാണങ്കില്‍ ഇവ രാജകുടുംബത്തിന്റെ ആസ്ഥാനത്തിലേക്ക്‌ മാറ്റപ്പെടേണ്ടതാണ്‌.ഇതില്‍ വേറെ ഒരു കാര്യമുള്ളത്‌ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠയ്‌ക്ക്‌ അടിയില്‍ അമൂല്യങ്ങളായ രത്‌നങ്ങലും സമ്പത്തും സമര്‍പ്പിക്കുക എന്നത്‌ ഒരു ആചാരത്തിന്റെ ഭാഗമാണ്‌ ഒരു പക്ഷേ ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതും ആകം ഇപ്പോഴത്തെ നിധി.തിരുനന്തപുരത്ത്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹം ശയന രൂപത്തിലുള്ളതിനാല്‍ നിലവറകളുളെ സ്ഥാനങ്ങളും ഇ ത്തരം ചിന്തകള്‍ക്കും പ്രസക്തി നല്‍കുന്നു.രാമവര്‍മ്മയുടേയും മാര്‍ത്താണ്ഡ വര്‍മ്മയുടെയും കാലത്തില്‍ സമാഹരിക്കിപ്പെട്ട സ്വത്തുക്കള്‍ അധികവും ദക്ഷിണേന്ത്യയില്‍ നിന്നും വന്നാണ്‌ കച്ചവടത്തിലൂടെയും മറ്റും സമാഹരിക്കപ്പെട്ടതും ഇതിലുണ്ടായിട്ടുണ്ട്‌ അക്കലത്ത്‌ നിലനിന്നിരുന്ന മുളക്‌ മടിശ്ശിലയും മറ്റും ഇതിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌്‌്‌.

തങ്ങളുടെ സ്വത്തുക്കള്‍ തൃപ്പടിദാനത്തിലൂടെ ദൈവത്തിന്‌ സമര്‍പ്പിക്കുമ്പോള്‍ അതിന്‌ പിന്നിലുള്ള പ്രധാന കാരണം വേറാരും സമ്പത്തില്‍ തൊടില്ല അല്ലങ്കില്‍ സ്‌മ്പത്തില്‍ മറ്റൊരു അവകാശം ഉണ്ടാകില്ല എന്ന്‌ ഉറപ്പിക്കാനാകുമെന്നതാണ്‌.പിന്നീട്‌ ഈ സ്വത്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ വെളിച്ചം വീശുന്ന രേഖകളെ സംബന്ധിച്ച്‌ നാം പഠനം നടത്തേണ്ടതാണ്‌.പീന്നിട്‌ സ്വാതിതിരുനാളിന്റെ കാലത്ത്‌്‌ നടത്തിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പത്തും ഇതില്‍ നിന്നുള്ളതാണന്ന്‌ സൂചനയുണ്ട്‌.ഇപ്പോള്‍ കണ്ടത്തിയ ഈനിധിയിലൂടെ തിരുവിതാംകൂറിന്റെ വളച്ച്‌്‌ കെട്ടില്ലാത്ത ചരിത്രം അനാവൃമാക്കുവാനാണ്‌ ശ്രമിക്കേണ്ടതെന്നും ഡോ.എന്‍ എം നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു.

ഇതണ്‌ സത്യം






കൊട്ടാരക്കരയ്‌ക്കടുത്ത്‌ വാളകത്ത്‌ അധ്യാപകന്റെ പറയാന്‍ പറ്റാത്ത സ്ഥലത്ത്‌ കമ്പിപാരകയറി (എന്ന്‌ മാധ്യമങ്ങള്‍).

.ഒന്നാമതായി പിള്ളകാരണം കൊട്ടാരക്കരക്കാര്‍ക്ക്‌ അല്‍പസ്വല്‍പ്പം നല്ലപേര്‌ കിട്ടിയ കാലമായിരുന്നു. ഇത്‌ കൂടുതല്‍ നന്നാക്കാം എന്ന്‌ വിചാരിച്ച്‌ ചാനലിന്റെ പിള്ളാര്‍ സംഭവം കേട്ടതുംകുടയും വടിയും തപ്പി പറക്കി കൊട്ടാരക്കരയിലേക്ക്‌ പറന്നു.സ്ഥലത്തെത്തിയപ്പോഴാണ്‌ സംഭവത്തിന്‌ ഒരു ചൂടും ഇല്ലന്ന്‌ കണ്ടത്‌ ആനയെ കണാന്‍ വന്നിട്ട്‌ ആസനം കണ്ടെന്നു പറഞ്ഞാല്‍ ന്യൂസ്‌ റൂമില്‍ കഞ്ഞിവേകുമോ?. കോഴിക്കാല്‌ കടിച്ച്‌ പറിക്കുവാനോ എന്നറിയില്ല ഹോട്ടലില്‍ കളഞ്ഞ അണ്ണാനെ പോലെ ഇരിക്കുമ്പോഴാണ്‌ കുട്ടിസഖാക്കള്‍ കുറ്റിയും പറിച്ചു എത്തിയത്‌ ങ്‌ഹാ ! അത്‌ ശരി മുമ്പ്‌ ഞങ്ങള്‍ ചെയ്‌ത പണി പിള്ള ചെയ്യുന്നോ? സമരം തന്നെ സമരം ഒന്നും പറയണ്ടകൂട്ടുകാരാ മൂന്നാല്‌ ദിവസം ഇവരെല്ലാം കൂടിയങ്ങ്‌്‌ ആഘോഷിച്ചു കുറ്റം പറയരുതല്ലോ? തിരുവനന്തപുരത്തെ ആ എ സി കൂട്ടില്‍ നമ്മളെ ഭരിക്കുവാനിരിക്കുന്ന സാറന്മാരും തുടങ്ങി ബഹളംവും വാക്കൗട്ടും ആകെ പൊടിപൂരമല്ലെ. വൈകിട്ട്‌ പത്ത്‌ മണികഴിഞ്ഞാലും ഫേസ്‌ ബുക്കില്‍ ഇരിക്കുന്ന ചാത്തന്‍മാര്‍ ഏഴ്‌ മണിമുതല്‍ വിട്ടിന്റെ ഉമ്മറപടിയില്‍ ഹാജരാണ്‌.സീകരിയല്‍ അല്ല വാളകം ,സംഭവമാണ്‌ ഒന്നുമില്ലേലും അധ്യാപകനല്ലേ തുടയ്‌ക്ക്‌ ഇവന്മാര്‌ കുറേ തല്ലിയതാ എതെങ്കിലും ചാനലിലെ അണ്ണമാര്‌ വിഷ്വല്‌ കാട്ടിയാലോ?................. (തുടരും)