Dec 17, 2011

യാത്രികന്റെ കുറിപ്പുകള്‍ അഥവാ ജീവിതിത്തിന്റെ ചില യാഥാര്‍ഥ്യങ്ങള്‍

യാത്രകളുടെ ആരംഭവും അവസാനവും എന്നെ സംബന്ധിച്ചടത്തോളം ആരവങ്ങളാണ്. തുടക്കത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലോ/ ബസിലോ സീറ്റ് പിടിക്കുവാനും അവസാനിക്കുമ്പോള്‍ ഇറങ്ങുന്നതില്‍ ഒന്നാമതെത്തുവാനുമുള്ള നെട്ടോട്ടങ്ങള്‍. അങ്ങനെയുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍ കൊല്ലം റെയില്‍വ സ്‌റ്റേഷനില്‍ നിന്നും നിസാമുദ്ദീന്‍ സമ്പര്‍ക്ക് ക്രാന്തിയില്‍ എസ് ഫോറില്‍ 54ാം നമ്പര്‍ സിറ്റ് പിടിച്ചെടുക്കുമ്പോള്‍ രാജ്യം വെട്ടിപ്പിടിച്ച യോദ്ധാവിന്റെ മനസായിരുന്നു എനിക്ക്. ഇനി തുടര്‍ച്ചയായ 48 മണിക്കൂര്‍ ട്രെയിനിന്റെ ഇരമ്പലുകളും കാഴ്ചയുടെ വസന്തങ്ങളും മാത്രം.അറിയാത്ത ഭാഷയും കാണത്ത ദേശങ്ങളും എന്നും മനസിന്റെ ഉഷ്ണങ്ങളാണ് അവസാനത്തെ വിയര്‍പ്പ് തുള്ളിയില്‍ അനുഭൂതി കാണുന്ന ആ മനസംതൃപ്തിയാണ് യാത്രകള്‍ നമ്മള്‍ക്ക് നല്‍കുക.
യാത്രയുടെ വിരസമായ ആദ്യയാമങ്ങള്‍ പിന്നിട്ടു കേരളവും തമിഴ്‌നാടും എന്റെ ജനല്‍ പാളികളോട് കഥപറഞ്ഞ് കടന്നു പോയി.വിരസമായ ചൂളം വിളികള്‍ എന്റെ കണ്‍പോളകളെ തഴുകിയെങ്കിലും കൈയ്യിലെ പുസ്തകത്തിലെ വരികള്‍ എന്നെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു.രാത്രിയുടെ യാമങ്ങളിലെപ്പഴോ മയക്കം തഴുകിയ കണ്ണുകള്‍ അടഞ്ഞു വന്നു. കണ്ണ് തുറന്നപ്പോള്‍ നേരം വെളുക്കുവാനായി പ്രകൃതി തയ്യാറെടുക്കുന്നു.വെള്ളിവെളിച്ചം ചക്രവാള സീമയില്‍ ദൃശ്യചാതുരയൊരുക്കുന്നതിന് മുമ്പ് എനിക്ക് എഴുന്നേല്‍ക്കേണ്ടി വന്നു.പ്രഭാത നമസ്‌കാരം യാത്രയിലായാലും ഒഴിവാക്കാനാകില്ലല്ലോ?
നമസ്‌കാരം കഴിഞ്ഞു ഇനി ഒരു ചായ ആകാം ജനല്‍ പാളികള്‍ക്കിടയിലൂടെ നല്ല തണുപ്പ് വീശിയടിക്കുന്നുണ്ട്.മഞ്ഞ് കാലത്തിന്റെ ആരംഭം യാത്രയുടെ തുടക്കത്തില്‍ തന്നെ അനുഭവപ്പെട്ടിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.ബാഗില്‍ നിന്നും ഒരു സെറ്റര്‍ തപ്പിയെടുത്തു പുതച്ച് മൂടിയിരുന്നപ്പോള്‍ ചെറിയ സുഖം.ഇനി ഒരു ചായ ആകാം. 'ചായ ഛായ,കാപ്പി ക്യാപ്പി.....' ട്രെിനിലെ അ സൂപരിച ശബ്ദത്തിനായി കാതോര്‍ത്തു അവരും മയക്കത്തിലാകും. ഏതോ സ്‌റ്റേഷന്‍ എത്തിയെന്ന് തോന്നുന്നു ട്രെയിന്‍ വേഗത കുറച്ചിട്ടുണ്ട്.തല പെയ്യെ പുറത്തേക്കിട്ടു വലിയ മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ ആ ബോര്‍ഡ് തെളിഞ്ഞ് തുടങ്ങി 'പക്കാല' സ്ഥലപേര് വായിച്ചെടുത്തു
തെലുങ്കിലും എഴുതിയിരിക്കുന്നതിനാല്‍ സ്ഥലം ആന്ധ്രയിലാണന്ന് മനസിലായി. പ്ലാറ്റ് ഫോമില്‍ എന്നെ വരേവേറ്റത്് ഒരു നല്ല ഫ്രെയിമാണ്.ഒരു നാടോടി കുടുംബം പെട്ടന്ന് തന്നെ എന്നിലെ ആ ചെറിയ ക്യാമറാമാന്‍ ഉണര്‍ന്നു കഴിഞ്ഞു പെട്ടന്ന് തന്നെ ക്യാമറ തയ്യാറാക്കി ഫോക്കസും ഷട്ടര്‍ സ്പീഡും അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ തയ്യാറായി.
ട്രെനിന്റെ വേഗതയ്‌ക്കൊപ്പം ആ കുടുംബം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തുകടക്കുവാനുള്ള തയ്യാറെടുപ്പിലാണ്.എന്റെ കണ്ണുകള്‍ ആ കൂട്ടത്തിലെ ചെറിയ കുട്ടിയിലാണ് എന്റെ കണ്ണുകള്‍ ഉടക്കിയത്്.എടുക്കാനാകാത്ത ഭാരം തലയിലേറ്റി മറ്റുള്ളവര്‍ക്കൊപ്പം എത്താനായി എന്തി വലിഞ്ഞ് ഒടുകയാണ് അവള്‍.
(തുടരും)

2 comments:

Jefu Jailaf said...

തുടരട്ടെ ഇവിടത്തെ പ്രയാണം.. എല്ലാവിധ ആശംസകളും..

ചിത്രാക്ഷരങ്ങള്‍ said...

@ jefu സുഹൃത്തേ നന്ദി