എസ് മുഹമ്മദ് താഹിര്‍
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കൂടംകുളത്ത് നിര്‍മാണത്തിലിരിക്കുന്ന ആണവ നിലയത്തിനെതി നടക്കുന്ന ജനകീയ പ്രക്ഷോഭം അതിന്റെ പാരമ്യത്തിലാണ്. നിരവധി തവണ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തിയ ശേഷം ശക്തമായ സുരക്ഷാക്രമീകരങ്ങള്‍ സജ്ജീകരിച്ചിട്ടാണ് കൂടംകുളത്ത് വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കുന്നതെന്ന ആണവോര്‍ജ്ജ സമിതിയുടെ വാദങ്ങളെ ആണവ നിലയത്തിനെതിരെ ഇടന്തക്കരയില്‍ സമരം നടത്തുന്ന പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജിയുടെ വക്താക്കള്‍ കാര്യകാരണ സഹിതം എതിര്‍ക്കുകയാണ്. നിരാഹാരസമരത്തിന്റെ നേതൃത്വമേറ്റെടുത്തുകൊണ്ട് ഗ്രാമീണരെ നയിക്കുന്നത് സാമൂഹിക പ്രവര്‍ത്തകരായ എസ് പി ഉദയകുമാറും, പുഷ്പരായനുമാണ്. ഭരണകൂടത്തിന്റെ നുണ പ്രചരണങ്ങള്‍ക്ക് മുന്നില്‍ പതറാതെ കഴിഞ്ഞ നാല്‍പത് ദിവസമായി 15,000 ഓളം വരുന്ന ഗ്രാമീണരെ ഗാന്ധിമാര്‍ഗ്ഗത്തില്‍ അണിനിരത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
തമിഴ് നാട്ടിലെ ഒട്ടുമിക്ക സംഘടനകളും രാഷ്ട്രിയ പാര്‍ട്ടികളും ഇവര്‍ക്ക് ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.വിരോധാഭാസമെന്ന് പറയട്ടെ മിനിറ്റ് വെച്ച് ആണവകരാറിനെതിരെ സംസാരിക്കുന്ന സി.പി.എം ഈ ഗ്രാമീണരുടെ സമരത്തെ തള്ളിപറഞ്ഞിട്ടുണ്ട്. ആണവ നിലയം സ്ഥാപിക്കുന്നതില്‍ ഭാരത സര്‍ക്കാരും സോവിയറ്റ് യൂനിയനും തമ്മിലാണ് കരാര്‍ ഒപ്പ് വെച്ചത്് എന്നതാണ് ഇതിന് പിന്നിലെ കാരണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി താ പാണ്ഡ്യന്‍ സമരക്കാരെ വികസനവിരോധികള്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .കൂടംകുളത്ത് നടക്കുന്ന ഏതൊരു ദുരന്തവും കേരളത്തിലെ കൊല്ലം,തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ നമ്മള്‍ക്കും ആശങ്കയോടെ മാത്രമേ ഇവിടുത്തെ സംഭവവികാസങ്ങളെ നിരക്ഷിക്കുവാന്‍ സാധിക്കു. കൂടംകുളത്തിന്റെ അശാന്തി പുകയുന്ന മണ്ണിലേക്ക് ...
ഫോട്ടോക്യാപ്ഷന്‍-
കൂടംകുളം ആണവനിലയത്തിനെതിരെ ഇടന്തകരയില്‍ നടക്കുന്ന നിരാഹാരം
സമരസമിതി നേതാക്കള്‍- എസ്്് പി ഉദയകുമാര്‍ ,പുഷ്പരായന്‍
പരമ്പര ഭാഗം-1
പന്ത്രണ്ടു ദിവസം നിരഹാരം കിടന്നപ്പോള്‍ എന്റെ വലതുകൈയ്യുടെ സ്വാധീനം കുറഞ്ഞു. ഇനിയും എത്ര ദിവസം വേണമെങ്കിലും സമരം കിടക്കാന്‍ ഞാന്‍ തയ്യാറാണ്് ഞാന്‍ മരിച്ചാലും ഞങ്ങളുടെ വരും തലമുറയെങ്കിലും ഈ ദുരന്തത്തില്‍ നിന്നും രക്ഷപെടുമല്ലോ? 63 കാരനായ വൈകുണ്ഠത്തിന്റെ വാക്കുകളില്‍ പ്രായത്തിന്റെ തളര്‍ച്ചെയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ആണവ നിലയത്തോടുള്ള വെറുപ്പാണ്. അലതല്ലുന്ന കടലിന്റെ തിരമാലകളോട് എതിരിട്ട് വലയെറിയുന്ന ഈ മല്‍സ്യതൊഴിലാളിയുടെ വാക്കുകള്‍ തന്നെയാണ് ഇടന്തക്കരയിലെ ഒരോര്‍ത്തര്‍ക്കും നമ്മോട് പറയുവാനുള്ളത്. ഇടന്തക്കരയിലെ സമരഭൂമിയില്‍ പരിചയപ്പെടുന്നവര്‍ക്ക് പറയുവാനുള്ളത് ഒരു കാര്യം മാത്രമാണ്. ഞങ്ങള്‍ക്ക് വൈദ്യുതി വേണ്ട ഇരുട്ടിലാണങ്കിലും സമാധാനത്തോടെ ജിവിച്ചാല്‍ മതി. കടലോര ജനതയുടെ ഈ സമരവീര്യം ഡല്‍ഹിയുടെ ഉറക്കം കെടുത്തിതുടങ്ങിയിട്ടുണ്ട്്്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കില്‍ നിന്നുയരുന്ന ഇത്തരം ശബ്ദങ്ങള്‍ നാളെ ചരിത്രത്തിന്റെ താളുകളിലായിരിക്കാം സ്ഥാനം. കൂടംകുളത്ത് നിര്‍മാണത്തിലിരിക്കുന്ന ആണവനിലയമാണ് ഇന്ന് ഈ കടലോര ഗ്രാമങ്ങളെ ദേശീയ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. അതീവ സുരക്ഷയിലാണ് നാളെയുടെ വികസന കുതിപ്പിനായുള്ള ഇന്ധനം നിര്‍മിക്കുന്നതിനായി ആണവനിലയം സ്ഥാപിച്ചിരിക്കുന്നതെന്ന സര്‍ക്കാരുകളുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുവാന്‍ ഈ ജനത തയ്യാറല്ല, കാരണം ഇത്രയും കാലവും ഇത്തരത്തിലുള്ള നുണകളിലൂടെയായിരുന്നു ഭരണകൂടങ്ങള്‍ ഇവരെ പറ്റിച്ചിരുന്നതെന്ന തിരിച്ചറിവിലാണ് ഇന്ന്് ഇവര്‍. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്നും 135 കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള കൂടംകുളത്തെ ആണവനിലയത്തെ പറ്റി ഇതിനകം തന്നെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. കടലില്‍ നിന്നും 7.5 മീറ്റര്‍ ഉയരത്തില്‍ കടല്‍ഭിത്തി കെട്ടി നിര്‍മിച്ചിട്ടുള്ള ആണവനിലയത്തിന്റെ റിയാക്ടറിനോട് ചേര്‍ന്നുള്ള ചില കെട്ടിടങ്ങള്‍ പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണന്ന് ആരോപണമുണ്ട്്്. കൂടാതെ ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിന് ശേഷം റിയാക്ടറുകള്‍ തണുപ്പിക്കുന്നതിനായി കടല്‍ ജലം ശുദ്ധീകരിച്ച് എടുക്കുകയും പിന്നിട് ഈ ജലം കടലിലേക്ക് ഒഴുക്കുകയും ചെയ്യും. അണുവികിരണ സാധ്യതയുള്ള ഈ നടപടിക്ക് എങ്ങനെ പരിസ്ഥിതി ആഘാതപഠന കേന്ദ്രത്തിന്റെ അനുകൂല റിപോര്‍ട്ട് ലഭിച്ചുവെന്നതും ദുരൂഹമാണ്. വികിരണ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളെ ആണവനിലയം വക്താക്കള്‍ തള്ളിക്കളയുന്നു. അതീവ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആണവനിലയത്തിന്‍ 1:1,00,000 മാത്രമാണ് അപകട സാധ്യത. റിയാക്ടറിനുള്ളില്‍ അപകട സാധ്യതയുണ്ടായാല്‍ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകും. വന്‍ പൊട്ടിതെറിയുണ്ടായാല്‍ പോലും ആണവനിലയത്തിന് കേടുപാടുണ്ടാകുവാനുള്ള സാധ്യത 100 ല്‍ ദശാംശം ഒരു ശതമാനം മാത്രമാണന്നും നിലയം വക്താക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇരന്തിക്കരയില്‍ ആണവനിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് പറയുവാനുള്ളത് മറ്റു ചിലകാര്യങ്ങളാണ്. വര്‍ഷങ്ങളായി മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടു കഴിഞ്ഞിരുന്ന ഞങ്ങളുടെ വള്ളങ്ങളെ കിലോമിറ്ററുകള്‍ ദൂരെ വെച്ച് തന്നെ സുരക്ഷാസൈനികര്‍ തടയുകയാണ്. അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ക്ക് നേരെപോലും തോക്കുചൂണ്ടിയാണ് അവര്‍ പെരുമാറുന്നത്്. സ്വന്തം സ്ഥലത്ത് ഇത്രയേറെ ഭീതിയില്‍ ഞങ്ങള്‍എത്രനാള്‍ കഴിയും? അപകട ഭിഷണി ഇല്ല എന്ന വാദത്തെ സമര സമതി ചെയര്‍മാന്‍ എസ് പി ഉദയകുമാര്‍ എതിര്‍ക്കുന്നു. ചെര്‍ണോബ് ദുരന്തത്തിന് ശേഷം റഷ്യയും ഫുക്കുഷിമയ്ക്ക് ശേഷം ജപ്പാനും തങ്ങളുടെ ആണവ പദ്ധതികള്‍ നിര്‍ത്തലാക്കി. സ്വന്തം ജനങ്ങളെ കുരുതി കൊടുത്തശേഷം മാത്രമേ നമ്മുടെ ഭരണകൂടം ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുകയുള്ളോയെന്നാണ് ഞങ്ങള്‍ക്ക് ചോദിക്കുവാനുള്ളത്. ഇരുവിഭാഗവും ശക്തിയായ വാദമുഖങ്ങളിലാണ്. കഴിഞ്ഞ മാസം വൈദ്യുതി ഉല്‍പ്പാദനം നടത്തേണ്ട അണവനിലയം ജനകീയ പ്രതിഷേധം മൂലം അടച്ചിട്ടിരിക്കുകയാണ്. സമരം മൂലം ജീവനക്കാര്‍ക്ക് നിലയത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ സാധിക്കാത്തത് ഗുരുതരമായ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന ആണവോര്‍ജ്ജ സമിതി ചെയര്‍മാന്റെ പ്രസ്താവന ആണവനിലയം കുടംതുറന്നു വിട്ട ഭുതമാണന്നാണ് സൂചിപ്പിക്കുന്നത്്.
ഫോട്ടോക്യാപ്ഷന്‍-
(1) 12 ദിവസത്തെ നിരാഹാരത്തെ തുര്‍ന്ന് വലത്് കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ട വൈകുണ്ഠം.
(2) ആണവവികിരണ ഭീഷണി നേരിടുന്ന കൂടംകുളത്തെ ആണവറിയാക്ടറിന് സമീപം മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണര്‍
No comments:
Post a Comment