Nov 16, 2011

പിഴവ്

ദൈവത്തിനും ചില പരിമിതികളുണ്ട് രാവിലെ വീടിന് സമീപത്തുള്ള മുറുക്കാന്‍ കടയില്‍ പത്രപാരായണത്തിലേര്‍പ്പെട്ടപ്പോള്‍ അപ്രതീക്ഷിതമായി ചെവിയിലേക്കെത്തിയ വാക്കുകളാണ് എന്നെ യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ത്തിയത്.ദൈവത്തിനും പരിമിതിയോ? എന്റെ ചോദ്യം പെട്ടന്നായിരുന്നു. ആശ്ചര്യത്തോടെയുള്ള എന്റെ ചോദ്യം കേട്ടിട്ടാകണം എല്ലാവരുടേയും ശ്രദ്ധ എന്നിലേക്കായി. എന്താ ദൈവത്തിന് പരിമിതിയില്ലേ മോഹന്‍ ചേട്ടന്റെ ചോദ്യത്തിന് എന്റെ പരിഹാസ ചിരി മറുപടിയാകില്ലന്ന എനിക്ക് തോന്നി ഉള്ളില്‍ തട്ടിയുള്ള ചോദ്യമാണ് ഉത്തരം പ്രതീക്ഷിക്കുന്നണ്ടന്ന് വ്യക്തം. ദൈവത്തിന് ഒരാള്‍ക്ക് എത്ര നന്മവേണമെങ്കിലും നല്‍കാം എന്നാല്‍ അയ്യാള്‍ ഒരു ചീത്തക്കാര്യമാണ് ദൈവത്തോട് ആവശ്യപ്പെടുന്നതെങ്കില്‍ നല്‍കുന്നതില്‍ പരിമിതിയുണ്ടാകില്ലോ ? ചോദ്യം യദുവിന്റെ വകയാണ്. ആ ചോദ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ശരിയാണോ? നാം വിശ്വസിക്കുന്ന ദൈവത്തിന് പരിമിതികളുണ്ടോ അത്തരം പരിമതികളുള്ള ദൈവത്തെ നാം ആരാധിക്കുന്നതില്‍ എന്ത് മഹത്വമാണുള്ളത് എന്റെ മനസ്സ് അസ്വസ്ഥമായി. എന്റെ പ്രതികരണം അല്‍പം കടത്തുപോയന്നു എനിക്ക് തന്നെ തോനുന്ന രീതിയിലായിരുന്നു. ' അപ്പോള്‍ നീങ്ങളുടെ വിശ്വാസത്തിനാണ് കോട്ടം വന്നിരിക്കുന്നത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിവന് പരിമിതികളുണ്ടെന്ന് ഞാന്‍ വിശ്വസിച്ചാല്‍ പിന്നെ ആരാധിക്കപ്പെടുന്നവനും ആരാധകനും തമ്മിലെന്താണ് വ്യത്യാസം' ? പിഴച്ചത് എവിടെ...? വിഗ്രഹാരാധന വേദങ്ങള്‍ക്ക് എതിരാണ് സൃഷ്ടികളുടെ സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുക 1 മുകളില്‍ അകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റേയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് . അവക്കു മുമ്പില്‍ പ്രണമിക്കുകയോ ആരാധിക്കുകയോ ചെയ്യരുത് . എന്തെന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ് അസഹിഷ്ണുവായ ദൈവമാണ്.(പുറപ്പാട് 20:45) 2 ദൈവത്തിനു പ്രതിമയോ രൂപമോ ഇല്ല. അവന്‍ അരൂപനും പരിശുദ്ധനുമാണ് . (യജുര്‍വേദ 32:3/40:8) 3 എന്റെ ജനങ്ങളേ ! നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവിന്‍. അവന്നു പുറമേ നിങ്ങള്‍ക്ക് യാതൊരു ആരാധ്യനുമില്ല. നിങ്ങള്‍ അല്ലാഹുവോട് കൂടി മറ്റാരോടും പ്രാര്‍തഥിക്കരുത് (വിശുദ്ധ ഖുര്‍ആന്‍)

No comments: