എഴുതണം എന്നാഗ്രഹിച്ച വരികൾ എഴുതുവാൻ കഴിയാത്ത അവസ്ഥ അതാണു ഈ ചെറു കുറിപ്പു. കാത്തിരുപ്പെന്നത് ഒരു ഹൗസ് ഡ്രൈവറെ സംബന്ധ്ച്ചിടത്തോളം ഒരു പുത്തരിയല്ല.അങ്ങനെയുള്ള ഒരു കാത്തിരുപ്പു വേളയിലാണു ഈ സംഭവം നടക്കുന്നത്. സൗദി അറേബ്യയിലെ അ ഖസീം പ്രവിശ്യയിലെ അയ്യൂൻ അൽ ജിവ എന്ന സ്ഥലത്തെ അൽ ഒത്തൈം മാൾ ആണു വേദി.ഞാൻ വണ്ടി ഒതുക്കിയ ശേഷം മുഖ പുസ്തകത്തിൽ സൗഹ്രദത്തിന്റെ ആഴങ്ങളിലേക്കു ഊളയിട്ടിരിക്കുന്നു.
യാദൃച്ചികമായി എന്റെ ശൃദ്ധ ഷോപ്പിംഗ് മാളിനു മുന്നിലിരിക്കുന്ന സ്ത്രീയിലെക്കു പതിഞ്ഞു.ഇവിടെ സാധാരണ പതിവില്ലാത്തതാണു ഇങ്ങനെയുള്ള കാഴ്ചകൾ.അവരുടെ മുമ്പിൽ ഒരു കവർ ചുരുട്ടി വെച്ചിട്ടുണ്ടു സമീപത്തായി മൂന്നു വയസായ ഒരു പെൺകുട്ടിയും ഉണ്ടു.കുട്ടി ഉറക്കത്തിലാണന്നു തോന്നി.
ആഇരുപ്പിൽ എന്തോ അസാധാരണത്വം തൊന്നിയതിനാൽ എന്റെ മുഴുവൻ ശ്രദ്ധയും അവരിലേക്കായി.മാളിലേക്കു കയറി പോകുന്ന ചിലർ അവരെ നൊക്കുന്നുണ്ടു.ഇതിനിടെ അതുവഴി കടന്നു പോയ ഒരു പാക്കിസ്ഥാനി പൗരൻ അവരുടെ കവറിലേക്കു അഞ്ചു രിയാൽ ഇട്ടു.അയ്യാൾ കടന്നു പോയതും ആ സ്ത്രീ ആ പണമെടുത്തു മാളിനുള്ളിലേക്കു പോയി.ശരിക്കും എനിക്കു ഉദ്യോഗത്തിന്റെ നിമിഷങ്ങളായിർന്ന്നു അവ.ഇവർ എവിടെ പോയതായിരിക്കും ഈ കുട്ടി ഉണർന്നാൽ ഇപ്പോൾ എന്തു ചെയ്യും ഇങ്ങനെ ഒരുപാട് ആശങ്കകൾ എന്റെ മനസിലൂടെ കടന്നു പോയി.കുറച്ചു കഴിഞ്ഞപ്പോൾ ആ അബായ ഒതൈമിന്റെ കാഷ് കൗന്ററിനു മുന്നിൽ പ്രത്യക്ഷപെട്ടു.അവർ അകത്തു നിന്നും എന്തൊക്കെ സാധനങ്ങളാണു വാങ്ങിയതെന്നു അറിയുവാൻ എനിക്കു ആകാംഷയായിരുന്നു
ഞാൻ ആ കൗന്ററിലേക്കു കണ്ണു പായിച്ചു.മറായിയുടെ രിയാൾ വിലയുള്ള പാൽ.ഒരു വെള്ളം.ഒരു രൂപയുടെ സമൂലി. കൗന്ററിൽ ഒരു സൗദി യുവാവായിരുന്നു.അയ്യാൾ ഇവരുടെ സാധനങ്ങൾ ബില്ലക്കിയ ശേഷം സ്വന്തം പോക്കറ്റിൽ നിന്നും പണം കൗന്ററിൽ നിക്ഷേപിക്കുന്നത് കണ്ടു.തിരക്കു പിടിച്ചു എത്തിയ ആ സ്ത്രി കുട്ടിയെ വിളിച്ചുണർത്തി പാലും സമൂലിയും കഴിപ്പിച്ചു.കുട്ടി കഴിച്ചു മത്തിയാകുന്നവരെ കാത്തു നിന്ന അവർ ശേഷം കയ്യിലുണ്ടായിരുന്ന വെള്ളം കുടിച്ചു.പിന്നെ കവർ മടക്കി എഴുന്നേറ്റു.തിരക്കിനിടയിലേക്കു തന്റെ കുട്ടിയുമായി ഊളയിട്ടു.
കൗതുകം എന്നെ തൊട്ടടുത്ത ഊദ് സെന്ററിലേക്കാണു നയിച്ചതു.അവിടുത്തെ സെയിൽസ്മാനായ മസൃയോടു അവരെ കുറിച്ചു അന്വേഷിച്ചു.ദരിദ്രമായ ആഫ്രിക്കൻ രാജ്യത്തു നിന്നും വ്ന്നതാണു അവർ.ചിലപ്പോഴൊക്കെ അവിടെ എത്താറുണ്ടു.കുട്ടിക്കു അഹാരത്തിനു എന്തെങ്കിലും ലഭിച്ചാൽ അപ്പോൾ തന്നെ സ്ഥലം വിടുന്നതണു പതിവ്. എന്റെ മനസിൽ ആ മതൃത്വത്തോടും കാഷ് കൗന്ററിലെ യുവാവിനോട്ം ഒരു വല്ലാത്ത ഇഷ്ടം നിറഞ്ഞിരുന്നു

2 comments:
its says itsself
its says itsself
Post a Comment