Apr 19, 2015

പര്‍ദ്ദയല്ല പ്രശ്‌നം ഇസ്്‌ലാമാണ്‌





(മാതൃഭൂമിയില്‍ കെ.വി കലയുടേതായി പ്രസിദ്ധീകരിച്ച ലേഖനം)




കറുത്ത പര്‍ദയ്ക്കുള്ളില്‍





പര്‍ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്. അതിനിയും തുടരട്ടെ. എന്നാല്‍, ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍ ഒരുകൂട്ടം സ്ത്രീകള്‍ ഉരുകിയൊലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല.

പൊതുവാഹനങ്ങളിലും വിവാഹവീട് പോലുള്ള പൊതുഇടങ്ങളിലും കറുത്ത വേഷത്തിനുള്ളിലെ അസ്വസ്ഥത പുറത്തുകാട്ടാതെ ഇവര്‍ വെന്തുരുകുന്നത് കാണുമ്പോള്‍ സഹതപിക്കുന്നവരും പരിഹസിക്കുന്നവരുമുണ്ട്. വേഷം ഓരോ നാടിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാവണമെന്നും അതിന്റെ പരിണാമചരിത്രം അങ്ങനെയാണെന്നും വാദിക്കുന്നവര്‍ പര്‍ദ കേരളത്തിന്റെ വേഷമല്ലെന്ന് തര്‍ക്കിക്കുന്നു. നിറങ്ങളുടെ ലോകത്തുനിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്താനെന്നവണ്ണം പര്‍ദയെന്നാല്‍ കറുപ്പ് എന്നും ആരൊക്കെയോ നിശ്ചയിച്ചിട്ടുണ്ട്. കറുത്ത പോളിസ്റ്റര്‍ പോലുള്ള തുണികള്‍ കൊണ്ട് ശരീരമാകെ പൊതിയുന്നത് ചുട്ടുപൊള്ളുന്ന വേനലിന് ഒട്ടും ചേരുന്നില്ല. കറുപ്പ് ചൂടിനെ ആഗിരണംചെയ്യുന്നുവെന്ന പാഠപുസ്തകജ്ഞാനം മറ്റാരേക്കാളും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവുക പര്‍ദ ധരിക്കുന്നവരായിരിക്കും.
മദ്രസയില്‍ പഠനം തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും പര്‍ദ ധരിപ്പിക്കുന്നത് വ്യാപകമാവുകയാണ്. കറുപ്പില്‍ അവളെ പൊതിയാനുള്ള ശ്രമത്തെ എന്തായാലും സ്വയം തിരഞ്ഞെടുപ്പെന്ന ന്യായം പറഞ്ഞ് പ്രതിരോധിക്കാനാവില്ല.

മതവും പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്. എന്നാല്‍, സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കണമെന്നില്ല. അത് ഭൂരിപക്ഷത്തിന്റെ വസ്ത്രം മാത്രമാണ്. ഭൂരിപക്ഷമെന്നാല്‍ മതേതരമെന്ന വായന ശരിയല്ല. പെട്ടെന്ന് ധരിക്കാം, ശരീരഭാഗങ്ങള്‍ വെളിയില്‍ കാണുന്നുവെന്ന ശങ്കയില്ലാതെ (അങ്ങനെയുള്ളവര്‍ക്ക്) അവരവരുടെ ജോലിചെയ്യാം എന്നിങ്ങനെ ചില മേന്മകള്‍ പര്‍ദയ്ക്ക് അവകാശപ്പെടാനുമാവും. പര്‍ദ ഒരു പരിധിവരെ സാമ്പത്തിക ഉച്ചനീചത്വങ്ങളെ മറയ്ക്കാന്‍ സഹായിക്കുന്നുണ്ട് (മുത്തും സ്വര്‍ണനൂലും പിടിപ്പിച്ച് പണവും പ്രതാപവും കാണിക്കാന്‍ ചിലരെങ്കിലും ശ്രമം നടത്തുന്നുണ്ടെങ്കിലും). സ്ത്രീകള്‍ ആഭരണങ്ങളില്‍ പൊതിയുന്ന പ്രവണതയ്ക്കും ഈ വേഷം കുറച്ചൊരാശ്വാസംതന്നെ. കഴുത്തിലും കാതിലും കൈയിലും ആഭരണങ്ങളില്ലെങ്കിലും കുറച്ചിലൊന്നുമില്ലാതെ ദരിദ്രവീടുകളിലെ സ്ത്രീകള്‍ക്കും തലയുയര്‍ത്തി നടക്കാമെന്നതിനാല്‍ ഈ വേഷത്തിന് കൂടുതല്‍ സ്വീകാര്യതയുണ്ടായി എന്ന് ചിലരെങ്കിലും പറയാറുണ്ട്.

എന്നാല്‍, പ്രകോപനപരമായ വേഷമാണ് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കാരണമെന്നും പര്‍ദ സുരക്ഷിതത്വം തരുന്നുവെന്നുമുള്ള വാദഗതി അംഗീകരിക്കാനാവുമോ? നമ്മുടെ നാട്ടില്‍ 90 തികഞ്ഞ മുത്തശ്ശിമാരും അമ്മിഞ്ഞമണം മാറാത്ത കുഞ്ഞുങ്ങളും 70 കഴിഞ്ഞ കന്യാസ്ത്രീകളും കൂട്ടബലാത്സംഗത്തിനിരയാവുന്നത്എന്തുകൊണ്ടെന്ന് ഈ വാദഗതിക്കാര്‍ മറുപടി പറയേണ്ടിവരും. അടക്കവും ഒതുക്കവും ഉള്ളവള്‍ എന്ന കമന്റ് സ്വന്തമാക്കാന്‍ എളുപ്പമാണെന്നുള്ളതിനാല്‍ ചില സ്ത്രീകളെങ്കിലും ഇതൊരു മറയാക്കുന്നുണ്ടെന്നതും യാഥാര്‍ഥ്യം. എന്നാല്‍, പര്‍ദ ധരിക്കുന്നവരില്‍ ഞങ്ങള്‍ എന്ന സംഘബോധം ഉണ്ടാവുന്നു എന്നതുപോലെത്തന്നെ അത് ധരിക്കാത്തവരില്‍ അന്യതാബോധവും ഉണ്ടാവുന്നു എന്നത് കാണാതിരുന്നുകൂടാ. ബോധപൂര്‍വമല്ലെങ്കിലും സമൂഹത്തില്‍ ഇത്തരത്തിലൊരു വേര്‍തിരിവ് ഈ വേഷം വ്യാപകമാവുന്നതിനൊപ്പം ശക്തമാവുന്നുണ്ട്.

അതിനിടയിലും വേഷം പര്‍ദയാണെങ്കിലും പൊതുപ്രശ്‌നങ്ങളിലും പൊതുഇടങ്ങളിലും മറ്റു സ്ത്രീകളേക്കാള്‍ ധീരമായും സക്രിയമായും ഇടപെടുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് പ്രതീക്ഷ പകരുന്നുണ്ട്. അറബ് നാടുകളില്‍ പൂത്ത മുല്ലപ്പൂവിപ്ലവത്തിന്റെ കരുത്തായി ഇത്തരമൊരു സ്ത്രീമുന്നേറ്റമുണ്ടായിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന് പര്‍ദ ധരിച്ച നൂറുകണക്കിന് സ്ത്രീകള്‍ വീട്ടകങ്ങള്‍വിട്ട് അരങ്ങിലേക്ക് എത്തുന്നുണ്ട്. പര്‍ദ അടിച്ചേല്‍പ്പിക്കുന്നവരെ തോല്പിക്കാനുള്ള ഫലപ്രദമായ വഴിയും ഇതുതന്നെ. ആവേശകരമായ ഇത്തരം കാഴ്ചകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.

പര്‍ദയെക്കുറിച്ചുള്ള തര്‍ക്കം തീരാനിടയില്ല. പര്‍ദയോട് വിടപറയാന്‍ കേരളത്തില്‍ പടര്‍ന്നുപന്തലിച്ച പര്‍ദക്കമ്പനികള്‍ ഇനി സമ്മതിക്കുകയുമില്ല. പിന്നെ ചെയ്യാനുള്ളത് ഞങ്ങള്‍ക്കീ കറുപ്പ് വേണ്ടെന്ന സ്വയം തിരഞ്ഞെടുപ്പിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങുക എന്നതാണ്. പോളിസ്റ്റര്‍ പോലുള്ള തുണികള്‍ ഉപേക്ഷിച്ച് കോട്ടണ്‍ തുണിത്തരങ്ങളില്‍ ഏഴ് നിറങ്ങള്‍ വിരിയിച്ച് പൊള്ളുന്ന വേനല്‍ച്ചൂടിനെയെങ്കിലും പ്രതിരോധിക്കാം.

കേരളത്തിലെ താപനില വര്‍ഷംതോറും കൂടിവരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പുനര്‍വിചിന്തനം അത്യാവശ്യംതന്നെ. കൊടുംചൂടില്‍ കറുത്ത വേഷം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെങ്കിലും ഇതിന് പ്രേരണയാവണം. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ വര്‍ണപ്പര്‍ദകള്‍ വ്യാപകമാക്കി പര്‍ദക്കമ്പനികള്‍ നമ്മുടെ സ്ത്രീകളുടെ രക്ഷയ്‌ക്കെത്തട്ടെ. അതുവഴി അവരുടെ ലാഭം കുതിച്ചുയരട്ടെ.












........................ ലേഖനത്തില്‍ ലേഖിക പ്രസ്താവിക്കുവാന്‍ ശ്രമിക്കുന്ന വൈരുദ്ധ്യങ്ങളെ ശ്രദ്ധിച്ചാല്‍ തന്നെ മനസിലാകും ഇത് ഒരു വായനാസുഖത്തിന് വേണ്ടി മാത്രമുള്ള എഴുത്താണന്ന്.പെട്ടന്ന് പൊതു ശ്രദ്ധപിടിച്ച് പറ്റുവാന്‍ മാധ്യമങ്ങളില്‍ അല്ലെങ്കില്‍ പൊതു ഇടങ്ങളില്‍ ഒരു മതവഭാഗത്തി അതിന്റെ പൊതു ചിഹ്നങ്ങലെ അവഹേളിക്കുക എന്നത് ഒരു സ്ഥിരവ്യായാമം ആയ സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാര്യമില്ല എന്ന് മനസിലാക്കാം.എന്നിരുന്നാലും എന്റെ പൊതുചിന്തകളില്‍ നിന്നും ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് ലേഖിക/ലേഖകന്‍ മറുപടി തരേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു അങ്ങനെ സംഭവിക്കാറില്ലെന്ന് അഹങ്കാരത്തോടുകൂടി പറഞ്ഞുകൊള്ളട്ടെ(ഇന്നുവരേയും ആരോപണങ്ങള്‍ തൊടുത്തുവിടുവാന്‍ മാത്രമാണ് ഈ മതത്തെ ഉപയോഗിച്ചിട്ടുള്ളത് വസ്തുനിഷ്ഠാപരമായ വിശദീകരണങ്ങല്‍ ഇതിന് ആവശ്യമില്ല).

എന്റെ സംശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

1./////////////////ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍ ഒരുകൂട്ടം സ്ത്രീകള്‍ ഉരുകിയൊലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. //////////////





പൊള്ളുന്ന ചൂട് നാല്‍പ്പത് ഡിഗ്രിയാണന്ന വിവരം ലേഖികയ്ക്ക് എവിടുന്ന് ലഭിച്ചു എന്ന ചോദ്യം ഉന്നയിക്കുന്നില്ല.എന്നാല്‍ കഴിഞ്ഞ ജൂണില്‍ സൗദി അറേബ്യയിലെ റിയാദില്‍ ശരാശരി താപനില 58/60 ഡിഗ്രിയായിരുന്നു.റിയാദെന്ന് എടുത്തുപറയുവാന്‍ കാരണം ലേഖിക ചൂണ്ടിക്കാണിച്ച പര്‍ദസംസ്‌കാരത്തിന്റെ ഉറവിടം റിയാദ് അടങ്ങുന്ന അറേബ്യന്‍ മരുഭൂമിയാണ്.ശക്തമായ പൊടിക്കാറ്റും വെയിലും തണുപ്പും മാറിമാറി വരുന്ന ഇവിടെ പര്‍ദയാണ് സ്ത്രീകള്‍ ധരിക്കുന്നത്.ചൂട് കൂടുതലാണന്നത് പോട്ടെ സ്ത്രീകള്‍ മാത്രമല്ല ഇവിടുത്തെ പുരുഷന്‍മാര്‍ പോലും പര്‍ദയോടു സാദൃശ്യമുള്ള മുഴുനീളന്‍ വസ്ത്രമാണ്(തോപ്പ്) ഉപയോഗിക്കുന്നത്.

ഇനിതലമറയ്ക്കുന്നതാന്റെ കാര്യമെടുക്കാം പുരുഷന്‍മാര്‍ ഷിമാല്‍ ഉപയോഗിച്ച് മുഖം ഒഴിച്ചുള്ള ഭാഗങ്ങല്‍ മറയ്ക്കുന്നു....... അപ്പോള്‍ പറഞ്ഞുവരുന്നത് ഇത്തരം ഗഹനമായ പഠനങ്ങല്‍ നടത്തുമ്പോള്‍ അത്യാവശ്യം വിക്കിപീഡിയായോ ഗൂഗിളോ ഒന്നു സെര്‍ച്ച് ചെയ്യണം അല്ലാതെ സംഘികുമാരന്മാരെ പോലെ വിഡ്ഢിത്തം മാത്രം വിളമ്പരുത് (തെളിവിന് ചിത്രം ഒന്ന്)

2.////////////////////////പൊതുവാഹനങ്ങളിലും വിവാഹവീട് പോലുള്ള പൊതുഇടങ്ങളിലും കറുത്ത വേഷത്തിനുള്ളിലെ അസ്വസ്ഥത പുറത്തുകാട്ടാതെ ഇവര്‍ വെന്തുരുകുന്നത് കാണുമ്പോള്‍ സഹതപിക്കുന്നവരും പരിഹസിക്കുന്നവരുമുണ്ട്........................... മദ്രസയില്‍ പഠനം തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും പര്‍ദ ധരിപ്പിക്കുന്നത് വ്യാപകമാവുകയാണ്. കറുപ്പില്‍ അവളെ പൊതിയാനുള്ള ശ്രമത്തെ എന്തായാലും സ്വയം തിരഞ്ഞെടുപ്പെന്ന ന്യായം പറഞ്ഞ് പ്രതിരോധിക്കാനാവില്ല.///////////////////////////

 വളരെ ശരിയാണ് ഈ കണ്ടുപിടുത്തങ്ങളും പഠനങ്ങളും അഭിപ്രായങ്ങളും എഴുതിയ ആളിന്റെ മനസില്‍ മാത്രമുള്ളതാണോ അതോ ഏതെങ്കിലും ആധികാരികത ഉണ്ടോ.ലോകത്ത് പര്‍ദ്ദധാരണത്തെ കുറിച്ച് നടത്തിയ ആധികാരിക പഠനങ്ങളുടെ റിപോര്‍ട്ട് വിക്കീപീഡിയയില്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്. ഇതില്‍ എവിടെയാണ് നിങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പഠനങ്ങള്‍...പോട്ടെ കേരളത്തിന്റെ വസ്ത്രധാരണ രീതിയല്ല പര്‍ദ എന്നത് സമ്മതിക്കുന്നു എന്നാല്‍ എതാണ് കേരളത്തിന്റെ വസ്ത്രധാരണ രീതി എന്നുകൂടി പറയാമോ..പാവടയും ഉടുപ്പും,പിന്നെ ഹാഫ്‌സാരി,പിന്നെ ഫുള്‍ സാരി ഇതല്ലേ പരമ്പരാഗത പണക്കാരുടെ വേഷം പാവപ്പെട്ടസ്ത്രീകള്‍ കള്ളികൈലിയും ബ്ലൗസും ഈരഴിയന്‍ തോര്‍ത്തുമായിരുന്നില്ലെ നമ്മുടെ വേഷം ...നാട്ടിലെ പെണ്ണുങ്ങല്‍ മുഴുവന്‍ ചുരിദാറും മിഡിയും ടോപ്പും സ്‌കര്‍ട്ടും ഇടാന്‍ തുടങ്ങിയപ്പോള്‍ ലേഖിക എന്തേ വികാരം കൊണ്ടില്ല നമ്മുടെ സ്വന്തം വേഷവിധാനത്തെ കുറിച്ച് ലേഖനമെഴുതിയില്ല.ഒന്നും വേണ്ട സ്വന്തം വീട്ടിലെങ്കിലും ഈ വസ്ത്രധാരമ രീതികള്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചില്ല.അപ്പോള്‍ ഇത് അമ്പലച്ചെണ്ടയാണ്് ആര്‍ക്കും കൊട്ടാം എന്നതിനാലല്ലെ നിങ്ങളുടെ ലേഖനം



Psychology and health[edit]
By restricting women's mobility, purdah results in the social and physical isolation of women.[14] Lack of a strong social network places women in a position of vulnerability with her husband and her husband's family. Studies have shown that in conservative rural Bangladeshi communities, adherence to purdah is positively correlated with the risk of domestic violence.[14] The restriction on women's mobility limits their ability to access health care and family planning services, especially for unmarried girls. In rural Pakistan, unmarried women and girls had trouble accessing healthcare facilities even in their own villages due to purdah; all types of women had difficulty accessing facilities outside of their villages because they had to be accompanied.[15] Along the same vein, studies of women's contraceptive use in Bangladesh shows that women with decreased observance of purdah and increased mobility are more likely to use contraceptives.[16].

(കടപ്പാട്-വിക്കീപീഡിയ)

3.//////////////////////////////അതിനിടയിലും വേഷം പര്‍ദയാണെങ്കിലും പൊതുപ്രശ്‌നങ്ങളിലും പൊതുഇടങ്ങളിലും മറ്റു സ്ത്രീകളേക്കാള്‍ ധീരമായും സക്രിയമായും ഇടപെടുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് പ്രതീക്ഷ പകരുന്നുണ്ട്. അറബ് നാടുകളില്‍ പൂത്ത മുല്ലപ്പൂവിപ്ലവത്തിന്റെ കരുത്തായി ഇത്തരമൊരു സ്ത്രീമുന്നേറ്റമുണ്ടായിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന് പര്‍ദ ധരിച്ച നൂറുകണക്കിന് സ്ത്രീകള്‍ വീട്ടകങ്ങള്‍വിട്ട് അരങ്ങിലേക്ക് എത്തുന്നുണ്ട്. പര്‍ദ അടിച്ചേല്‍പ്പിക്കുന്നവരെ തോല്പിക്കാനുള്ള ഫലപ്രദമായ വഴിയും ഇതുതന്നെ. ആവേശകരമായ ഇത്തരം കാഴ്ചകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.//////////////////////////


എന്താണ് എഴുതാന്‍ വന്നതെന്ന് മറന്ന് ഇടയ്ക്ക് പര്‍ദയെ പുകഴ്ത്തുവാന്‍ പോയതില്‍ സന്തോഷമുണ്ട്.യഥാര്‍ഥത്തില്‍ എന്താണ് ലേഖിക ഉന്നയിക്കുന്ന പ്രശ്‌നം പര്‍ദ ചൂടത്ത് ധരിക്കുന്നതോ അതോ പര്‍ദയുടെ കറുത്ത കളറോ അതോ അത് ഇസ്്‌ലാമിക വേഷവിധാനത്തെ പ്രതിനിധീകരിക്കുന്നു എന്നതോ........ മുകളിലെ വരികള്‍ വായിച്ചാല്‍ വ്യക്തമാണ് മുസ്്‌ലിം വനിതകള്‍ പര്‍ദക്കുള്ളില്‍ നിന്നും പുറത്ത് വരണം എങ്കിലെ ഫെമിനിസം നമ്മുടെ നാട്ടില്‍ പൂത്തുലയുകയുള്ളു.മുല്ലപ്പൂ വിപ്ലവത്തിലും കേരളത്തിലെ കുടുംബശ്രി പ്രവര്‍ത്തനങ്ങളിലും പര്‍ദ ധരിച്ച സ്ത്രീകളുടെ മുന്നേറ്റം പോലും കാവിയും മഞ്ഞയും കലര്‍ന്ന കണ്ണിലൂടെയാണ് ലേഖിക നോക്കിക്കാണുന്നത്........അതായത് പര്‍ദ മുസ്്‌ലിം സ്ത്രീകള്‍ക്ക് അസൗകര്യമോ അവരുടെ മുന്നേറ്റത്തിന് തടസമോ ആകുന്നില്ല മറിച്ച് മറ്റുചിലരുടെ താല്‍പര്യങ്ങളാണ് ഇല്ലാതാകുന്നത്.


4.///////////////////////////മദ്രസയില്‍ പഠനം തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും പര്‍ദ ധരിപ്പിക്കുന്നത് വ്യാപകമാവുകയാണ്. കറുപ്പില്‍ അവളെ പൊതിയാനുള്ള ശ്രമത്തെ എന്തായാലും സ്വയം തിരഞ്ഞെടുപ്പെന്ന ന്യായം പറഞ്ഞ് പ്രതിരോധിക്കാനാവില്ല.///////////////////////

ഇനി മദ്രസയിലെ കുട്ടികള്‍ പോലും പര്‍ദ ധരിപ്പിക്കുന്നതിന്റെ ന്യായം മദ്രസയെന്നത് മതപാഠശാലയാണ്............അവിടെ ബിക്കിനിയിട്ട് കുട്ടികളെ പ്രവേശിപ്പിക്കുവാന്‍ പറ്റില്ലന്നെത് ന്യായമാണ്.പിന്നെ അമ്പലത്തില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ധരിക്കുവാന്‍ പാടില്ല.ബ്രാഹ്മണിക്കല്‍ ഓത്തുപുരകളില്‍ താര്‍ ഉടുത്ത് ഉപനയനം കഴിക്കുന്നത് ഇതിന്റെയൊക്കെ സാധ്യതകള്‍ എന്തേ ചര്‍ച്ചയാക്കുന്നില്ലെന്നത് ചോദിക്കുവാന്‍ പാടില്ലാത്തതാണന്ന് അറിയാം..................

ഇത്തരം പൊട്ടത്തരങ്ങള്‍ എഴുതിവിടുമ്പോള്‍ അത് ഏറ്റുപിടിച്ച് ചര്‍ച്ചയാക്കുവാനും അതിലൂടെ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തുവാനും നടക്കുന്ന ശ്രമങ്ങളൊന്നും ക.പി കേശവമേനോന്റെ പത്രത്തിന് ഇപ്പോള്‍ പ്രശ്‌നമല്ല...കാരണം അവരും ഇത്തരം വിഷം  ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ പിന്തുടര്‍ച്ചക്കാരാണ്.................
ഇനി ലേഖികയോട് ഇത് ഒരു മുസ്്‌ലിം വനിതയുടെ ബ്ലോഗാണ്.......ഓ പര്‍ദയിട്ടവര്‍ ബ്ലോഗെഴുതുമോ എന്നൊന്നും ചോദിച്ചുകളയരുത് ഇതും കൂടി ഒന്നുവായിക്കുന്നത് നല്ലതാണ് ഭാവിയിലെങ്കിലും ഇത്തരം പൊട്ടത്തരങ്ങല്‍ പടച്ച് വിടുന്നതിന് മുന്നേ ഒന്ന് ചിന്തിക്കാനാണ്..........

http://blogs.tribune.com.pk/story/8554/9-stupid-questions-you-hear-when-you-wear-hijab/comment-page-2/


9 stupid questions you hear when you wear hijab

By Tooba Zaheer Published: October 25, 2011



I eat with my mouth, just like you do. Despite the fact that its hidden under fabric, I can still find it.
I wear a hijab, and contrary to popular belief, I am not sheltered. I have a thriving social life and enjoy talking to different people. However, I am always amused and sometimes irked with the looks of curiosity people direct towards me.

Even though the hijab is becoming a popular fashion trend in most countries, and in some as an act of rebellion there a few people are still suspicious of it.  I have come across some hilarious questions -being a polite person, I generally don't answer as I would wish to. But if  I did answer these questions the way I wanted to this is what I would say:

1. How do you breathe?

Through my nose, duh. It's fabric, it's made to allow air to pass through it.

2. How do you eat/drink?

Like you do. With my mouth. It's hidden beneath fabric, I know. However, it still exists and I can find my way quite easily to it, thank you very much!

3. You must be really oppressed by the men in your family.

I am a dual degree holder. I have studied in co-education schools and worked at a software house. I teach at a private sector university and I drive all over the city. If you still think I am oppressed, I am the happiest oppressed person alive.

4. Oh, you can think?

Unfortunately for you, yes, I think. My hijab is not a lead box designed to store radioactive elements. It does not bind my mind. I think, I process information and I also form opinions. A hijab does not warp me into a mentally incapable being.

5. Why do you need to buy clothes other than your gowns and hijabs?

Because there are places where I do take my hijab and gown off. Do you think I roam around my own house like this? Just because I am not showing my clothes to everyone does not mean I don't need them. I love pretty clothes and I wear them for me.

6. You must have been married by 14 and must be staying home looking after your six children, right?

Wrong. I am happily single, pursuing a career, unlike some who willingly got married in their 3rd  year of MBBS, dropped out of your degree and chose to stay home. Even though I might not be better than you, I am not any less than you either just because I cover my face.

7. Don't you feel hot in the summer?

Don't you feel hot in summer? It's 48 degrees out there – everyone feels hot in this weather.

8. Since you are dressed like this, you must be a part of the Taliban.

You are a Shiv Sina activist since you are wearing a sari, no? I hate to break it to you, but I am not part of the Taliban clan. How about we fight them together?

9. You see  my hijab and make it a point to convert every discussion into a religious debate.

My hijab might be for religious purposes, but that does not mean you are obliged to start a religion war with me. Opting for hijab is my choice, just like not opting for it is yours. I don't mind you wearing anything you want to. I also accept the fact you don't the like hijab. I accept your choice and I expect you to show me a similar level of tolerance, especially when tolerance is what you are ranting about all day long. Please don't indulge in a religion and hijab bashing debate with me.

So there you have it; I feel unburdened and liberated.

Next time you see someone wearing a hijab, and are confused, please feel for the poor soul and spare her the questions she probably answers everyday. We are real, intelligent people just like your friends. Treat us as equals.





No comments: