Jan 22, 2012

ചില റബിയുല്‍ അവ്വല്‍ ചില ചിന്തകള്‍

സര്‍വ്വലോക രക്ഷിതാവിനാകുന്നു സര്‍വ്വ സ്തുതിയും വിചാരണ ദിനത്തില്‍ അവന്റെ കാരുണ്യത്തിന്റെ തണല്‍ നമ്മുടെ മേല്‍ ചൊരിയുവാന്‍ ഇടയാക്കട്ടെ............ വിശുദ്ധിയുടെ മാസമെന്നതിന് നിര്‍വ്വചനമായി ഒരു പക്ഷേ ഉപയോഗിക്കാവുന്ന ഒരു പദമാണ് റബിയുല്‍ അവ്വല്‍ ഹിജ്‌റ വര്‍ഷത്തിലെ ഈ മാസത്തിന്റെ പ്രത്യേകത ലോകത്തിന്റെ നായകന്‍ മുഹമ്മദ്‌നബി(സ) ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമെന്നതാണ്. ലോകത്തിന് അനുഗ്രഹമായിട്ട് സര്‍വ്വലോക രക്ഷിതാവ് അല്ലാഹു അയച്ചപ്രവാചകന്റെ ജന്മം കൊണ്ടും മരണം കൊണ്ടും ഈ മാസം മുസ്‌ലിം ലോകത്തിന് പ്രിയപ്പെട്ടതാണ്. ഏക ദൈവവിശ്വാസമെന്ന ദൈവിക വിളംബരം നമ്മിലേക്കെത്തിക്കുവാനെത്തിയ പ്രവാചകന്‍(സ) ജന്മദിനം ആഘോഷിക്കുന്ന തന്ത്രപ്പാടിലാണ് മഹല്ലുകളും പ്രവാചക സ്‌നേഹം വിളിച്ചോതുന്ന സംഘടനകളും............. ഒരു നിമിഷം നാം ചിന്തിച്ചാല്‍ പ്രവാചകന്റെയോ മറ്റുള്ളവരുടേയോ ജന്മദിനം ആഘോഷിക്കുവാന്‍ നമ്മുക്ക് അവകാശമുണ്ടോ? കാലങ്ങളായി മുസ്‌ലിം ലോകത്ത് നടക്കുന്ന വാഗ്വാദങ്ങളിലൊന്നാണ് ഇത്. വിശദമായ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടനല്‍കിയ വിഷയത്തിന്റെ ഉള്ളടക്കം എന്ത് തന്നെയാണങ്കിലും ഇന്നിന്റെ ആഘോഷങ്ങള്‍ ഒരു സമുദായത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.നബിദിനാഘോഷം വേണമെന്ന് വാദിക്കുന്നവരുടെ പ്രധാന വാദം മുത്ത് റസൂലിന്റെ(സ) ജന്മദിനം പ്രവാചകനോ(സ)ടുള്ള സ്‌നേഹം കൊണ്ടാണ് മുസ്‌ലിം ലോകം ആഘോഷിക്കുന്നതെന്നാണ്. പരിശോധിക്കപ്പെടേണ്ടത്. പ്രവാചക സ്‌നേഹം നാം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്നാണ്. ഒന്നാമതായി വിശുദ്ധ ഖുര്‍ ആനിലോ സഹീഹായ ഹദീസുകളിലോ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതിനെ പറ്റി തെളിവുകള്‍ നമ്മുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് സഹാബക്കാളുടെ കാലഘട്ടത്തിലും താബിയിങ്ങളുടെ കാലഘട്ടത്തിലും തബഅത്താബിയിങ്ങളുടെ കാലഘട്ടത്തിലും ഇത്തരം ഒരു ആഘോഷം സംഘടിപ്പിച്ചതായി രേഖകള്‍ കണ്ടെത്തുവാനാകില്ലന്നാണ് പണ്ഡിത മതം.എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിത സമൂഹം നമ്മോട് പറയുന്നത് വ്യക്തമായ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നാണ്. പ്രധാനമായും പരിശോധിക്കപ്പെടേണ്ടത് ഖുര്‍ആനിലും ഹദീസുകളാലും സഹാബിചര്യകളാലും തടയപ്പെടുകയോ മാതൃക കാട്ടപ്പെടുകയോ ചെയ്ത ഒരു വിഷയത്തില്‍ എങ്ങനെ കൃത്യമായ ഒരു നിര്‍ണയം നടത്തുമെന്നതാണ് ഇത് കാലങ്ങളായി മുസ്‌ലിം ലോകത്ത് നടക്കുന്ന ഒരു ചര്‍ച്ചയുമാണ്. പ്രവാചകന്മാരുടെ ജന്മദിനങ്ങള്‍ പ്രത്യേകമായി കൊണ്ടാടപ്പെട്ടാല്‍ ഒരു പക്ഷേ അത് മറ്റുള്ളവരകിലെങ്കിലും ബഹുദൈവാരാധനയിലേക്ക് നയിക്കപ്പെടാന്‍ സധ്യതയുണ്ടെന്ന് പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു ഇത്തരമൊരു സംശയത്തിലാണ് ആഘോഷങ്ങളിലെ മിതത്വം ഇസ്‌ലാം വിലക്കുന്നതെന്ന വാദവും ഇവര്‍ക്കുണ്ട്. നമ്മുക്ക് പരിശോധിക്കുവാനുള്ളത് പ്രവാചക(സ)ന്റെ ജന്മദിനം മുസ്‌ലിങ്ങള്‍ ആഘോഷിച്ച് തുടങ്ങിയത് എന്ന് മുതലാണന്നുള്ളതാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ഹിര്‍ബല്‍/ഇര്‍ബല്‍ രാജ്യത്തെ ഭരണാധികാരിയായിരുന്ന മുഫ്ഫസിര രാജാവാണ് നബിദിനാഘോഷത്തിന് തുടക്കയമി#്ടതെന്ന് ഇബ്‌നു ദഹി എഴുതി പുസ്തകത്തില്‍(കാലത്തിനും നൂറ്റാണ്ടുകള്‍ക്ക് ശേഷം നടന്ന/ ആരംഭിച്ച ഒരു ആചാരമാണ് നബിദിനാഘോഷമെന്നാണ് ഇതില്‍ നിന്നും നമ്മുക്ക് മനസിലാക്കുവാനാകുക. നമ്മുടെ മഹല്ലുകളില്‍ വെള്ളിയാഴ്ചകളില്‍ കുത്തുബയ്ക്കായി പണ്ഡിതന്മാര്‍ ആശ്രയിക്കുന്ന പ്രധാന ഗ്രന്ഥമാണ് നബാത്തിയ ഹുത്തുബ കിത്താബ്. ഇബ്‌നു നബാത്തുല്‍ മിസ്‌രി ഏഴുതിയ ഈ ഗ്രന്ഥത്തില്‍ ഒരോ മാസത്തിലും നടത്തേണ്ട പ്രസംഗങ്ങളെകുറിച്ച് വിഷയ സൂചികയുണ്ട്. ഈ പുസ്തകത്തില്‍ റബിയുല്‍ അവ്വല്‍ മാസത്തിലെ പ്രസംഗത്തിന്റെ വിഷയ സൂചികയായി കൊടുത്തിരിക്കുന്നത് പ്രവാചകന്‍(സ) വഫാത്താണ്. ഈ വിഷയത്തെയാണ് നമ്മുടെ പള്ളിമിമ്പറുകളില്‍ നബിദിനാഘോഷത്തിന്റെ അറിയിപ്പുകളായി പരിണമിപ്പിക്കുന്നത്. നിലവില്‍ പ്രവാചക(സ) സ്‌നേഹമെന്നതിനപ്പുറം മൈക്ക് കെട്ടി അതിര് വിട്ട ആഘോഷങ്ങള്‍ക്കുള്ള ഒരു വേദിയായി റബിയുല്‍ അവ്വല്‍ 12നെ മാറ്റിയിരിക്കുന്നു. ഒരുദിവസത്തിന്റെ ഇടവേളകളില്‍ നോമ്പനുഷ്ഠിച്ച, രാത്രികാലങ്ങളില്‍ ഉറങ്ങാതെ രക്ഷിതാവിനോട് തന്റെ സമൂത്തിന്റെ മോചനത്തിനായി പ്രാര്‍ഥിച്ച ലോകത്തിന് പുണ്യമായി സന്മാര്‍ഗം കാട്ടിയ പ്രവാചക(സ)ന്റെ പേരില്‍ നടക്കുന്ന ആഘോഷങ്ങളുടെ അതിര്‍വരമ്പുകള്‍ പലപ്പോഴും സംഘാടകര്‍ തന്നെ മറക്കുന്നതായിട്ടാണ് കാണുന്നത്. ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു. എന്റെ നാട്ടിലെ മഹല്ലില്‍ നബിദിനത്തിന് പത്ത് ദിവസം മതപ്രഭാഷണവും റബിഉല്‍ അവ്വല്‍11ന് ഉച്ചക്ക് മൗലൂദ് പാരായണവും ശേഷം കന്തിരി(ഒരു തരം നേര്‍ച്ചചോറ്) വിതരണവും നടക്കുന്നുണ്ട് കാലങ്ങളായി നടക്കുന്ന ഈ ചടങ്ങ് ഇപ്പോള്‍ മഹല്ലിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരമാണ്. എത്രയോ മുസ്‌ലിങ്ങള്‍ ഈ ചോറ് പുണ്യമായി കരുതി വാങ്ങിക്കഴിക്കുന്നുണ്ട്. പണ്ഡിത വര്‍ഗ്ഗമേ ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടതില്ലേ?

4 comments:

പടന്നക്കാരൻ said...

very Good!!!! shabdikkuka ....ezuthuka....aashmasakala...

സുബൈദ said...

പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

Admin said...

അറിയില്ല സുഹൃത്തേ.. താങ്കളെന്താണുദ്ദേശിക്കുന്നതെന്ന്.

ചിത്രാക്ഷരങ്ങള്‍ said...

എനിക്ക് മുന്നേ ബ്ലോഗ് ലോകം സജീവമാക്കിയ പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹ്നങ്ങളും എന്നെ വിനീതനാക്കുന്നു.ഹൃദയം നിറഞ്ഞ നന്ദി