Nov 19, 2012

ഗസയുടെ പുഞ്ചിരി




ഗസ പുഞ്ചിരിക്കുകയാണ്.
പലൂട്ടുന്ന മുലകള്‍ക്ക് പകരം,
വെടിമരുന്നിന്റെ ഗന്ധവും രുചിയും നല്‍കുന്നവര്‍ക്ക്.
കവണക്കല്ലുകളാല്‍ മറുപടി പറയുന്ന പിഞ്ചുകളെയോര്‍ത്ത്.

മരണം താഴ്‌വരയില്‍ മാത്രമാണ്.
തീവ്രവാദികുഞ്ഞുങ്ങളെ തന്നെയാണ് കൊന്ന് തള്ളുന്നതെന്ന് ഉറപ്പിക്കാവന്‍,
വീണ്ടും വീണ്ടും ബോംബ് വര്‍ഷിക്കുക യഹൂദരേ..
ഗസയിളെ കുഞ്ഞുങ്ങള്‍ പൊട്ടിച്ചിരിക്കുകയാണ്. 
പെറ്റിട്ടപ്പോള്‍ മുതല്‍ അവരുടെ കളിക്കോപ്പുകള്‍ നിങ്ങളുടെ യുദ്ധോപകരണങ്ങളാണ്.


ചാപിള്ളകളെ പെറ്റിട്ടില്ലാത്ത മാതാവിന്റെ സന്തോഷം. 
മരണം അത് ധീരന്‍മാര്‍ക്ക് ജന്മാവകാശമാണ്.

Oct 11, 2012


പൊന്മുടിയെന്ന കുളിരിനെ തേടി

അനിശ്ചിതത്വം ആണ് എല്ലാ യാത്രയുടേയും വഴികാട്ടി...... 



ഒക്ടോബര്‍ രണ്ട് അവധിയാണന്ന് നോട്ടിസ് കിട്ടിയടം മുതല്‍ ഓഫിസില്‍ ചര്‍ച്ച ഗാന്ധി ജയന്തി ദിനത്തിലെ യാത്ര പ്ലാന്‍ ചെയ്യുന്നതിനെ കുറിച്ചായിരുന്നു. 

 


അവധിയുടെ ആലസ്യം വല്ലാതെ വലയ്ക്കും മുമ്പേ മാനസികമായി യാത്രക്ക് ഞങ്ങള്‍ തയ്യാറായിരുന്നു. സുന്ദരപാണ്ഡ്യപുരവും  കുളത്തൂപ്പുഴ, റോസ് മല എന്നിങ്ങനെ ഹില്‍സ്റ്റേഷനുകളുമാണ് മനസില്‍ ഉണ്ടായിരുന്നത് എങ്കിലും ആലപ്പുഴയിലെ കായലോളങ്ങളിലെ  ബോട്ട് യാത്രയും ചെറുതായി മനസില്‍ മിന്നി. ഒക്ടോബര്‍ ഒന്നിന് രാത്രി പത്തോടെ അത് തീരുമാനത്തിലെത്തി. പൊന്മുടി ഒടുവില്‍ പൊന്മുടി ഫിക്‌സ് ചെയ്തു. 

      കുളത്തൂപ്പുഴ വഴി പൊന്മുടിയെന്നതായിരുന്നു യാത്രയുടെ ലക്ഷ്യവും മാര്‍ഗവും. രാവിലെ എട്ടിന് കൊട്ടാരക്കരയില്‍ നിന്നും പുറപ്പെടണമെന്നായിരുന്നു തീരുമാനം. മാറിമറിയലുകള്‍ക്കൊപ്പം തേജസ് കൊല്ലം ബ്യൂറോയില്‍ നിന്നും സുധീര്‍, ഷെമീര്‍, അജ്മല്‍, കൊട്ടിയം ലേഖകന്‍ അല്‍ അമീന്‍  ഞാന്‍, എന്റെ സഹോദരന്‍, കടയ്ക്കല്‍ ലേഖകന്‍ റാഷിദ് എന്നിങ്ങനെ  യാത്രക്കാരുടെ ലിസ്റ്റുമായി. രാവിലെ തിമിര്‍ത്തു പെയ്ത മഴ ഞങ്ങളുടെ സ്വപ്‌നങ്ങളേയും തീരുമാനങ്ങളുടേയും മേല്‍ നിരാശ വീഴ്ത്തി. രാവിലെ എട്ട് മുതല്‍ ഏഴുകോണിലും കുണ്ടറയിലുമായി സംഘാങ്ങളില്‍ പലരും മഴയില്‍ കുടുങ്ങി നില്‍പ്പായി പത്തോടെ യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് മൊബൈല്‍ വഴിയുള്ള കൂടിയാലോചനയില്‍ ലഭിച്ചത്. അവസാനം സംഘാങ്ങള്‍ ഒരു തീരുമാനത്തിലെത്തി മഴ നനയാം. അങ്ങനെ കനത്തമഴയില്‍ ഞങ്ങള്‍ പതിനൊന്നോടെ കൊട്ടാരക്കരയില്‍  നിന്നും യാത്രയായി. നേരെ ചടയമംഗലം, ചിതറ വഴി കാനൂര്‍, കാനൂരില്‍ നിന്നും റാഷിദുമായി പാലോട്, വിതുര വഴി പൊന്മുടി. 

                          റാഷിദിനായി മുള്ളിക്കാട് ജങ്ഷനില്‍ അല്‍പം വെയിറ്റിങ് ബോറടി മാറ്റാന്‍ സമീപത്തെ ചായക്കടയില്‍ കയറി. അവിടെ വിഭവങ്ങളുടെ ഘോഷയാത്ര ദോശ, ചീനി (കപ്പ),നല്ല പോത്തിറച്ചി കറിയും. പിന്നെ ഒന്നും ആലോചിച്ചില്ല ആദ്യം ദോശയും ഇറച്ചിയും കഴിച്ചു. ന്ല്ല നാടന്‍ ദോശ മനസിന് തൃപ്തി നല്‍കിയെങ്കലും ചീനിയെന്ന പാരമ്പര്യവാദം പിന്നേം വയറിനെ കരയിച്ചു. ഒട്ടും മടിച്ചില്ല രണ്ട് പ്ലേറ്റ് ചീനിയും ഇറച്ചിക്കറിയും പറഞ്ഞു. നാടന്‍ കറികള്‍ക്കൊപ്പം നാട്ടിന്‍പുറത്തെ സ്‌നേഹവും കലകര്‍ത്തിയതായിരുന്നു ആ ഭക്ഷണമെന്നത് പറയാതിരിക്കുവാനാവില്ല. ബില്ല്് ഒടുക്കി പുറത്തിറങ്ങിയപ്പോള്‍ കാത്തു നിന്ന ആളും എത്തി. റാഷിദിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. നാല് ബൈക്കിലായി ഞങ്ങള്‍ എട്ട് പേര്‍ യാത്ര  സുഖം അവിടെ നിന്നും ആരംഭിച്ചു. വിതുര വരെയുള്ള യാത്ര റേസിങ്ങിന്റെ സുഖത്തിലായിരുന്നു. പരസ്പരം ഓവര്‍ടേക്ക് ചെയ്തു. 
          
വഴിയരുവിലെ ചെറുകാഴ്ചകളില്‍ സമയം ചിലവഴിച്ചും വിതുരയില്‍ ഉച്ചക്ക് ഒന്നോടെ എത്തി. അവിടെ ടൗണില്‍ കണ്ട ഹോട്ടലില്‍ നിന്നും എട്ട് പാഴ്‌സല്‍ വാങ്ങി ഞങ്ങള്‍ മൂന്ന് പേര്‍ നെയ്‌ചോറും ബാക്കിയുള്ളവര്‍ ബീഫ് ബിരിയാണയും. പാഴ്‌സലും വെള്ളവുമായി നേരെ പൊന്മുടിയിലേക്ക്. രണ്ടോടെ ഹൈറേഞ്ച് തൈയ്ക്കാവിലെത്തി കാട്ടുരുവിയില്‍ ശരീര ശുദ്ധി വരുത്തി നമസ്‌കരിച്ചു. പിന്നെ  അവിടെ തന്നെ ആഹാരം കഴിച്ചു.  വീണ്ടും യാത്ര പൊന്മുടിയുടെ സുഖം ആ ഹെയര്‍ പിന്‍ വളവുകളിലുണ്ടായിരുന്നു. രണ്ടാം മൈലില്‍ എത്തിയപ്പോള്‍ വഴിയരികില്‍ പേരയ്ക്കയും കരിമ്പുമായി ഒരു അമ്മ. 

  ബൈക്കുകള്‍ക്ക് എത്ര പെട്ടന്നാണ് സ്പീഡ് കുറയുന്നത്. അവിടെ കുറെ ഫോട്ടോ സെഷന്‍ നടത്തി ഇതിനിടെ റാഷിദ്  അമ്മച്ചിയുമായി പിണങ്ങി കുറെ പേരയ്ക്കയും വാങ്ങി വന്നു. വിളഞ്ഞില്ലെങ്കിലും കാട്ടില്‍ വളരുന്നതിന്റെ രുചി അതിനുണ്ടായിരുന്നു. ഞങ്ങളുടെ ബഹളം കണ്ടിട്ടോ മറ്റോ അമ്മച്ചി കരിമ്പിന്‍ തുണ്ട് വെട്ടി നല്‍കി. അതിന് പൈസ വാങ്ങുവാനും തയ്യാറായില്ല. അമ്മച്ചിയോട് അല്‍പനേരം കാര്യങ്ങള്‍ സംസാരിച്ചപ്പോഴേക്കും പൊന്മുടിയുടെ ഏകദേശ വിവരണം ലഭിച്ചു. പിന്നെ അവിടെ സമയം ചിലവഴിക്കുവാന്‍ തോന്നിയില്ല. നേരെ അടുത്ത ഹെയര്‍പിന്‍ വളവിലേക്ക് 22 ഹെയര്‍പിന്‍ വളവുകളാണ്  അടിവാരത്തു നിന്നും പൊന്മുടിയിലേക്ക്  എന്നാല്‍ ബോര്‍ഡുകളില്‍ ഇത് 24 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ഹെയര്‍ പിന്‍ വളവുകള്‍ എന്ന് പറയുമ്പോള്‍ വലിയ പ്രതീക്ഷ വയ്ക്കാതിരിക്കുന്നത് യാത്രക്ക് നല്ലത്).  

  ഒടുവില്‍ ഞങ്ങള്‍ ആ ഡെസ്റ്റിനേഷനിലെത്തി പൊന്മുടി അക്ഷരാര്‍ഥത്തില്‍ അതിന്റെ ഫീലിങ്  മനസില്‍ അലയടിച്ച് തുടങ്ങി. ചെറുതണുപ്പും മെല്ലെ തഴുകി കടന്ന് പോകുന്ന ഗ്രാമ്പു മണമുള്ള നനുത്ത കാറ്റും. കുറച്ച് മുന്നോട്ട് പോയതോടെ വനം സംരക്ഷണ സമിതിയുടെ ചെക്ക് പോസ്റ്റ് ഇവിടെ ഒരാല്‍ക്ക് 20 രൂപ പ്രവേശന ഫീസ് അടയ്ക്കണം.  ബൈക്കിന് പത്ത് രൂപ പാര്‍ക്കിങ് ഫീസും ഉണ്ട്. പാപ്പരാസികളെന്ന ബലത്തില്‍ ആ കടമ്പ കടന്ന് ഞങ്ങള്‍  നേരെ മൊട്ടകുന്നുകളിലേക്ക്. 





(പൊന്മുടിയെന്ന് പറയുമ്പോള്‍ വിശാലമായ കാഴ്ച പ്രതീക്ഷിച്ച് വരുന്നവര്‍ക്ക്  നിരാശയാകും ഫലം എന്നാല്‍ ഒരു ഹില്‍സ്റ്റേഷനില്‍ അല്‍പം സമയം ചിലവിടുകയും കല്ലാറിലെ കുളിയും മാത്രം ആഗ്രഹിച്ചാല്‍ അത് അവിസ്മരണീയ യാത്രയാകും. ) ഒരു മൊട്ടകുന്നില്‍ നിന്നും പുല്ലുകള്‍ക്കിടയിലൂടെ മറ്റൊന്നിലേക്ക്. പ്രകൃതി തന്നെ എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുന്ന മനോഹര മലനിരകള്‍ കാഴ്ചയുടെ വസന്തം ഇവിടെ ഭാവനയുടേത് ആവും മണിക്കൂറുകളോളം മൊട്ടക്കുന്നില്‍ മലനിരകളെ നോക്കിയിരുന്നാലും മടുപ്പുണ്ടാകാത്ത അവസ്ഥ. എത്ര നേരം അവിടെ ചിലവഴിച്ചെന്നറിയല്ല ദൂരെ മഞ്ഞിന്‍ കൂട്ടങ്ങള്‍ ഞങ്ങളെ തഴുകാനായി കടന്നു വരുന്നു യാത്രയുടെ ദൂരം  പിന്നോട്ട് വലിക്കുമ്പോഴും ആ ദൃശ്യങ്ങളില്‍ നിന്നും  കണ്ണെടുക്കുവാനാവുന്നില്ല. ഒടുവില്‍ 5.30 ഓടെ ഞങ്ങള്‍ ആ പുല്‍പ്പാടങ്ങളോട് വിടപറഞ്ഞു. ഇനിയും മടങ്ങിവരാമെന്ന വാഗ്ദാനത്തോടെ. പിന്നെ ഒഴു ഒഴുക്കായിരുന്നു.മടങ്ങിവരവില്‍ കല്ലാറിന്റെ മടിയില്‍  അല്‍പ്പം  അര്‍മാദം. കുളികഴിഞ്ഞ് വരും വഴി ആനപ്പാറയാണന്ന് തോന്നുന്നു കൃത്യമായ ഓര്‍മയില്ല ഒരു ചെറിയ സ്ഥലത്തെ കടയില്‍ നിന്നും ചൂട് കടിയും ചായയും കുടിച്ചു. ഏഴോടെ ബൈക്കുകള്‍ വീടുകളെ ലക്ഷ്യമാക്കി തിരിച്ചു. വീട്ടിലെത്തി ബൈക്കിന്റെ മീറ്ററിലേക്ക് കണ്ണോടിച്ചപ്പോള്‍ 208 കിലോമീറ്റര്‍ യാത്രചെയ്തിരിക്കുന്നു. എന്നാല്ഞ അതിന്റെ ആലസ്യമില്ലാത്ത ഒരു നല്ല ഉറക്കത്തിനായി കിടക്കയിലേക്ക്
ഇതാ ആ യാത്ര എന്റെ കാമറയിലൂട ..... കണ്ട ശേഷം അഭിപ്രായം എഴുതാന്‍ മറക്കല്ലേ!























Sep 10, 2012

ഈ പിഞ്ചുകുഞ്ഞുങ്ങള്‍ ദാഹജലത്തിനായി വലയുമ്പോള്‍ നിങ്ങള്‍ പുച്ഛിച്ച് തള്ളരുത്.




വീശീയടിക്കുന്ന കടല്‍കാറ്റിനും തലക്ക് മുകളില്‍ കത്തി നില്‍ക്കുന്ന ഉച്ചവെയിലിനും ഇടയിലാണ് രണ്ട് ദിവസമായി  കടലിന്റെ മക്കള്‍ എന്ന് നാം ഓമനിച്ച് വിളിക്കുന്ന പതിനയ്യായിരത്തോളം  ജനങ്ങള്‍.  മുലകുടിമാറാത്ത കുട്ടികളേയും ഒക്കത്തിരുത്തി മണലിലിരിക്കുന്ന അമ്മമാര്‍ക്ക് ഒറ്റ ആവശ്യമേ ഉള്ളു തങ്ങളുടെ ഭീതിയകറ്റാന്‍ ആണവനിലയത്തിന്റെ നിര്‍മാണം ഉടന്‍ നിര്‍ത്തി വെയ്ക്കുക. ഈ ഇരുപ്പ് തുടങ്ങിയിട്ട് ഇന്ന് രണ്ട് ദിവസം പിന്നിടുന്നു. ചുണ്ട് വരണ്ടുണങ്ങുന്ന പിഞ്ചോമനകള്‍ക്ക് പഞ്ചസാരവെള്ളത്തില്‍ കലക്കികൊടുത്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. 15000 വരുന്ന സ്ത്രീകളും പുരുഷന്‍മാരും 48 മഇക്കൂറിനുള്ളല്‍ ആകെ കഴിച്ചത് അല്‍പം കഞ്ഞിവെള്ളം മാത്രമാണ്. ഇവരെ നേരിടുവാന്‍ 20000 സായുധ പോലിസിനെയാണ് തമിഴ്‌നാഠ് നിയോഗിച്ചിരിക്കുന്നത്. ഊര്‍ജ്ജം നമ്മുക്ക് ഒഴിവാക്കാനാകാത്തതാണ്. നാട് വേണ്ടെന്നു പറയുന്നത് അഥിന്റെ ദുരിതങ്ങളെ ഓര്‍ത്താണ് സുനാമിയും ഭൂമികുലുക്കവും തകര്‍ത്ത ജീവിതത്തില്‍ നിന്നാണ് ഇവര്‍ സംസാരിക്കുന്നത് ആ കഥയിലേക്ക്







പനക്കുടി ചുരുട്ടുകളുടെ കൂടംകുളം
തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലാണ് കൂടംകുളം എന്ന ഗ്രാമം. കന്യാകുമാരിയല്‍ നിന്നും  25 കിലോമീറ്റര്‍ മാത്രം ദൂരമുള്ള കടലോര ഗ്രാമം. ഏഴുപതിനായിരത്തോളം പേര്‍ അധിവസിക്കുന്ന ഇരുപത്തിയഞ്ചോളം ഗ്രാമങ്ങള്‍ ചുറ്റപ്പെട്ടുകിടക്കുന്ന കൂടംകുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞിരുന്നത് പനക്കുടി ചുരുട്ടുകളുടെ പേരിലാണ്. മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടും, കാലികളെ വളര്‍ത്തിയും,  ബീഡി തെറുത്തുമാണ് ഇവിടെ ഗ്രാമീണര്‍ ജീവിച്ചിരുന്നത്. 1988ലാണ് കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും റഷ്യയും സംബന്ധിച്ച് കരാറിലേര്‍പ്പെടുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 2002 മേയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.എട്ട് റിയാക്ടറുകളുള്ള 9200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന വി.വി.ആര്‍.1000 എന്ന അതിനൂതന സാങ്കേതിവിദ്യയാണ് ഇവിടുത്തെ  റിയാക്ടറുകളിലുപയോഗിക്കുന്നത്. 15500 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചിലവായി കണക്കാക്കുന്നത്. രണ്ട് റിയാക്ടറുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഇനി നാലെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുവാനുണ്ട്. ആദ്യകാലങ്ങളില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഗ്രാമീണര്‍ ആവേശത്തോടെയാണ് വരവേറ്റത്. തദ്ദേശീയരായ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലുകള്‍ ലഭിച്ചു. മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടു അരിഷ്ടിച്ച് ജീവിച്ചിരുന്ന ഗ്രാമീണരെ ആണവനിലയം സമ്പന്നതയിലേക്ക് കൈപിടിച്ചുയര്‍ത്തി. വസ്തുവിന്റെ വില കുതിച്ചുയര്‍ന്നു.ഹാര്‍ബറുകളില്‍ ലേലത്തിന് മല്‍സ്യം എത്താതായി, പനക്കുടി ചുരുട്ടുകളുടേയും ബീഡിതെറുപ്പിന്റെയും വാസന കൂടംകുളത്തു നിന്നും അകന്നു.കൂടംകുളം ആണവനിലയത്തെ സ്‌നേഹിച്ച കാലമായിരുന്നു അത്.



സമരത്തിന്റെ ചരിത്രം
'മക്കള്‍ ശക്തി വെല്ലട്ടും
പോരാട്ടം വെല്ലട്ടും
പോരാട്ടമാം പോരാട്ടം
മനിതകുലം കാക്കും പോരാട്ടം'
 മുദ്രാവാക്യം വിളിയുടെ ആവേശത്തിനനുസരിച്ച് കൈകള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്താന്‍ വൈകുണ്ഠത്തിനാകുന്നില്ല. സമരത്തിന്റെ ആദ്യകാലത്ത് പത്ത് ദിവസം തുടര്‍ച്ചയായി നിരാഹാരം കിടന്ന വൈകുണ്ഠത്തിന്റെ വലത്തേകൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടു. സൈപ്തംബര്‍ 11 മുതല്‍ 22 വരെ തുടര്‍ച്ചയായി നിരാഹാരം കിടന്ന 54കാരനായ വൈകുണ്ഠത്തിന് സമരപന്തലില്‍ വെച്ച് ബോധം മറയുകയായിരുന്നു. ആശുപത്രിയില്‍ കണ്ണുതുറക്കുമ്പോള്‍ വലത് കൈയ്യുടെ ഭാഗത്ത് ഒരു തരിപ്പാണ് അനുഭവപ്പെട്ടത്. ഒരു കൈയ്യല്ല ജീവന്‍ തന്നെ നല്‍കാനാണ് ഞങ്ങള്‍ സമരം കിടന്നത്. ഇത്രയും നാള്‍ കടലില്‍ പോയാണ്  ജീവിച്ചത്. ഇനി ഉപജീവനത്തിന് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അണുനിലയം തുറന്നാല്‍ ഞങ്ങള്‍ എന്തിന് ജീവിക്കണം എന്ന മറുപടിയാണ് ലഭിച്ചത്.  സമരപന്തലില്‍ ഉയരുന്ന മുദ്രാവാക്യം തന്റെ കുലത്തിന്റെ  സംരക്ഷണം തേടിയുള്ളതാണന്ന് ഒരോ മല്‍സ്യതൊഴിലാളിയും വിശ്വസിക്കുന്നു. ആണവനിലയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍  തങ്ങള്‍ക്ക് മാത്രമല്ല വരുന്ന തലമുറകളും നാശത്തിലേക്കാണന്ന തിരിച്ചറിവാണ് ഒരോ ഗ്രാമീണനേയും ഇവിടേക്ക് എത്തിക്കുന്നത്. തുടക്കത്തില്‍  ആണവ നിലയത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളാണ്  ഉയര്‍ന്നത്. 90 കളില്‍ ആണവനിലയത്തിനെതിരെ കന്യാകുമാരിയില്‍ 1500 ത്തോളം പേര്‍ സംഘടിച്ച് പ്രതിഷേധിക്കുകയുണ്ടായി എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിവെയ്ക്കുകയായിരുന്നു.വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു. സമരം എന്തിനെന്ന് ഈ കടലോരവാസികളോട് ചോദിക്കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരും ഉണ്ടായില്ല.  2001 നവംബറില്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പാമ്‌നെ ) മധുരയില്‍ ആണവനിലയത്തിനെതിരെ പൊതുസമ്മേളനം സംഘടിപ്പിച്ച് കൊണ്ട് വീണ്ടും പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങി. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ ഇല്ലാതാക്കാന്‍ വന്ന ശല്യക്കാരായിട്ടാണ് തുടക്കത്തില്‍ തീരദേശവാസികള്‍ സമരക്കാരെ കണ്ടത്. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയിലും റീയാക്ടറുകളുടെ നിര്‍മാണം തകൃതിയായി നടന്നു. സുനാമിയില്‍ തകര്‍ന്ന ഫുകുഷിമയുടെ ചിത്രം  കൂടംകുളത്തുകാര്‍ക്ക്  മുന്നറിയിപ്പായി. ആണവ വിരുദ്ധ സമരത്തില്‍ അണിനിരക്കേണ്ടതിന്റെ ആവശ്യകത ഫുക്കുഷിമ അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. 2005 ലെ സുനാമി സര്‍വ്വതും നക്കിതുടച്ച കടലോരവാസികള്‍  ഒത്തുചേര്‍ന്ന 2011 ആഗസ്ത് 10ന് ഏകദിന ഉപവാസം പ്രഖ്യാപിച്ചു ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു ഒക്ടോബര്‍ എട്ടിനകം  ചര്‍ച്ച നടത്താം എന്ന ധാരണയില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ സെപ്തംബര്‍  എട്ടിന ഇംഗ്ലീഷ് പത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ആണവ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലന്ന്  ആണവനിലയ മേധാവി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇതോടെ സംഘടിച്ചെത്തിയ 127 നാട്ടുകാര്‍ സെപ്തംബര്‍ 11 മുതല്‍  അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു.  ആദ്യം അവഗണിച്ചെങ്കിലും ദിവസങ്ങള്‍ പിന്നിട്ടതോടെ ആണവനിലയത്തിനെതിരെയുള്ള സമരം  പുറംലോകം ചര്‍ച്ച ചെയ്ത് തുടങ്ങി. സമരത്തിന്റെ തീവ്രത മനസിലാക്കിയ സര്‍ക്കാര്‍ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് കൂടംകുളത്ത് കാരെ നാട്ടില്‍ നിന്നും ആട്ടിപ്പായിച്ചു. ആണവനിലയത്തിന് അഞ്ച് കിലോമീറ്റര്‍ ദൂരം അതീവ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ട ഗ്രാമീണര്‍ എത്തിയത് സമീപത്തെ ഗ്രാമമായ ഇടന്തിക്കരയിലാണ്. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന സെന്റ് ലൂര്‍ദ്ദ് പള്ളിമുതല്‍ വിനായകര്‍ കോവില്‍ വരെ നാട്ടുകാര്‍ പന്തല്‍ കെട്ടി  നിരാഹാരം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശാന്തമാകുമെന്ന് ആണവനിലയ അധികൃതരും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിചാരിച്ച മുക്കുവരുടെ സമരപന്തലില്‍  പതിനൊന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും ആയിരങ്ങള്‍ ഒഴുകിയെത്തുകയാണ്.

അപ്രഖ്യാപിത അടിയന്തിരാവസ്ഥ
സമരം ഭരണകൂടങ്ങള്‍ക്ക് എന്നും അലോസരമാണ് സൃഷ്ടിക്കാറുള്ളത്. കൂടംകുളത്തും അതുതന്നെയായിരുന്നു സംഭവിച്ചത്. നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പുകള്‍ സമരക്കാരുമായി ചര്‍ച്ച നടത്തുവാന്‍ രാഷ്ട്രീയക്കാരെ പ്രേരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള സഹമന്ത്രി നാരായണ സ്വാമി പലവട്ടം സമരക്കാരുമായി ചര്‍ച്ചനടത്തിയിരുന്നു എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആണവ നിലയം പൂട്ടണമെന്ന സമരക്കാരുടെ ആവശ്യത്തിന് മുന്നില്‍ മുട്ട് മടക്കി അധികാരികള്‍ സ്ഥലം വിടാറാണ് പതിവ്. സമരത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച് നടപടികള്‍ അടിയന്തിരാവസ്ഥയ്ക്ക് സമമാണ്. സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ സമരസമിതിക്കെതിരെ ആരോപണങ്ങളുമായിട്ടാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തെത്തിയത്. സമരക്കാരെ ജാതിയമായി തമ്മിലടിപ്പിക്കുവാന്‍ വരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം നടന്നു. സമരത്തിന് വിദേശത്ത് നിന്നും വന്‍ തോതില്‍ ഫണ്ട് ലഭിക്കുന്നുവെന്നും ഇത് ക്രിസ്തന്‍ മിഷണറിമാര്‍ വഴിയാണ് എത്തുന്നതെന്നുമാണ് ആദ്യം ആരോപണമുയര്‍ന്നത്.  കേന്ദ്രമന്ത്രി വി നാരായണ സ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ ജനരോക്ഷം ശക്തമായപ്പോള്‍ വിദേശ കരങ്ങളുമായി ചേര്‍ന്ന് രാജ്യത്തിന്റെ ഊര്‍ജ്ജ പുരോഗതിയെ തടയിടുവാനാണ് ആണവവിരുദ്ധസമരമെന്നും സമരത്തിന് പിന്നില്‍ വിദേശ കരങ്ങളുണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. എന്നാല്‍ സമരക്കാര്‍ ഇത്തരം  ആരോപണങ്ങളെ പുച്ഛിച്ച് തള്ളുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടിനെ കുറിച്ച് അന്വേഷിക്കുവാന്‍ അവര്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ്. രാധാപുരത്തെ 15 ഗ്രാമങ്ങളില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്ന നാട്ടുകാര്‍ തങ്ങളുടെ വരുമാനത്തിന്റെ പത്ത് ശതമാനം ദിവസവും ഈ സമരത്തിനായി നല്‍കുന്നു. ചെറു സമ്പാദ്യങ്ങളുമായെത്തുന്ന വിദ്യാര്‍ഥികളും ബീഡി തെറുക്കുന്ന വീട്ടമ്മമാരും തങ്ങളുടെ അധ്വാനത്തിന്റെ പങ്ക് നല്‍കുന്നതിലൂടെയാണ് ഈ സമരം മുന്നോട്ട് പോകുന്നത് സമരസമിതി നേതാവ് ഡോ. എസ് പി ഉദയകുമാര്‍ പറയുന്നു.അല്ലങ്കില്‍ തന്നെ ഞങ്ങളുടെ സമരത്തിന് പണം വേണ്ട  പകല്‍ പട്ടിണി കിടക്കുന്ന ഞങ്ങള്‍ക്ക് എന്തിനാണ് പണം ഞങ്ങളുടെ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നില്ല. ഈ ഗ്രാമത്തില്‍  വൈദ്യുതിയോ വെള്ളമോ എത്തുന്നില്ല, റേഷന്‍ കടകള്‍ മാസങ്ങളായി തുറക്കുന്നില്ല, ഇടന്തിക്കരയിലേക്കുള്ള റോഡില്‍ രാധാപുരത്ത് പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവശ്യവസ്തുക്കള്‍ പോലും ഇങ്ങോട്ട് കടത്താതിരിക്കുവാന്‍. സമരപന്തലിലെ അരസാങ്കം (സര്‍ക്കാര്‍) ഈ ഗ്രാമത്തെ  ഇല്ലാതാക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്  മല്‍സ്യതൊഴിലാളിയായ ആരുള്‍ദാസ് പറഞ്ഞു. മൂന്ന് വയസുള്ള പേരമകള്‍ എയ്ഞ്ചലുമായിട്ടാണ് ദാസ് സമരത്തിനെത്തുന്നത്. ഇവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. ഇവരുടെ നല്ലനാളേക്കായി. ദാസിന്റെ വാക്കുകളില്‍ പ്രായം മറന്നുള്ള ആവേശമാണ്. കൂടംകുളത്തെ ഓരോ സമക്കാരിലും പ്രകടമാകുന്നത് ഈ നിശ്ചയദാര്‍ഢ്യമാണ്. 55,795 ഗ്രാമീണര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇടക്ക് പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. സമരക്കാര്‍ക്ക് വെള്ളവും വെളിച്ചവും തടയുന്നതിനുള്ള മാര്‍ഗമാണ് 144 പ്രഖ്യാപനം. 47 സ്ത്രീകളുള്‍പ്പടെ 148 പേരെയാണ് നംഗൂനേരിയിലേയും, തിരുച്ചറപ്പള്ളിയിലേയും, കൂടല്ലൂരിലേയും ജയിലുകളിലടച്ചത്. സമരത്തിന് നേതൃത്വം നല്‍കുന്ന എസ് പി ഉദയകുമാറിനേയും, പുഷ്പരായനേയും രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുവാനുള്ള നീക്കം ഗ്രാമീണര്‍ ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. രാവും പകലും ഇരുവരും താമസിക്കുന്ന സമരപന്തലിന് ചുറ്റും കണ്ണിമവെട്ടാതെ ഗ്രാമീണരുടെ കാവലുണ്ട്. പോലിസ് സമപന്തലിലെത്താതിരിക്കുവാന്‍ വഴികള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഭരണകൂട ഭീകരതയുടെ ഇരകളാണ് ഞങ്ങള്‍ ഇനി ഞങ്ങള്‍ക്ക് ഒരിഞ്ച് പോലും പിന്നോട്ട് പോകാനാകില്ല കാരണം ഈ ഗ്രാമീണര്‍ ഈ സമരത്തെ അത്രയേറെ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു ഉദയകുമാര്‍ പറഞ്ഞു.


ആണവനിലയത്തെ കുറിച്ച് തങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം പ്രധാനമായും അവര്‍ ആവശ്യപ്പെടുന്നത് അണുനിലയം സ്ഥാപിക്കുന്നതിന് മുമ്പ് നടത്തേണ്ട പരിസ്ഥിതി ആഘാത പഠന റിപോര്‍ട്ട് പുറത്ത് വിടണമെന്നാണ്. ആണവനിലയം സുരക്ഷിതമാണന്ന വിദഗ്ധസമതിയുടെ റിപോര്‍ട്ട് സമരക്കാര്‍ തള്ളിക്കളയുന്നു. തീരത്ത് നിന്നും 25 മീറ്റര്‍ ഉയരത്തിലുള്ള റീയാക്ടറുകളെ സുനാമി തിരകള്‍ ബാധിക്കില്ലന്നാണ് ആദ്യം ഇവര്‍ പറഞ്ഞരുന്നത്.2005 സുനാമിയില്‍ 150 അടി ഉയരമുള്ള കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമക്ക് മുകളില്‍ വരെ സുനാമി തിര അടിച്ച് കയറിയിരുന്നു. ഇടന്തിക്കര കൂടംകുളം മേഖലയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത വിരളമെന്നാണ് ആണവ നിലയം വക്താക്കളുടെ വാദം. എന്നാല്‍ 2001 ല്‍ കൂടംകുളത്ത് ഭൂചലനം രേഖപ്പെടുത്തിയതായി  സമരസമിതി മറുവാദം ഉന്നയിക്കുന്നുണ്ട്. സുനാമി ഏറ്റവും അധികം ബാധിച്ച കന്യാകുമാരിയോട് ചേര്‍്ന്ന ഇടന്തിക്കരയില്‍ സുനാമി കോളനി തന്നെ നിര്‍മിച്ച സര്‍ക്കാരാണ് ഇവിടെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലെന്ന് പറയതാണ് വിരോധാഭാസം സമരസമിതി കണ്‍വീനര്‍ പുഷ്പരായന്‍ ചൂണ്ടിക്കാട്ടി. സമരക്കാരെ  വിശ്വാസത്തിലെടുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു അവരുടെ പഠനത്തില്‍ നിലയത്തിന് അനുകൂലമായ നിലപാടാണുണ്ടായിരുന്നത്. സമിതി തങ്ങളെ സമീപിക്കുകയോ തങ്ങളുടെ ആശങ്കകള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ലന്ന് പാമ്‌നെ ആരോപിക്കുന്നു. സമരത്തിലേര്‍പ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം നിലയം സന്ദര്‍ശിച്ച് സുരക്ഷിതമാണന്ന് അഭിപ്രായപ്പെട്ടിരുന്നു. സമരക്കാരുടെ മനസ് മാറ്റാന്‍ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ നിന്നും മനശാസ്ത്രജ്ഞരെ ഇടന്തിക്കരയിലെത്തിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.

ബദലിന്റെ ഊര്‍ജ്ജം
ആണവവിരുദ്ധ സമരം ഊര്‍ജ്ജത്തിനെതിരെയുള്ള സമരമായി വാദിക്കുന്നവരുണ്ട്. എന്നാല്‍ നമ്മുക്ക് നിയന്ത്രിക്കുവാനൊക്കാത്ത അപകട സാധ്യതയുള്ള ഊര്‍ജ്ജത്തേക്കാള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെ കുറിച്ചും സമരക്കാര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആണവനിലയം പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ 2000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കാവല്‍ കിണര്‍ മുതല്‍ കൂടംകുളം വരെയുള്ള 40 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന കാറ്റാടി പാടത്ത് ഉല്‍പ്പാദിപ്പിക്കുന്നത് 4850 മെഗാവാട്ട് വൈദ്യുതിയാണ്. ആണവനിലയം പൂട്ടിയാലും നമ്മള്‍ക്ക്  ബദലുകള്‍ കണ്ടെത്താം. അതിനുള്ള മനസുണ്ടാകണം. കോടികളുടെ കോര്‍പറേറ്റ് ബിസിനസാണ് ആണവനിലയം ഇതിലൂടെ കൂറേപേര്‍ക്ക് കോടികളുടെ പ്രയോജനം ലഭിക്കും. ഒന്നര ലക്ഷത്തോളം വരുന്ന ഗ്രാമീണരുടെ ജീവിതത്തേക്കാള്‍ സര്‍ക്കാരിന്റെ ലക്ഷ്യം ആ കോടികളിലാണ് പുഷ്പരായന്‍ ചൂണ്ടിക്കാട്ടി.
കൂടംകുളത്തെ കുട്ടികള്‍ക്ക് ഇപ്പോള്‍ പള്ളിക്കൂടം ആ സമരപന്തലാണ്. ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിലൂടെ ആണവനിലയം എന്ന ഗോലിയാത്തിനെ തുരത്താന്‍ ഈ കുട്ടികള്‍ തങ്ങളുടെ ബാല്യം സമരത്തിന്റെ തീച്ചൂടില്‍ കുരുതി കഴിക്കുന്നു. പ്ലസ് ടുവരെ പഠിച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും സമരപന്തലിനോട് ചേര്‍ത്ത് തയ്യാറാക്കിയ ഷെഡില്‍ കംപ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് ഇന്റര്‍നെറ്റിലൂടെ  തങ്ങളുടെ സമരത്തിന് രാജ്യത്തിന്റെ പിന്തുണ തേടുകയാണ്.മല്‍സ്യബന്ധനം കഴിഞ്ഞാല്‍ തൊഴിലാളികള്‍ നേരെ സമരപ്പന്തലിലേക്കാണ് എത്തുന്നത്.ഇവരുടെ സ്വപ്‌നവും ജീവിതവും ഈ സമരപന്തലായി മാറുകയാണ്.


Jun 12, 2012

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ദേശാടനകിളിയാകുന്ന തമിഴന്‍

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ദേശാടനകിളിയാകുന്ന തമിഴന്‍:    ആഴക്കടലും ജീവിതവും തമ്മിലെ വ്യത്യാസം എന്താണ് നമ്മല്‍ പലരേയും ഒന്നു കുഴപ്പിക്കുന്ന ഈ ചോദ്യം  ഒരു ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥിയോടായിര...

ദേശാടനകിളിയാകുന്ന തമിഴന്‍


  




ആഴക്കടലും ജീവിതവും തമ്മിലെ വ്യത്യാസം എന്താണ് നമ്മല്‍ പലരേയും ഒന്നു കുഴപ്പിക്കുന്ന ഈ ചോദ്യം  ഒരു ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥിയോടായിരുന്നു. 'മൂവായിരം നോട്ടിക്കല്‍ മൈല്‍ സാര്‍'. 
അതെ മരതക മണ്ണില്‍ ജനിച്ച് വീണ ഓരോ തമിഴനും ഈ ദൂരം ഒരു സ്വപ്‌നമാണ്.

May 25, 2012

വി എസ് ആണു ശരി..

കലുഷിതമായ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിലും അറിയാതെ മാഞ്ഞ് പോകുന്ന ചില ചോദ്യങ്ങളുണ്ട. മറ്റാരും ചോദിച്ചില്ലങ്കിലും ഞാന്‍ അവ ചോദിക്കുവാന്‍ താല്‍പര്യപ്പെടുന്നു.കാരണം ഞാന്‍ ഉത്തമ പൗരനാകേണ്ട നിയമ വ്യവസ്ഥതി സംരക്ഷിക്കപ്പെടേണ്ടത് എന്റെയും ഇനി വരേണ്ട തലമുറയുടേയും ആവശ്യമാണ്..
1.കോഴിക്കോട് ജില്ലയിലെ വടകര ഒഞ്ചിയത്ത് സഖാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങളും മാധ്യമ വിചാരണകളും എന്ത് കൊണ്ട് കണ്ണൂരില്‍ പ്രിയ രക്തസാക്ഷി മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടപ്പോഴുണ്ടായില്ല.
2. ടി പി യുടെ കൊലപാതകം കഴിഞ്ഞ് അന്വേഷണം തങ്ങളുടെ എരിയാ ജില്ലാ നേതാക്കളിലേക്ക് വന്നപ്പോള്‍ എന്തേ സി.പി.എം  പറയുന്നു ഇത് പാര്‍ട്ടിയെ വേട്ടയാടുന്നതാണന്ന്.. ഒന്നു ചോദിച്ചോട്ടെ സഖാക്കന്മാരെ ഒരു വര്‍ഷം മുമ്പ് പ്രവാചക നിന്ദയുടെ പേരില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ കേരളത്തിലെ പോപുലര്‍ഫ്രണ്ടിന്റെ ഓഫീസുകള്‍ക്ക് സമീപം നിങ്ങളുടെ പോലിസ് ആയുധങ്ങള്‍ കൊണ്ട് വെച്ച് റെയ്ഡുകള്‍ നടത്തിയപ്പോള്‍ അതി വേട്ടയാടലല്ലായിരുന്നോ ?.
3.കേരളത്തില്‍ തീവ്രവാദത്തിന്റെ പേരില്‍ നൂറ് കണക്കിന് ചെറുപ്പക്കാരെ അന്യായമായി വേട്ടയാടുമ്പോള്‍ അതില്‍ നിങ്ങള്‍ എന്താണ് കണ്ടെത്തിയത്.(*കാശ്മീര്‍ റിക്രൂട്ടമെന്റ്, അടക്കമുള്ള രാജ്യദ്രോഹ കേസുകള്‍ തുമ്പണ്ടാക്കാന്‍ സാധിച്ചോ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടോ)?
4. ഇ കെ നയനാര്‍ അബ്ദുല്‍മാസര്‍ മഅ്ദനിയെന്ന മനുഷ്യനെ തമിഴ്‌നാട് പോലിസ് പിടിച്ച് നല്‍കുകയും ഒമ്പതര വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കോടതി വെറുതേ വിടുന്നത് വരെ ജയിലലടച്ചപ്പോള്‍ ഒരു വാക്ക് ഉരിയാടാന്‍ മടിച്ച സഖാന്മാര്‍ മഅ്ദനി പുറത്ത് വന്നപ്പോള്‍ ശംഖുമുഖത്ത് ആളെ കൂട്ടി പാവപ്പെട്ടവനെ വീണ്ടും ഹര്‍ഷിത അട്ടല്ലൂരി മുഖേന ബംഗ്ലരൂരു പരപ്പന അഗ്രഹാര ജയിലിലടച്ചത് എന്തിനായിരുന്നു. മഅ്ദനി തെറ്റുകാരനല്ലങ്കില്‍ പുറത്ത് വരേണ്ടേ അപ്പോള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ കൂട്ട് നിന്നത് ആരാ?
നിരവധി പേരറിയാത്ത അറിയുന്ന ചെറുപ്പക്കാരെ ഗൃഹനാഥന്‍മാരെ ഇല്ാലയ്മ ചെയ്ത് തിരുവനന്തപുരത്തെ നിയമസഭാഹാളിലെ എ.സി യുടെ കുളിരില്‍ സഖാക്കനമാരെ എത്തിക്കുമ്പോള്‍ ലാവ്‌ലിനും,ബിനാലെയും,ടോട്ടല്‍ ഫോര്‍ യു വുമടക്കം കോടികള്‍ വെട്ടുമ്പോള്‍ കാണിക്കാത്ത വെപ്രാളം ഇപ്പോള്‍ കാട്ടിയിട്ട് കാര്യമില്ല..


May 8, 2012

സ്‌നേഹവ്യാഹിതി തന്നെ മരണം


    




..........ഈ പ്രണയ കാലത്തില്‍ ദുസ്സഹമായ വിങ്ങലുണ്ട് ദൂരുഹമായ വളവുകളുണ്ട്, കാലം മൂടിവെച്ച് രഹസ്യങ്ങളുണ്ട് .

നാല്‍പ്പത്തിയഞ്ച് വര്‍ഷം ഉള്ളിലുറഞ്ഞ സഹനങ്ങള്‍ക്ക് ഇങ്ങനെ ഒരു ആവിഷ്‌കാരം കൂടിയേ തീരു.......

Apr 1, 2012

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: കൊല്ലത്തിന്റെ സ്വന്തം അമ്പനാട്

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: കൊല്ലത്തിന്റെ സ്വന്തം അമ്പനാട്: യാത്രകള്‍ എന്നും മനസ്സിന് ഒരു 'പുതുക്കലാണ്' നല്‍കുന്നത് പുതുക്കല്‍/പുതുമ എന്ന് പറയാവുന്നതിനെ അര്‍ഥപൂണമാക്കും. ...

കൊല്ലത്തിന്റെ സ്വന്തം അമ്പനാട്













യാത്രകള്‍ എന്നും മനസ്സിന് ഒരു 'പുതുക്കലാണ്' നല്‍കുന്നത്
പുതുക്കല്‍/പുതുമ എന്ന് പറയാവുന്നതിനെ അര്‍ഥപൂണമാക്കും. ഒരു മാസം മുമ്പാണ് അപ്രതീക്ഷിതമായ ഒരു യാത്ര തരപ്പെട്ടത് (അല്ലെങ്കിലും യാത്രകള്‍ എന്നും അപ്രീക്ഷിതമാണല്ലോ). ഗ്രാമത്തില്‍ കൂട്ടുകാരോടൊത്ത് നില്‍ക്കുമ്പോള്‍ ആണ് പെട്ടന്ന് ഒരു ചിന്ത മനസില്‍ കടന്നു വന്നത്. അമ്പനാടേക്ക് ഒരു യാത്ര ആയാലോ. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ഞാന്‍, അരുണ്‍,നിയാസ്, കൊച്ചുമോന്‍ ഞങ്ങള്‍ രണ്ട് ബൈക്കുകളില്‍ കൊല്ലത്തില്‍ പ്രധാനപ്പെട്ട ഹില്‍സ്റ്റേഷനുകളിലൊന്നായ അമ്പനാട്ടേക്ക് വെച്ചു പിടിച്ചു.
കൊല്ലം ജില്ലയില്‍ തെന്മലക്ക് സമീപം സ്ഥിതി ചെയ്യുന്ന അമ്പനാട്ടില്‍ എത്തണമെങ്കില്‍ കഴതുരുട്ടിയില്‍ നിന്നും 14 കിലോമീറ്റര്‍ യാത്രചെയ്യണം.  ജില്ലയിലെ ഏക തേയിലതോട്ടവും മനോഹരമായ വെള്ളച്ചാട്ടവും ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമാണ് അമ്പനാട് . ഒരു പള്‍സര്‍ (കൊച്ചുമോന്റെ) എന്റെ ശകടം സി.റ്റി 100 രണ്ടു ബൈക്കുകളിലും ചന്തമുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും അത്യാവശ്യം ഇന്ധനം നിറച്ച് ഞങ്ങള്‍ പുറപ്പെട്ടു. 11 മണിയോടെ ഞങ്ങള്‍ ഇടമണ്‍ പിന്നിട്ടു. ജില്ലയിലെ എറ്റവും സുന്ദരമായ പ്രദേശങ്ങളിലൂടെ ഉള്ള യാത്ര. വനത്തിന് കുറുകേ  കിടക്കുന്ന കൊല്ലം- തിരുമംഗലം ദേശീയ പാതയിലൂടെ അങ്ങനെ അങ്ങനെ ...... ദേശിയ പാതയ്ക്ക് സമീപമായി കല്ലടയാറിന്റെ കൈവഴി ഒഴുകുന്നു വേനലിന്റെ ആരംഭത്തില്‍ തന്നെ നീരൊഴുക്കില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും പുഴയുടെ സൗന്ദ്യത്തിന് കുറവില്ല.

കഴുതുരുട്ടിക്ക് സമീപത്ത് കുട്ടികള്‍ ആറ്റിലെ മണല്‍ തിട്ടക്ക് മുകളില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഗ്രാമങ്ങളില്‍ പോലും നാടന്‍ കളികള്‍ക്ക് പകരം ക്രിക്കറ്റിനാണ് താര പരിവേഷം ........ ഒരു കുട്ടി അടിച്ച് ബോള്‍ ആറ്റിലേക്ക് തെറിച്ചു വീണു. ........'സിക്‌സ'് .........ബാറ്റ്‌സ്മാന്‍ വിളിച്ച് കൂവിയതോടെ ഫീല്‍ഡല്‍ വെള്ളത്തിലേക്ക് ഒരു ചാട്ടം ദൂരേക്ക് ഒഴുകി പോയ ബോള്‍ നീന്തിയെടുത്ത ഫീല്‍ഡറിന്റെ മുഖത്ത് ഹിമാലയം കീഴടക്കിയ ഭാവം ...വ്യത്യസ്തമായ ആ കളി  അല്‍പനേരം വീക്ഷിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. കഴുതുരുട്ടിയില്‍ നിന്നും മാമ്പഴത്തറ റോഡില്‍ രണ്ട് കിലോമീറ്റര്‍ പോയതോടെ ഇന്നത്തെ ചിന്തകള്‍ മോശമായില്ലതിന് തെളിവുകള്‍ ലഭിച്ചു തുടങ്ങി.. വിശാലമായ റബ്ബര്‍ എസ്‌റ്റേറ്റിന് നടുവില്‍ സന്തോഷ്ശിവന്റെ ഛായാഗ്രഹണത്തില്‍ പ്രത്യക്ഷപ്പെടുന്ന  ചലചിത്രദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍................

യാത്രയുടെ വിരസത പമ്പ കടന്നതോടെ സഹയാത്രികര്‍ ഉഷാറിലായി.നാലും കൂടിയ കവലയിലെത്തിയപ്പോള്‍ വഴിയെക്കുറിച്ച് ഒരു സംശയം എതിരേ വന്ന ആളോട് ചോദിച്ചു നേരേ പോയാല്‍ മതി അഞ്ച് കിലോമീറ്റര്‍ അമ്പനാട്ടേക്ക്. ബൈക്കുകള്‍ക്ക് കാട്ടുപാതയിലും ഇരട്ടി വേഗം ..അല്‍പദൂരം പിന്നിട്ടതോടെ ഞങ്ങളുടെ മനസില്‍ സന്തോഷം തിരയിളക്കി ദൂരെ വിശാലമായ മലനിരകള്‍ തെളിഞ്ഞ് തുടങ്ങി. ഒരുമണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ആ സ്വപ്‌ന ഭൂമിയില്‍ കാലു കുത്തി. ഫെബ്രുവരി മാസത്തിന്റെ അവസാന പാദത്തിലും മഞ്ഞിന്‍ തുണ്ടുകള്‍ ഭൂമിയെ വിട്ട് പോകാന്‍ മടിക്കുന്ന അമ്പനാട്...............   ഒരു മണിക്കൂര്‍ കുന്ന് കയറിയെത്തുമ്പോള്‍ തെയിലതോട്ടങ്ങളും ഓറഞ്ച് മരങ്ങളും,ഗ്രാമ്പുതോട്ടവും, പൈന്‍മരങ്ങളും,കുരുമുളക് പ്ലാന്റേഷനും,വെള്ളച്ചാട്ടവും മനസിനെ മാസ്മരിക വലയത്തലേക്ക് പിടിച്ചെത്തിക്കുന്ന പ്രകൃതിയുടെ വരദാനം ഇതാണ് അമ്പനാടിനെ കുറിച്ച് എനിക്ക് തോന്നിയ ആദ്യ വികാരം..

റ്റി.ആര്‍ ആന്റ് റ്റി (ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് റ്റി) കമ്പനിയാണ് അമ്പനാട് എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ ഉടമകള്‍  മുമ്പ് ബ്രിട്ടിഷ് കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന് ഉടമസ്ഥാവകാശമുണ്ടായിരുന്നു. സമീപത്തായി പ്രിയ റബ്ബര്‍ എസ്റ്റേറ്റും സ്ഥിതിചെയ്യുന്നു. വിനോദ സഞ്ചാരികള്‍ക്ക് എസ്‌റ്റേറ്റില്‍ പ്രവേശിക്കുന്നതിന് 100 രൂപ പ്രവേശഫീസ് നിശ്ചയിച്ചിട്ടുണ്ട് (ബൈക്കൊന്നിന്).ഗേറ്റിലെ കാവല്‍കാരനുമായി സംസാരിച്ച്  എസ്റ്റേറ്റ് മാനേജരുടെ നമ്പര്‍ വാങ്ങി വിളിച്ചു. പത്രത്തില്‍ നിന്നാണന്ന് പറഞ്ഞപ്പോള്‍ ഗേറ്റുകള്‍ ഫീസില്ലാതെ തുറക്കപ്പെട്ടു. അങ്ങനെ കൊല്ലത്തിന്റെ മലയോര സ്വര്‍ഗ്ഗത്തിലേക്ക് ഞങ്ങള്‍ ഒച്ചയുണ്ടാക്കി പാഞ്ഞു.... തേയിലക്കാടുകളുടെ ഇടയില്‍ അങ്ങിങ്ങ് കാണപ്പെടുന്ന ലായങ്ങളും ഒരു ക്രിസ്റ്റന്‍ ചര്‍്ച്ചും പിള്ളയാര്‍ കോവിലും, പ്രൈമറി ഹെല്‍ത്ത് സെന്ററുമാണ് ഇവിടുത്തെ പ്രാഥമിക സകര്യങ്ങള്‍. തേയിലതോട്ടങ്ങള്‍ക്കിടയിലെ യാത്രകള്‍ മടുത്തപ്പോള്‍ (അങ്ങനെ പറയാമോ എന്നറിയില്ല വിശപ്പാകാം മടുപ്പിന് ഒരു കാരണം) കൈമുട്ടി വെള്ളച്ചാട്ടത്തിലേക്ക് .മലമുകളില്‍ നിന്നും അരിച്ചെത്തി 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന ചെറിയ വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഐസ് കട്ടകള്‍ വന്നു വിഴുന്ന പ്രതീതി...... കുളിയും തേവാരവും കഴിഞ്ഞ് മടക്ക യാത്രയിലേക്ക് ....... എസ്റ്റേറ്റ് ഗേറ്റിന് സമീപത്തുള്ള ചായക്കടയില്‍ എത്തി കട്ടന്‍ ചായ കുടിച്ച് അമ്പനാടിനോട് വിടപറഞ്ഞു ഇനിയും ഈ മലകറി വരുമെന്ന ഉറപ്പ് നല്‍കി............



Mar 30, 2012

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ആണവ നിലയം തുറക്കാന്‍ അനുമതി: കൂടംകുളത്ത് സംഘര്‍ഷാവ...

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ആണവ നിലയം തുറക്കാന്‍ അനുമതി: കൂടംകുളത്ത് സംഘര്‍ഷാവ...: എസ് മുഹമ്മദ് താഹിര്‍ തിരുനെല്‍വേലി: കൂടംകുളം ആണവ നിലയം തുറക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ...

ആണവ നിലയം തുറക്കാന്‍ അനുമതി: കൂടംകുളത്ത് സംഘര്‍ഷാവസ്ഥ, 120 പേര്‍ അറസ്റ്റില്‍

എസ് മുഹമ്മദ് താഹിര്‍ തിരുനെല്‍വേലി: കൂടംകുളം ആണവ നിലയം തുറക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി ആണവം നിലയം തുറക്കുകയാണ് പ്രതിവിധിയെന്ന് ചൂണിക്കാട്ടിയാണ് ജയലളിത സര്‍ക്കാര്‍ ആണവ നിലയത്തിന് പ്രവര്‍ത്തന അനുമതി നല്‍കിയത്. പ്രദേശ വാസികളുടെ പുനരധിവാസത്തിനായി 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയം അധികൃതര്‍ വ്യക്തമാക്കി. കൂടംകുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷ ചുമതല സംസ്ഥാന പോലിസ് ഏറ്റെടുത്തു. എട്ടു ജില്ലകളിലായി 8000 ഓളം സായുധ പോലിസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ആണവ നിലയം തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ സമരസമിതി നേതാക്കളായ അഡ്വ. ശിവസുബ്രമണ്യം, ഗണേഷന്‍, രാജലിംഗം, ജയിംസ്, അണ്ണാരാജ്, എന്നിവരടക്കം പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് രാധാപുരത്തെക്കുള്ള റോഡ് ഉപരോധിച്ച സ്ത്രീകളും കുട്ടികളും അടങ്ങിയ 120 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വാര്‍ത്ത അറിഞ്ഞ ഉടനെ ഇരന്തിക്കരയിലെ പള്ളികളില്‍ മണിമുഴക്കി. സമീപ ഗ്രാമങ്ങളില്‍ നിന്നും 10000 ഓളം ആളുകള്‍ ഇരന്തിക്കരയിലെ സമര പന്തലിലേക്ക് എത്തി. പോലിസ് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ നിന്നും ജനം ബോട്ടുകളിലാണ് രാത്രി വൈകി സമരപന്തലിലേക്ക് എത്തിയത്. പ്രദേശത്തെക്കുള്ള വൈദ്യുതിയും ജല വിതരണവും നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ആണവ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ. ഉദയകുമാര്‍, പുഷ്പരാജന്‍ എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇരന്തിക്കരയിലും കൂടംകുളത്തും കുടിവെള്ളം ഉള്‍പ്പടെ നിരോധിച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. നാളെ പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷ എഴുതേണ്ട നൂറു കണക്കിന് വിദ്യാര്‍ഥികളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരക്കാരെ രാത്രിയോടെ തന്നെ അറസ്റ്റ് ചെയ്ത് തിരുനെല്‍വേലിയിലേക്ക് മാറ്റാനാണ് പോലിസ് നീക്കം. കൂടംകുളത്തെക്കും ഇരന്തിക്കരയിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Mar 8, 2012

പരപ്പനങ്ങാടിയിലെ സദാചാര പോലീസ്

സുഹൃത്തുക്കളെ ! പരപ്പനങ്ങാടിയിലെ സദാചാര പോലീസും വനിതാ ദിനവുംമാണ് ഈ കുറിപ്പിന് പിന്നിലെ വികാരവിചാരങ്ങള്‍....... ആദ്യം തന്നെ മുന്നറിയിപ്പ് നല്‍കുന്നു 'ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല അങ്ങനെ തോന്നുന്നെങ്കില്‍ ്ത് തോന്നല്‍ മാത്രമല്ല യാഥാര്‍ഥ്യമാണ '്. ഇനി കഥയിലേകക്ക് സോഷ്യല്‍ മീഡിയില്‍ ഇന്നലെ മുതല്‍ കത്തികയറുന്ന ഒരു വാര്‍ത്ത എന്റെയും ശ്രദ്ധയില്‍പ്പെട്ടു പരപ്പനങ്ങാടിയില്‍ ബിറേജസിന് മുന്നില്‍ ക്യൂനിന്ന 'മുസ്്‌ലിം' യുവതിയേയും ഭര്‍ത്താവിനേയും സദാചാര പോലീസ് കൈകാര്യം ചെയ്തു. ഇന്ന് ഫേസ് ബുക്കും,ഗൂഗിള്‍ പ്ലസിലും വനിതാ ദിന ചര്‍ച്ചയില്‍ ഇതാണ് ............. കത്തിയത്................ സംഭവം സ്ത്രി സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതിന് പിന്നിലെന്ന് ശ്രിമാന്‍ അരുണ്‍ പുനലൂര്‍ ഒരു പടികൂടി കടന്ന് വിദേശ ദമ്പതികള്‍ ക്യൂ നില്‍ക്കുന്ന കേരളത്തിലെ ഓതോ ഒരു ഔട്ട്‌ലെറ്റിന്റെ പടവും ചേര്‍ത്ത് ഇതിന് സദാചാരപോലിസിന് പ്രതികരിക്കേണ്ടേ എന്ന ചോദ്യവും നല്‍കിയിട്ടുണ്ട് അസ്സലായി... പറയാതെ വയ്യ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്റെ ആഗ്രഹം ഇനി 'വില്‍സും ഗോള്‍ഡ് കിങ്ങും' വാങ്ങി പുക ഊതി വിടുന്ന പെണ്‍കുട്ടികള്‍ റോഡുകളില്‍ വര്‍ധിക്കണമെന്നാണ് ....
സ്ത്രി സ്വാതന്ത്രത്തിന് മേലുള്ള കൈകടത്തലല്ല ടെന്‍ഷന്‍കൂടുമ്പോള്‍ അത്യവശ്യം ഒരണ്ണം വാങ്ങി വലിക്കാല്ലോ?. പെണ്ണുങ്ങള്‍ ഇങ്ങനെ ബാറുകളിലും ബിവറേജസിലും കയറി ഇറങ്ങുമ്പോള്‍ ആണുങ്ങള്‍ ഇനി അടുക്കള കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഊന്നണം... ശരി പരപ്പനങ്ങാടിയിലേക്ക് വരാം ! വാര്‍ത്ത പുറത്ത് വന്നതോടെ തന്നെ അതിലെ ഒരു ദുസ്സൂചന എനിക്ക് അനുഭവപ്പെട്ടു. മുസ്്‌ലിം യുവതിക്ക് മര്‍ദനം എന്താ മുസ്്‌ലിം യുവതിക്ക് മദ്യം വാങ്ങാന്‍ പറ്റില്ലെ? പക്ഷെ പറ്റില്ലന്ന് പറഞ്ഞത് ഇസ്്‌ലാമിക മത തീവ്രവാദികളല്ലന്നുള്ളതാണ് ഒരു ആശ്വാസം. സാധാരണയായ് ഇവരാണ് ഇത്തരം കുഴപ്പങ്ങള്‍ക്ക് പിന്നില്‍.... മാധ്യമങ്ങള്‍ക്ക് തെറ്റിയതല്ലന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് വാര്‍ത്ത ഒന്നുകൂടി വായിക്കാന്‍ തോന്നിയത്. വായനയ്ക്കിടെ ഒരു ബ്രേക്ക് ........ മനസ്സില്‍ ഒരു ലഡ്ഡുപൊട്ടി ! മതസൗഹാര്‍ദ്ദത്തില്‍ വിശ്വസിക്കുവാന്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം മുസ്്‌ലിങ്ങളെ ഉപദേശിക്കുന്ന ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നേരെ എന്റെ ഒരു ചോദ്യം മദ്യം വാങ്ങുന്നിടത്തും വില്‍ക്കുന്നിടത്തും മതത്തിന് എന്താകാര്യം? ഹേയ് ചോദ്യം വെറുതേയല്ലന്നേ ഉത്തരവും ഞാന്‍ തന്നെ തരാം കള്ള് വാങ്ങാന്‍ വന്നത് മുസ്്‌ലിം പെണ്‍കുട്ടി അവരെ തല്ലിയത് നാട്ടിലെ പ്രൊഫഷണല്‍ കുടിയന്‍സ. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണം സ്ത്രികള്‍ക്ക് എല്ലാ ക്യൂവലിലും ഉള്ള മുന്‍ഗണന...........!!!!!!!!!!! രാവിലെ തലപെരുപ്പ് മാറ്റാന്‍ വെളുപ്പിനെ ഷോപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോളാ അതാ പുളുസായിട്ട് ഒരു താത്ത കെട്ടിയോനേയും കൂട്ടി ചുമ്മാ കേറി ചരക്ക് വാങ്ങി പോകുന്നു .........@@@@്###%%%%%%&&&&*****@@@@@@@ ഇത് സ്ഥിരം കുറ്റികള്‍ക്ക് പിടിച്ചില്ല ഇതാണ് തര്‍ക്കത്തിന്റെ മൂലകാരണം........... എന്നാലും വാര്‍ത്ത എഴുതുമ്പോള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റൈ ഒരു സാധ്യത കളയാനൊക്കേുമോ.... എന്റെ പെങ്ങന്മാരെ ! ഇപ്പോ ഒരു വിധപ്പെട്ട ചൊക്കന്‍മാര് വരെ അടി കുറച്ചിരിക്കുകയാ നാട്ടില്‍ മര്യാദയ്ക്ക നിന്നില്ലെങ്കില്‍ പെണ്ണുകിട്ടാന്‍ വിഷമമുള്ള നാടാണേ! .... അതു കൊണ്ടാ ഒരു സംഘടന അവരെ ചോദ്യം ചെയ്തു , കേസെടുക്കാത്തതിന് പോലിസ് മാപ്പുപറയണം പത്രക്കാര്‍ക്ക് എന്തെല്ലാം വിഷമങ്ങളാണ് ഒന്നു ചോദിച്ചോട്ടെ വാര്‍ത്ത ഏഴുത്തുകാരാ താങ്കളുടെ അമ്മയോ പെങ്ങളോ ബിവറേജസില്‍ മറ്റ് ആസ്ഥാനകുടിയന്മാര്‍ക്കൊപ്പം ക്യൂ നിന്ന് ബെര്‍ക്കാര്‍ഡി വാങ്ങി കഴിക്കുന്നതാണോ താങ്കള്‍ സത്രി സമത്വമെന്ന് കരുതുന്നത്.? സമൂഹത്തിലെ പെണ്ണുങ്ങളെ വെള്ളമടിക്കാരും ആണ്‍പിടുത്തക്കാരുമാക്കുമ്പോഴാണ് ഫെമിനിസവും സ്ത്രി സ്വാതന്ത്രവും പുലരുന്നതെങ്കില്‍ സ്ത്രിയുടെ ക്രിയേറ്റിവിറ്റിയെ കുറിച്ച് ധാരണയില്ലാതെ 'പൊക്കിള്‍' കൊടി വസന്തം മാത്രം സ്വപ്‌നം കാണുന്നവരാണ് ഇവര്‍ എന്ന് പറയേണ്ടി വരും :പിന്‍കുറിപ്പ് ഈ എഴുതിയത് രാജ്യദ്രോഹത്തിന് കാരണമാകുമോ എന്നറിയില്ല സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന ഒരു സ്ഥാപനത്തെയാണ് വിമര്‍ശിച്ചിരിക്കുന്നത്...................

Jan 22, 2012

ചില റബിയുല്‍ അവ്വല്‍ ചില ചിന്തകള്‍

സര്‍വ്വലോക രക്ഷിതാവിനാകുന്നു സര്‍വ്വ സ്തുതിയും വിചാരണ ദിനത്തില്‍ അവന്റെ കാരുണ്യത്തിന്റെ തണല്‍ നമ്മുടെ മേല്‍ ചൊരിയുവാന്‍ ഇടയാക്കട്ടെ............ വിശുദ്ധിയുടെ മാസമെന്നതിന് നിര്‍വ്വചനമായി ഒരു പക്ഷേ ഉപയോഗിക്കാവുന്ന ഒരു പദമാണ് റബിയുല്‍ അവ്വല്‍ ഹിജ്‌റ വര്‍ഷത്തിലെ ഈ മാസത്തിന്റെ പ്രത്യേകത ലോകത്തിന്റെ നായകന്‍ മുഹമ്മദ്‌നബി(സ) ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമെന്നതാണ്. ലോകത്തിന് അനുഗ്രഹമായിട്ട് സര്‍വ്വലോക രക്ഷിതാവ് അല്ലാഹു അയച്ചപ്രവാചകന്റെ ജന്മം കൊണ്ടും മരണം കൊണ്ടും ഈ മാസം മുസ്‌ലിം ലോകത്തിന് പ്രിയപ്പെട്ടതാണ്. ഏക ദൈവവിശ്വാസമെന്ന ദൈവിക വിളംബരം നമ്മിലേക്കെത്തിക്കുവാനെത്തിയ പ്രവാചകന്‍(സ) ജന്മദിനം ആഘോഷിക്കുന്ന തന്ത്രപ്പാടിലാണ് മഹല്ലുകളും പ്രവാചക സ്‌നേഹം വിളിച്ചോതുന്ന സംഘടനകളും............. ഒരു നിമിഷം നാം ചിന്തിച്ചാല്‍ പ്രവാചകന്റെയോ മറ്റുള്ളവരുടേയോ ജന്മദിനം ആഘോഷിക്കുവാന്‍ നമ്മുക്ക് അവകാശമുണ്ടോ? കാലങ്ങളായി മുസ്‌ലിം ലോകത്ത് നടക്കുന്ന വാഗ്വാദങ്ങളിലൊന്നാണ് ഇത്. വിശദമായ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടനല്‍കിയ വിഷയത്തിന്റെ ഉള്ളടക്കം എന്ത് തന്നെയാണങ്കിലും ഇന്നിന്റെ ആഘോഷങ്ങള്‍ ഒരു സമുദായത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.നബിദിനാഘോഷം വേണമെന്ന് വാദിക്കുന്നവരുടെ പ്രധാന വാദം മുത്ത് റസൂലിന്റെ(സ) ജന്മദിനം പ്രവാചകനോ(സ)ടുള്ള സ്‌നേഹം കൊണ്ടാണ് മുസ്‌ലിം ലോകം ആഘോഷിക്കുന്നതെന്നാണ്. പരിശോധിക്കപ്പെടേണ്ടത്. പ്രവാചക സ്‌നേഹം നാം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്നാണ്. ഒന്നാമതായി വിശുദ്ധ ഖുര്‍ ആനിലോ സഹീഹായ ഹദീസുകളിലോ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതിനെ പറ്റി തെളിവുകള്‍ നമ്മുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് സഹാബക്കാളുടെ കാലഘട്ടത്തിലും താബിയിങ്ങളുടെ കാലഘട്ടത്തിലും തബഅത്താബിയിങ്ങളുടെ കാലഘട്ടത്തിലും ഇത്തരം ഒരു ആഘോഷം സംഘടിപ്പിച്ചതായി രേഖകള്‍ കണ്ടെത്തുവാനാകില്ലന്നാണ് പണ്ഡിത മതം.എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിത സമൂഹം നമ്മോട് പറയുന്നത് വ്യക്തമായ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നാണ്. പ്രധാനമായും പരിശോധിക്കപ്പെടേണ്ടത് ഖുര്‍ആനിലും ഹദീസുകളാലും സഹാബിചര്യകളാലും തടയപ്പെടുകയോ മാതൃക കാട്ടപ്പെടുകയോ ചെയ്ത ഒരു വിഷയത്തില്‍ എങ്ങനെ കൃത്യമായ ഒരു നിര്‍ണയം നടത്തുമെന്നതാണ് ഇത് കാലങ്ങളായി മുസ്‌ലിം ലോകത്ത് നടക്കുന്ന ഒരു ചര്‍ച്ചയുമാണ്. പ്രവാചകന്മാരുടെ ജന്മദിനങ്ങള്‍ പ്രത്യേകമായി കൊണ്ടാടപ്പെട്ടാല്‍ ഒരു പക്ഷേ അത് മറ്റുള്ളവരകിലെങ്കിലും ബഹുദൈവാരാധനയിലേക്ക് നയിക്കപ്പെടാന്‍ സധ്യതയുണ്ടെന്ന് പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു ഇത്തരമൊരു സംശയത്തിലാണ് ആഘോഷങ്ങളിലെ മിതത്വം ഇസ്‌ലാം വിലക്കുന്നതെന്ന വാദവും ഇവര്‍ക്കുണ്ട്. നമ്മുക്ക് പരിശോധിക്കുവാനുള്ളത് പ്രവാചക(സ)ന്റെ ജന്മദിനം മുസ്‌ലിങ്ങള്‍ ആഘോഷിച്ച് തുടങ്ങിയത് എന്ന് മുതലാണന്നുള്ളതാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ഹിര്‍ബല്‍/ഇര്‍ബല്‍ രാജ്യത്തെ ഭരണാധികാരിയായിരുന്ന മുഫ്ഫസിര രാജാവാണ് നബിദിനാഘോഷത്തിന് തുടക്കയമി#്ടതെന്ന് ഇബ്‌നു ദഹി എഴുതി പുസ്തകത്തില്‍(കാലത്തിനും നൂറ്റാണ്ടുകള്‍ക്ക് ശേഷം നടന്ന/ ആരംഭിച്ച ഒരു ആചാരമാണ് നബിദിനാഘോഷമെന്നാണ് ഇതില്‍ നിന്നും നമ്മുക്ക് മനസിലാക്കുവാനാകുക. നമ്മുടെ മഹല്ലുകളില്‍ വെള്ളിയാഴ്ചകളില്‍ കുത്തുബയ്ക്കായി പണ്ഡിതന്മാര്‍ ആശ്രയിക്കുന്ന പ്രധാന ഗ്രന്ഥമാണ് നബാത്തിയ ഹുത്തുബ കിത്താബ്. ഇബ്‌നു നബാത്തുല്‍ മിസ്‌രി ഏഴുതിയ ഈ ഗ്രന്ഥത്തില്‍ ഒരോ മാസത്തിലും നടത്തേണ്ട പ്രസംഗങ്ങളെകുറിച്ച് വിഷയ സൂചികയുണ്ട്. ഈ പുസ്തകത്തില്‍ റബിയുല്‍ അവ്വല്‍ മാസത്തിലെ പ്രസംഗത്തിന്റെ വിഷയ സൂചികയായി കൊടുത്തിരിക്കുന്നത് പ്രവാചകന്‍(സ) വഫാത്താണ്. ഈ വിഷയത്തെയാണ് നമ്മുടെ പള്ളിമിമ്പറുകളില്‍ നബിദിനാഘോഷത്തിന്റെ അറിയിപ്പുകളായി പരിണമിപ്പിക്കുന്നത്. നിലവില്‍ പ്രവാചക(സ) സ്‌നേഹമെന്നതിനപ്പുറം മൈക്ക് കെട്ടി അതിര് വിട്ട ആഘോഷങ്ങള്‍ക്കുള്ള ഒരു വേദിയായി റബിയുല്‍ അവ്വല്‍ 12നെ മാറ്റിയിരിക്കുന്നു. ഒരുദിവസത്തിന്റെ ഇടവേളകളില്‍ നോമ്പനുഷ്ഠിച്ച, രാത്രികാലങ്ങളില്‍ ഉറങ്ങാതെ രക്ഷിതാവിനോട് തന്റെ സമൂത്തിന്റെ മോചനത്തിനായി പ്രാര്‍ഥിച്ച ലോകത്തിന് പുണ്യമായി സന്മാര്‍ഗം കാട്ടിയ പ്രവാചക(സ)ന്റെ പേരില്‍ നടക്കുന്ന ആഘോഷങ്ങളുടെ അതിര്‍വരമ്പുകള്‍ പലപ്പോഴും സംഘാടകര്‍ തന്നെ മറക്കുന്നതായിട്ടാണ് കാണുന്നത്. ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു. എന്റെ നാട്ടിലെ മഹല്ലില്‍ നബിദിനത്തിന് പത്ത് ദിവസം മതപ്രഭാഷണവും റബിഉല്‍ അവ്വല്‍11ന് ഉച്ചക്ക് മൗലൂദ് പാരായണവും ശേഷം കന്തിരി(ഒരു തരം നേര്‍ച്ചചോറ്) വിതരണവും നടക്കുന്നുണ്ട് കാലങ്ങളായി നടക്കുന്ന ഈ ചടങ്ങ് ഇപ്പോള്‍ മഹല്ലിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരമാണ്. എത്രയോ മുസ്‌ലിങ്ങള്‍ ഈ ചോറ് പുണ്യമായി കരുതി വാങ്ങിക്കഴിക്കുന്നുണ്ട്. പണ്ഡിത വര്‍ഗ്ഗമേ ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടതില്ലേ?

Jan 19, 2012

:ഒളിനോട്ടത്തിന്റെ രാഷ്‌ട്രീയം‍

ഏതൊരാളേയും അസ്വസ്‌ഥമാക്കുന്ന ഒരു പ്രധാനവാര്‍ത്തയുമായാണ്‌ ഈയാഴ്‌ച ആരംഭിച്ചത്‌. വ്യക്‌തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ ഭരണകൂടം നടത്തിയ ഹീനശ്രമത്തെ തുറന്നുകാണിച്ച്‌ ഒരു വാരിക പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട്‌ വലിയ കോളിളക്കമൊന്നും സൃഷ്‌ടിക്കാനിടയില്ല. മുസ്ലിം തീവ്രവാദത്തിന്റെ വേണ്ടത്ര എരിവും പുളിയുമില്ലാത്ത വാര്‍ത്തകള്‍ക്ക്‌ അത്രവേഗമൊന്നും കേരളത്തില്‍ കത്തിക്കയറാനാവില്ല. മുസ്ലിംലീഗ്‌ ദേശീയ സമിതിയംഗവും മുന്‍ എം.പിയുമായ പി.വി അബ്‌ദുല്‍ വഹാബ്‌ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഇ-മെയിലുകളാണു ചോര്‍ത്താന്‍ ശ്രമിച്ചത്‌. മാധ്യമസ്‌ഥാപനങ്ങള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, രാഷ്‌ട്രീയ-സാമൂഹികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എഴുത്തുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി 268 ഇ-മെയിലുകള്‍ നിരീക്ഷിക്കുന്നതായ വാര്‍ത്തയാണു പുറത്തുവന്നത്‌. ഇതില്‍ 258 എണ്ണം മുസ്ലിം സമുദായത്തിലെ വ്യക്‌തികളും സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ഇന്റലിജന്‍സ്‌ ആസ്‌ഥാനത്തുനിന്ന്‌ എ.ഡി.ജി.പി. ഹേമചന്ദ്രനു വേണ്ടി സ്‌പെഷല്‍ ബ്രാഞ്ച്‌ സൂപ്രണ്ട്‌ കെ.കെ.ജയമോഹന്‍, പോലീസ്‌ ആസ്‌ഥാനത്തെ ഹൈടെക്‌ ക്രൈം എന്‍ക്വയറി സെല്ലിന്‌ 2011 നവംബര്‍ മൂന്നിനു നല്‍കിയ കുറിപ്പും വിശദാംശങ്ങളുമാണു പുറത്തുവന്നത്‌. കത്തിനൊപ്പമുള്ള ലിസ്‌റ്റിലെ 268 മെയിലുകളുടെ ഐ.ഡി പരിശോധിക്കാനും, ലോഗ്‌ ഇന്‍ വിശദാംശങ്ങള്‍ സര്‍വീസ്‌ പ്രൊവൈഡര്‍മാരില്‍ നിന്നു കണ്ടെത്തി കൈമാറാനുമാണു നിര്‍ദേശിച്ചത്‌. സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി അന്വേഷിക്കാന്‍ ഉത്തരവിടുകയും മണിക്കൂറുകള്‍ക്കകം ഇന്റലിജന്‍സ്‌ ഡി.ജി.പി റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ടില്‍ തൃപ്‌തിയറിയിച്ച്‌ മന്ത്രിസഭ തുടര്‍നടപടികള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ കെസെടുത്ത്‌ അവസാനിപ്പിക്കുന്നതിലേക്കു മാറ്റി. ഒരാള്‍ക്കും ഒരു ആവലാതിയുമില്ലാതെ പോലീസ്‌ വിശദീകരണത്തില്‍ തൃപ്‌തരായി കെട്ടടങ്ങുകയും ചെയ്യും. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ഒന്ന്‌: സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടുന്നുകയറ്റം, രണ്ട്‌: സംശയിക്കപ്പെടുകയും അവിശ്വാസം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സമുദായം. മൂന്ന്‌: ജനാധിപത്യസംവിധാനത്തിലെ സര്‍ക്കാരുകളുടെ മേലുള്ള ഉദ്യോഗസ്‌ഥ ഭരണം. വ്യക്‌തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ പറ്റുന്ന വിധം നിയമനിര്‍മാണം നടത്തുമ്പോള്‍ രാഷ്ര്‌ടീയ നേതൃത്വങ്ങളും മാധ്യമലോകവും, പൗരസമൂഹവും പുലര്‍ത്തിയ നിസംഗതയാണു കാര്യങ്ങള്‍ ഇങ്ങനെയൊക്കെ എത്തിക്കുന്നത്‌. രാജ്യസുരക്ഷയുടെയും ആഭ്യന്തരഭദ്രതയുടെയും മറപിടിച്ചു നിര്‍മിക്കപ്പെടുന്ന ഓരോ നിയമത്തിന്റെയും ദുരുപയോഗം മൂലം ബലിയാടുകളാക്കപ്പെട്ടവര്‍ രാജ്യത്ത്‌ ഒട്ടേറെയുണ്ട്‌. നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ഓരോ കരിനിയമവും പ്രത്യേക സാഹചര്യത്തില്‍ ചുട്ടെടുക്കുമ്പോള്‍ പ്രതിഷേധത്തിന്റെ ഒരു മുരടനക്കം പോലും രാജ്യത്തില്ലാതെപോയി. മുംബൈ ആക്രമണത്തിന്റെ മറവില്‍ ഭേദഗതിക്കുവേണ്ടി യു.എ.പി.എ. എന്ന കരിനിയമം പാര്‍ലമെന്റിലെത്തിയപ്പോള്‍ ഒത്തൊരുമയോടെ കൈയുയര്‍ത്തലാണു നടന്നത്‌. പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുചെല്ലാന്‍ വഴിയൊരുക്കുന്ന 2008ലെ ഐ ടി ഭേദഗതി നിയമത്തിലും ഈ ഐക്യപ്പെടല്‍ കാണാന്‍ കഴിയുന്നുണ്ട്‌. സാധാരണജനത്തിനു നേരേ നിറയൊഴിക്കാന്‍ സ്വാതന്ത്ര്യം വകവച്ചുകൊടുക്കുംവിധം സായുധസേനയ്‌ക്കു പ്രത്യേകാധികാരം നല്‍കി അഫ്‌സ്പ നിലവില്‍ വന്നപ്പോഴും എല്ലാവരും ഒന്നിച്ചു കൈയടിക്കുകയായിരുന്നു. രാജ്യസുരക്ഷയും ആഭ്യന്തരഭദ്രതയും ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. എന്നാല്‍ അത്‌ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു മാത്രം തിരിച്ചുനിര്‍ത്തിക്കൊണ്ടാവരുത്‌. ബാഹ്യവും ആഭ്യന്തരവുമായ ധാരാളം വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ട്‌. ഇതിന്റെ യഥാര്‍ഥ ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുകയാണു ചെയ്യേണ്ടത്‌. ഗൂഢലക്ഷ്യത്തോടെ സൃഷ്‌ടിച്ചുവിടുന്ന പ്രചാരണങ്ങളെ മറയാക്കി ഒരു സമുദായത്തിനുമേല്‍ വീഴ്‌ത്തിയ കരിനിഴല്‍ നമ്മുടെ രാജ്യത്തിന്റെ വിശാലതാല്‍പ്പര്യങ്ങള്‍ക്കു തടസമായി മാറിയിരിക്കയാണ്‌. ഭരണകൂട ഭീകരതയ്‌ക്കെതിരേയും വിവേചനങ്ങള്‍ക്കെതിരേയും അവകാശ നിഷേധങ്ങള്‍ക്കെതിരേയും ഉയര്‍ന്നുവരുന്ന സമരങ്ങളെ അമര്‍ച്ചചെയ്യാന്‍, അവരെ നോട്ടപ്പുള്ളികളാക്കലും കരിമ്പട്ടികയില്‍ ചേര്‍ക്കലും പൊതുരീതിയായി ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്‌. ഇതിന്റെ ഇരകള്‍ എപ്പോഴും പാര്‍ശ്വവല്‍കൃത സമൂഹങ്ങളാണ്‌. രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ ഏറ്റവും പ്രധാന റോള്‍ വഹിച്ച മുസ്ലിം സമുദായത്തെ പ്രതിസ്‌ഥാനത്തു വേട്ടയാടുന്ന പ്രവണതയ്‌ക്ക് ഏറെ ആക്കംകൂട്ടിക്കൊണ്ടിരിക്കുകയാണ്‌. സൃഷ്‌ടിച്ചുവിടുന്ന നുണക്കഥകളിലൂടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന മുസ്ലിമിനു പൊതു ഇടത്തേക്കു കടന്നുചെല്ലാന്‍പോലും കഴിയാത്തവിധം ശക്‌തമായ മതില്‍ക്കെട്ടുകളാണു സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പേരുപോലും ഭാരമായി ചുമക്കേണ്ട വേദനയേറിയ അനുഭവങ്ങള്‍ മുസ്ലിംകള്‍ക്കുവേണ്ടി പങ്കുവയ്‌ക്കാന്‍ പൊതുസമൂഹത്തില്‍ നിലപാടെടുക്കാന്‍ ധൈര്യപ്പെടുന്നവര്‍ പോലും കുറയുകയാണ്‌. അത്രയേറെ ഭീകരചിത്രീകരണമാണു നടന്നുകൊണ്ടിരിക്കുന്നത്‌. ഈ ഭീതിയുടെ യഥാര്‍ഥചിത്രം വായിച്ചെടുക്കാന്‍ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ പഠനമൊന്നു നോക്കിയാല്‍ മതി. സ്വത്വം ചോദ്യം ചെയ്യപ്പെടുകയും സുരക്ഷിതത്വ ഭീഷണി നേരിടുകയും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന മുസ്ലിം സമുദായത്തെ കൈപിടിച്ചുയര്‍ത്താന്‍ ബോധപൂര്‍വമായ ഇടപെടല്‍ വേണമെന്ന ശ്രദ്ധേയമായ ശുപാര്‍ശകളാണ്‌ ഒന്നാം യു.പി.എ. സര്‍ക്കാരിനു മുമ്പില്‍ സച്ചാര്‍ വച്ചത്‌. 64 വര്‍ഷത്തെ മുസ്ലിം പൊതുസാമൂഹിക അവസ്‌ഥകളെ രാജ്യമൊട്ടുക്കുമുള്ള യാഥാര്‍ഥ്യങ്ങള്‍ അവലംബമാക്കിയാണു സച്ചാര്‍ വിലയിരുത്തിയത്‌. സ്വത്വത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രധാനമായും 1992നു മുമ്പും ശേഷവുമുള്ള പശ്‌ചാത്തലത്തില്‍നിന്നു പെറുക്കിയെടുത്തതാണ്‌. 1992 നു മുമ്പു വര്‍ഗീയ കലാപങ്ങളുടെ ഭീഷണിനേരിട്ട സമുദായം ശേഷം നിലയ്‌ക്കാത്ത സ്‌ഫോടനങ്ങളുടെ പേരിലെ എണ്ണമറ്റ ബലിയാടുകളുടെ ചരിത്രമാണു നല്‍കുന്നത്‌. നടന്ന സ്‌ഫോടനങ്ങളത്രയും മുസ്ലിം സമുദായത്തിനു മേല്‍ ആസൂത്രിതമായി കെട്ടിവയ്‌ക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന സ്‌ഫോടനങ്ങളിലെ യഥാര്‍ഥ പ്രതികളത്രയും ഹിന്ദുത്വഭീകരരായിരുന്നുവെന്നു ബോധ്യപ്പെട്ടപ്പോഴേക്കും നികത്താന്‍ കഴിയാത്ത ഒരു വിടവ്‌ രൂപപ്പെടുത്തപ്പെട്ടുകഴിഞ്ഞിരുന്നു. മുസ്ലിം സമുദായത്തെ അന്യവല്‍ക്കരിക്കുന്നതു സര്‍ക്കാര്‍ മുന്‍കൈയോടെ എന്ന ആക്ഷേപം വരെ ഉയര്‍ന്നു തുടങ്ങി. പൊതു ഇടങ്ങളിലെല്ലാം മുസ്ലിങ്ങള്‍ സംശയിക്കപ്പെടാന്‍ തുടങ്ങി. നല്ല അയല്‍പക്കങ്ങള്‍ക്കിടയില്‍പ്പോലും അകലങ്ങള്‍ തുടങ്ങി. എല്ലാം വ്യാജപ്രചാരണങ്ങളുടെ ഫലമായി സംഭവിച്ചതായിരുന്നു. ഒരു മാസം മുമ്പു മുംബൈയില്‍ പോയപ്പോള്‍ സുഹൃത്ത്‌ സാബിര്‍ പങ്കുവച്ച വേദന ഈ അകലങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നതായിരുന്നു. കുടുംബത്തോടൊപ്പം താമസിക്കാന്‍ ഒരു ഫ്‌ളാറ്റ്‌ അന്വേഷിച്ച്‌ 40 ഇടങ്ങളില്‍ കയറിയിറങ്ങി അദ്ദേഹം. സാബിര്‍ എന്ന പേരായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അന്വേഷണത്തിനിടയില്‍ ചില സ്‌റ്റിക്കറുകള്‍ അദ്ദേഹം കണ്ടുവത്രേ! മുസ്ലിമിനു ഫ്‌ളാറ്റ്‌ നല്‍കില്ല. ഷബാനാ ആസ്‌മിയും ഇമ്രാന്‍ ഹശ്‌മിയും അനുഭവിച്ച വേദനയും ഇതു തന്നെയായിരുന്നു. പരസ്‌പരം വിശ്വാസത്തില്‍ കഴിയേണ്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈവിധം മതിലുകള്‍ സൃഷ്‌ടിക്കുന്നതില്‍ രാജ്യത്തിന്റെ ഭരണസംവിധാനം പങ്കാളിയാവുന്നത്‌ ഏറെ വേദനയുളവാക്കുന്നതാണ്‌. മേല്‍ പശ്‌ചാത്തലത്തില്‍ വേണം കേരളത്തിലെ പൗരന്റെ രഹസ്യത്തിലേക്കുള്ള ഒളിനോട്ടത്തെ കാണേണ്ടതും പരിശോധിക്കേണ്ടതും. പ്രബുദ്ധതയില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ നിന്ന്‌ ഇത്തരം നടുക്കുന്ന വാര്‍ത്തകള്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്‌. ആഭ്യന്തരമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയും പോലീസ്‌ മേധാവിയും എന്തു വിശദീകരണം നല്‍കിയാലും രണ്ടു തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്‌. ഒന്ന്‌: പൗരന്‍മാരുടെ സ്വകാര്യതയിലേക്കു കടക്കാന്‍ നടത്തിയ ശ്രമം. രണ്ട്‌: 268 എണ്ണത്തില്‍ 258 ഉം മുസ്ലിംകളുമായി ബന്ധപ്പെട്ടതു മാത്രമായി എന്നത്‌. പോലീസ്‌ മേധാവിയോ, മുഖ്യമന്ത്രിയോ വാര്‍ത്ത നിഷേധിക്കുന്നില്ല. പകരം ന്യായങ്ങള്‍ നിരത്തുകയാണ്‌. ഒരു മതനിരപേക്ഷ സര്‍ക്കാരാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌ എന്നാണു നാം അഭിമാനത്തോടെ സംസാരിക്കുന്നത്‌. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ പ്രധാന കക്ഷി കേരള സ്‌റ്റേറ്റ്‌ മുസ്ലിംലീഗ്‌ പാര്‍ട്ടിയുടെ ഇരുപത്‌ എം.എല്‍.എമാരാണ്‌. മുസ്ലിം നേതാക്കളും പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ലേഖകരും ലീഗ്‌ പ്രതിനിധീകരിക്കുന്ന സമുദായം ഉള്‍പ്പെടെയാണ്‌ നോട്ടപ്പുള്ളികളാക്കപ്പെടുകയോ കരിമ്പട്ടികയില്‍പ്പെടുകയോ ചെയ്‌തത്‌. ലീഗിനെ വിരട്ടി നിര്‍ത്താനുള്ള രാഷ്‌ട്രീയ തന്ത്രമായി ഇതിനെ കണ്ടുകൂടാ. ഇന്ത്യന്‍ പോലീസ്‌ സേനയില്‍ മതേതര കാഴ്‌ചപ്പാടില്‍ ഏറ്റവും ഉയര്‍ന്ന സ്‌ഥാനമായിരുന്നു കേരള പോലീസിനുണ്ടായിരുന്നത്‌. പൊതുവേ നിലനില്‍ക്കുന്ന ഒരു മുസ്ലിം വിരുദ്ധതയുടെ നിഴലാട്ടങ്ങള്‍ നമ്മുടെ സേനയിലേക്കും കടന്നുവരുന്നതായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗനിക്കാതിരുന്നുകൂടാ. മുമ്പ്‌ ഒന്നുമില്ലാത്തവിധം മുസ്ലിം സമുദായത്തിനു മേലുള്ള കടന്നുകയറ്റത്തിന്റെ ഫ്‌ളാഗ്‌ഓഫ്‌ നടത്തിയതു കഴിഞ്ഞ ഇടതുസര്‍ക്കാരാണ്‌. യു.എ.പി.എ. എന്ന കരിനിയമം മുസ്ലിം യുവാക്കള്‍ക്കു നേരേ പ്രയോഗിച്ചതു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌. ഇടതുസര്‍ക്കാരിന്റെ കാലത്തെ പോലീസ്‌ മേധാവി അതേ സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയാണു നടപ്പാക്കുന്നതെന്ന്‌ ആക്ഷേപം ഭരണമുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തന്നെയുണ്ട്‌. ഭരണം മാറുമ്പോള്‍ മാറാതെ നില്‍ക്കുന്ന ഉദ്യോഗസ്‌ഥ നിലപാടുകള്‍ ജനകീയ സര്‍ക്കാരിനെ എവിടെ കൊണ്ടെത്തിക്കുമെന്നു വിലയിരുത്തേണ്ടതു മുഖ്യമന്ത്രി തന്നെയാണ്‌. യു.ഡി.എഫ്‌ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാവേളയില്‍ മുസ്ലിംലീഗ്‌ എം.എല്‍.എമാരെ കോളറിനു പിടിച്ചു തള്ളിമാറ്റിയ ഉദ്യോഗസ്‌ഥര്‍ കാത്തു സൂക്ഷിക്കുന്ന മനസും പകര്‍ന്നു നല്‍കുന്ന സന്ദേശവും അപകടം നിറഞ്ഞതാണ്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു നിയന്ത്രണവുമില്ലാതെ പൗരന്മാരുടെ സ്വകാര്യതയിലേക്കു പോലീസ്‌ കടന്നുകയറാന്‍ ശ്രമിക്കുന്നത്‌. അതിനു ഭരണകൂടം സംരക്ഷണം നല്‍കുന്നതും. പുറത്തേക്കു ചോര്‍ന്നുപോയ ലിസ്‌റ്റില്‍ ഒരു സമുദായക്കാര്‍ മാത്രമായതുകൊണ്ട്‌, തങ്ങളെ ബാധിക്കാത്ത പ്രശ്‌നമായി കണ്ട്‌ മാറിനില്‍ക്കുന്ന പൊതുസമൂഹം അപകടകരമായ സൂചനയാണു നല്‍കുന്നത്‌. പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ ചോര്‍ത്തല്‍ ഇതിനു മുമ്പേ ആരംഭിച്ചുകാണും. ജനാധിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ നയവും നിലപാടും രൂപീകരിക്കല്‍ ഉദ്യോഗസ്‌ഥരുടെ രാഷ്‌ട്രീയ സാമുദായിക താല്‍പര്യത്തിന്‌ അനുസരിച്ചായിക്കൂടാ. ഭരണരംഗത്ത്‌ ഉദ്യോഗസ്‌ഥരുടെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്താം. എന്നാല്‍ പൂര്‍ണമായും ഉദ്യോഗസ്‌ഥരാല്‍ നിയന്ത്രിക്കപ്പെടുന്നതാകരുതു ഭരണസംവിധാനം. സര്‍ക്കാരിന്റെ താല്‍പര്യങ്ങളും നയങ്ങളും നടപ്പാക്കലാണ്‌ ഉദ്യോഗസ്‌ഥരുടെ ചുമതല. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യേണ്ടതു മുഴുവന്‍ ജനങ്ങളുടെയും താല്‍പര്യങ്ങളാണ്‌. എന്നാല്‍ നമ്മുടെ സംസ്‌ഥാനത്തു പലപ്പോഴും ഉദ്യോഗസ്‌ഥരുടെ മുമ്പില്‍ ഭരണനേതൃത്വം നിസഹായമാകുന്നതു പതിവായി മാറിയിരിക്കുന്നു. ഇ-മെയില്‍ ചോര്‍ത്തലില്‍ സംഭവിച്ചത്‌ അതുതന്നെയാണ്‌. ഉദ്യോഗസ്‌ഥരുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്‌തി അടയുകയും മറ്റുള്ളവരെ തൃപ്‌തിപ്പെടുത്തുകയും ചെയ്‌തു. പൊതുജീവിതത്തിലോ വ്യക്‌തിജീവിതത്തിലോ ഒരിക്കല്‍ പോലും സംശയിക്കപ്പെടേണ്ടവരല്ല ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയിലേക്കു ചേര്‍ത്തവര്‍. അപ്പോള്‍ പകര്‍ന്നു നല്‍കുന്ന സന്ദേശം മറ്റൊന്നാണ്‌. പേരും മതവും സംഘടനാ പശ്‌ചാത്തലവും എല്ലാം സംശയിക്കേണ്ടവരാണ്‌ ഇവരെല്ലാമെന്നാണ്‌. മാതൃഭൂമിയിലെ ജിദ്ദ ലേഖകന്‍പോലും ലിസ്‌റ്റില്‍പ്പെട്ടത്‌ ഇതില്‍ നിന്നാണ്‌. പ്രാദേശികവും രാഷ്‌ട്രീയവും വ്യക്‌തിഗതവും സാമുദായികവുമായ താല്‍പര്യങ്ങള്‍ പേറുന്ന പോലീസ്‌സേനയിലെ ഒരു വിഭാഗം സൃഷ്‌ടിച്ചു നല്‍കുന്ന ഭീകരചിത്രം വച്ചു കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങിയാല്‍ ജനകീയ സര്‍ക്കാരുകളുടെ പ്രസക്‌തി നഷ്‌ടമാകും. (എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍എളമരം മംഗളം ദിനപത്രത്തിലെഴുതിയത്‌)

Jan 14, 2012

സുന്ദരമായ വസന്തത്തിന്റെ ഓര്‍മ പുതുക്കാന്‍ സുന്ദരപാണ്ഡ്യപുരം

വേനല്‍ക്കാലെമെന്നത് ചിലപ്പോഴെക്കെ മടുപ്പിക്കുന്ന ഓര്‍മയാണ് മീനമാസ ചൂടില്‍ കത്തിയെരിയുന്ന സൂര്യനു താഴെ സകലതിനോടും വിരക്തി തോന്നുന്ന കാലം.വേനല്‍ കത്തിനില്‍ക്കുന്ന മീനമാസത്തില്‍ തമിഴ് നാട്ടിലേക്ക് യാത്രപോകണമെന്നു തോന്നിയാലോ .ഒരു പക്ഷേ ചിന്തിക്കുപ്‌നോഴേക്കും തലകുടയും.കൊടുംചൂടില്‍ ഉരുകിയൊലിച്ച് നില്‍ക്കുന്ന തമിഴ് ഗ്രാമങ്ങളെക്കുറിച്ച് അലോചിച്ച് തല വെട്ടക്കുവാന്‍ വരട്ടെ കടുത്തചൂടിലും പ്രകൃതി ഒരുക്കിയ കാഴ്ചയുടെ വസന്തവും പേറി ഒരു ഗ്രാമം നിങ്ങളെ കാത്തിരിപ്പുണ്ട്
(.....സുന്ദരപാണ്ഡ്യപുരം ഒരു ആകാശ ദൃശ്യം....) .അതെ കോളിവുഡിന്റെയും മലയാള സിനിമാ സംവിധായകരുടെയും ഇഷ്ട ലൊക്കേഷനായ സുന്ദരപാണ്ഡ്യപുരം.പേര് സൂചിപ്പിക്കുന്നത് പോലെ സൗന്ദ്യര്യം വാക്കുകലിലൊളിപ്പിച്ച് സഞ്ചാരികള്‍ക്കായി കാലം കാത്ത് വെച്ച സമ്മാനമായിട്ടാണ് സുന്ദരപാണ്ഡ്യപുരം അറിയപ്പെടുന്നത്.
(......ഗ്രാമത്തിലേക്കുള്ള റോഡ്.....) തമിഴ്‌നാട്ടിലെ ഏറ്റവും സുന്ദരമായ ഈ ഗ്രാമം ഏത് സമയത്തും അഥിതികള്‍ക്കായി സൗന്ദര്യമൊളിപ്പിച്ച് കാത്തിരിപ്പുണ്ട്. തമിഴ്‌നാടിന്റെ നെല്ലറയായ തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശി താലൂക്കില്‍ സ്ഥിതിചെയ്യുന്ന സുന്ദരപാണ്ഡ്യപുരമെന്ന ഗ്രാമത്തിന് തമിഴ് സംസ്‌കാരത്തോളം പഴക്കമുണ്ടന്നാണ് ചരിത്രകാരന്മാരുടെ മതം. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരപാണ്ഡ്യരാജാവാണ് ഇന്ന് കാണുന്ന സുന്ദരപാണ്ഡപുരത്തിന്റെ നിര്‍മിതി നടത്തിയത്.
(.....സുന്ദരപാണ്ഡ്യപുരത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള ക്ഷേത്രം.....) നാലായിരം വര്‍ഷം പഴക്കമുള്ള രാജഗോപാലസ്വാമി ക്ഷേത്രത്തെ വെള്ളപൊക്കത്തല്‍ നിന്ന് സംരക്ഷിക്കുന്നതിനും ഗ്രാമത്തെ ക്ഷേമ സമ്പൂര്‍ണ്ണമാക്കുന്നതിലും ശ്രദ്ധാലുവായിരുന്ന സുന്ദരപാണ്ഡ്യന്റെ പുരം(ഊര്,നാട്ടുരാജ്യം)പിന്നിട് സുന്ദരപാണ്ഡ്യപുരം എന്നറിയപ്പെട്ടു.സുന്ദര പാണ്ഡ്യപുരത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം ഇവിടുത്തെ കാലാവസ്ഥയും ഗ്രാമീണതയുമാണ്.
(..........ഗ്രാമത്തിനുള്ളിലെ തെരുവ്........) നിശബ്ദമായ അഗ്രഹാര തെരുവുകള്‍ എപ്പോഴും കുളിര്‍കാറ്റ് വീശിയടിക്കുന്ന ഈ തെരുവുകളിലൂടെയുള്ള നടത്തം പോലും ആനന്ദദായകമാണ്.വസന്തകാലത്ത് ഈ ഗ്രാമത്തിലെത്തുന്ന സഞ്ചാരികളെ സുന്ദരപാണ്ഡ്യപുരം സ്വീകരിക്കുന്നത് കണ്ണെത്താദൂരത്തോളം പൂത്ത് നില്‍ക്കുന്ന സൂര്യകാന്തിപാടങ്ങളാണ്.മറ്റ് സമയങ്ങളില്‍ ഗ്രാമത്തിന് ഐശ്യര്യമാകുന്നത് നെല്‍പാടങ്ങളും.
(......വയലേലകള്‍......) സിനിമയ്ക്കായി വേണ്ടി തമിഴ് താരങ്ങളുടെ ചിത്രങ്ങള്‍ വരച്ചിരിക്കുന്ന വയലേലകള്‍ക്കു നടുവിലെ പാറകകൂട്ടവും മേഞ്ഞ് നടക്കുന്ന കാലിക്കൂട്ടവും ഈഗ്രാമത്തന്റെ കാഴ്ചകളാണ്.
(...സിനിമാ ചിത്രീകരണത്തിനു ഉപയോഗിക്കുന്ന പാറക്കെട്ട്‌)_...)
(...പരമ്പരാഗത മണ്‍പാത്ര നിര്‍മാണ കേന്ദ്രം....)
(..........തടാക മദ്ധ്യത്തിലെ ക്ഷേത്രം..........) മറ്റ് തമിഴ് ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി വൃത്തിയുടെ കാര്യത്തില്‍ സുന്ദര പാണ്ഡ്യപുരം മുന്‍പന്തിയിലാണ്.