Dec 31, 2011

മാവോവാദി വേട്ട, തീവ്രവാദി വേട്ട ചിലഅയാഥാര്‍ഥങ്ങളായ സത്യങ്ങളെ കുറിച്ച് തേജസ്ലേഖകന്‍ കെ എ സലിം ദിനപത്രത്തിലെഴുതിയ ലേഖനം പ്രയാ സുഹൃത്തുക്കള്‍ക്കായി പങ്ക് വെയ്ക്കുന്നു

ഭരണകൂടം സ്വന്തം മക്കളെ കൊന്നുതിന്നുമ്പോള്‍ 2010 ജൂലൈ 28നു രാത്രി ഡല്‍ഹി ഭാല്‍സ ഡയറി പോലിസ് സ്‌റ്റേഷനില്‍ 28കാരിയായ യുവതിയെ പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. കൂടെയുണ്ടായിരുന്ന വൃദ്ധയായ മാതാവിന്റെ വയറ്റില്‍ ചവിട്ടി. ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ച് പോലിസ് കാലത്ത് പിടിച്ചുകൊണ്ടുപോയ സഹോദരനെക്കുറിച്ച് അന്വേഷിക്കാന്‍ മാതാപിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു യുവതി. സഹോദരനെ പിടികൂടിയ പോലിസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോവുംമുമ്പ് അയാളെ പോലിസ് ആക്രമിക്കുന്നതു കണ്ടവരുണ്ട്. മര്‍ദ്ദനത്തിന്റെ വാര്‍ത്ത പുറത്താവാതിരിക്കാന്‍ പോലിസ് സ്ത്രീക്കും കുടുംബത്തിനുമെതിരേ കള്ളക്കേസ് ചുമത്തുകയും ചെയ്തു. ഈ സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് ജൂലൈ 25ന് പശ്ചിമബംഗാള്‍ നോര്‍ത്ത് ദിനാജ്പൂരിലെ കോട്ടാര്‍ പോലിസ് ക്യാംപില്‍ 42കാരനായ അധ്യാപകന്‍ തമിറുല്‍ ഹഖിനെ പോലിസ് മര്‍ദ്ദിച്ചു കൊന്നു. കൊലനടക്കുന്നതിന്റെ തലേദിവസം രാത്രി ബരിയാല്‍ മാര്‍ക്കറ്റില്‍ സിഗററ്റ് വാങ്ങാനിറങ്ങിയതായിരുന്നു ഹഖ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗണേശ് സര്‍ക്കാരിന്റെ കീഴില്‍ അഞ്ചു പോലിസുകാര്‍ രണ്ടുപേരെ നിരത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുന്നത് തമിറുല്‍ ഹഖ് കണ്ടു. ഇതിനെക്കുറിച്ച് ചോദിച്ചതായിരുന്നു ഹഖ് ചെയ്ത കുറ്റം. പോലിസുകാര്‍ തോക്കിന്‍പാത്തികൊണ്ട് ഹഖിനെ ഇടിച്ചിട്ടു. പോലിസ് ക്യാംപിലേക്ക് കൊണ്ടുപോയി ബോധം മറയുംവരെ മര്‍ദ്ദിച്ചു. ബോധം നഷ്ടപ്പെട്ട ഹഖിനെ റായ്ഗഞ്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെയെത്തുന്നതിനു മുമ്പുതന്നെ ഹഖ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ലോക്‌സഭയില്‍ സര്‍ക്കാര്‍ പീഡനത്തിനെതിരായ ബില്ല് കൊണ്ടുവരുകയും പോലിസ് പീഡനം രാജ്യത്ത് ചര്‍ച്ചയാവുകയും ചെയ്ത ഘട്ടത്തിലാണ് ഈ രണ്ടു സംഭവങ്ങളും നടന്നത്. ചെറിയ മോഷണങ്ങളുടെയും മറ്റും പേരില്‍ പോലിസ് പിടിച്ചുകൊണ്ടുപോവുന്നവര്‍ മൃതദേഹമായി തിരികെയെത്തുന്നു. സ്‌റ്റേഷനില്‍ ഉറ്റവരെ അന്വേഷിച്ചുചെന്നവരെപ്പോലും വെറുതെവിടില്ല. രാജ്യത്തുണ്ടായ പോലിസ് പീഡനങ്ങളുടെയും കസ്റ്റഡിമരണങ്ങളുടെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുപ്രകാരം 2001നും 2010നുമിടയില്‍ 14,231 കസ്റ്റഡിമരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ 1,504 പേര്‍ കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയിലായിരുന്നു. 12,727 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും കൊല്ലപ്പെട്ടു. 2010-11 കാലത്ത് 147 മരണങ്ങളുണ്ടായി. കസ്റ്റഡി പീഡനങ്ങളുടെ കണക്കുകള്‍ ഇതിനെല്ലാം അപ്പുറത്താണ്. കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ മാത്രമാണ് മനുഷ്യാവകാശ കമ്മീഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിന് പ്രത്യേക അധികാരമുള്ള ജമ്മുകശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ നടക്കുന്ന പീഡനങ്ങളാവട്ടെ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയ്ക്കുപോലും വരുന്നില്ല. 99 ശതമാനം കസ്റ്റഡിമരണങ്ങളും നടന്നത് പോലിസ് ഇരകളെ കസ്റ്റഡിയിലെടുത്ത് 48 മണിക്കൂറിനുള്ളിലാണെന്ന് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് നടത്തിയ പഠന റിപോര്‍ട്ട് പറയുന്നു. 250 മരണങ്ങളുമായി മഹാരാഷ്ട്രയാണ് 2001-10ലെ പോലിസ് കസ്റ്റഡിമരണത്തില്‍ മുന്നില്‍. 174 മരണങ്ങളുമായി ഉത്തര്‍പ്രദേശും 134 മരണങ്ങളുമായി ഗുജറാത്തും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കേരളത്തില്‍ 42 കസ്റ്റഡിമരണങ്ങളുണ്ടായി. ബിഹാറിലിത് 44 പേരായിരുന്നു. ആന്ധ്രപ്രദേശില്‍ 109 പേരും പശ്ചിമബംഗാളില്‍ 98 പേരും കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ 95 പേരും അസമില്‍ 84 പേരും കൊല്ലപ്പെട്ടു. ജനസംഖ്യാനുപാതികമായി നോക്കുമ്പോഴും മഹാരാഷ്ട്രയാണ് കസ്റ്റഡിമരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്. പാലക്കാട്ട് 25കാരനായ സമ്പത്തിനെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് സമൂഹത്തിലെ ഉന്നതര്‍ക്കുവേണ്ടിയായിരുന്നു. മോഷണത്തിനായി സമൂഹത്തിലെ ഉന്നതയായ സ്ത്രീയെ കൊലപ്പെടുത്തിയെന്നതായിരുന്നു സമ്പത്തിനെതിരായ കുറ്റം. ക്രൂരമായ പീഡനത്തിനിരയായ സമ്പത്തിന്റെ ദേഹത്ത് 63 പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണെ്ടത്തി. (അവസാനിക്കുന്നില്ല.)

Dec 30, 2011

എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്മനിറഞ്ഞ പുതുവല്‍സരാശംസകള്‍

Dec 21, 2011

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ഹമീദ് ചേന്ദമംഗലൂരും അറബ് വിപ്ലവവും

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ഹമീദ് ചേന്ദമംഗലൂരും അറബ് വിപ്ലവവും: ബെന്‍ അലിയുടെയും,മുബാറക്കിന്റേയും ഗദ്ദാഫിയുടെയും സേച്ഛാധിപത്യത്തില്‍ നിന്നും വിമോചിതരായ അറബ് ജനത് മതസേച്ഛാധിപത...

ഹമീദ് ചേന്ദമംഗലൂരും അറബ് വിപ്ലവവും

ബെന്‍ അലിയുടെയും,മുബാറക്കിന്റേയും ഗദ്ദാഫിയുടെയും സേച്ഛാധിപത്യത്തില്‍ നിന്നും വിമോചിതരായ അറബ് ജനത് മതസേച്ഛാധിപത്യത്തിന്റെ ചങ്ങലകളില്‍ തളയ്ക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് വരാന്‍ പോകുന്നത്. അവരെ സംബന്ധിച്ചടത്തോളം തഹ്‌രീര്‍( സ്വാതന്ത്രം) വിദൂര സ്വപ്‌നമായി അവശേഷിക്കുന്ന അവസ്ഥ തുടരും............(കടപ്പാട് മാതൃഭൂമി ആഴ്ചപ്പതിപ്പ് )
ലോകത്തെ മാതൃകയാക്കാവുന്ന ആധുനിക വിപ്ലവമെന്ന് ആധുനിക ചിന്തകന്മാര്‍ വിലയിരുത്തുന്ന അറബ് വിപ്ലവത്തെക്കുറിച്ച് മലയാളം മാത്രം അറിയാവുന്ന മത്തേരത്തിന്റെ അപ്പലോസ്തനാകുവാന്‍ സ്വന്തം സമുദായത്തെ എഴുത്തുകളിലൂടെ നിരന്തരം ചിത്രവധം ചെയ്യുന്ന ഒരു ചിന്തകന്റെ വാക്കുകളാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ടത്. അറബ് വസന്തം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മീഡിയവാചകമാണ് നമ്മുടെ സ്വന്തം ഫിലം ഫെസ്റ്റില്‍ പോലും അറബ് സ്പ്രിങ്ങ് പ്രത്യേകം പാക്കേജായിരുന്നു.(മുമ്പും തീര്യോന്തരത്തു നടന്ന ഈ സിനിമാ പ്രദര്‍ശനത്തില്‍ ഇറാനിയനും,കാബൂളിയും മെഡിറ്ററേനിയനും ആയിയിരുന്നു 'നീല വസന്തം' തീര്‍ക്കാതെ സിനിമ എന്നെ മാധ്യമത്തെ ശരിയായ ദിശയില്‍ ഉപയോഗിച്ചത്).ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ കണ്ട് ഒരു ലേഖനമാണ് ഇത്തരം ഒരു സാഹസത്തിന് പ്രേരിപ്പിച്ചത്. അടുത്തിടെ ഇറങ്ങിയ പി റ്റി കുഞ്ഞഹമ്മദിന്റെ വീരപുത്രന്‍ എന്ന സിനിമയില്‍ പരോക്ഷമായി പറയുന്ന ഒരു സംഗതിയുണ്ട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണത്തിന് പിന്നില്‍ ഒറ്റുകാരുടെ രൂപത്തില്‍ മലപ്പുറത്തെ ഒരു അധികാരി കുടുംബം ഉണ്ടന്ന് ചിത്രം പുറത്ത് വന്ന് എതാനും ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ടായ മറ്റൊറു വിവാദമാണ് ആ അധികാരി കുടുംബത്തിന്റെ പിന്‍തലമുറക്കാരനാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്ന എഴുത്തുകാരനും ചിന്തകനും (മാതൃഭൂമി ആഴ്ചപതിപ്പിന്റെ വിവക്ഷ).ഇത് കേരള സമൂഹത്തില്‍ ചെറുതല്ലാത്ത ചലനം സൃഷ്ടിച്ച വാര്‍ത്തയാന്നു.പറഞ്ഞ് വന്നത് ഇസ്ലാമിനെ സംബന്ധിച്ചും മുസ്ലിം തീവ്രവാദത്തെ സംബന്ധിച്ചും ഗോസായി മാധ്യമങ്ങള്‍ ഇന്റലിജെന്‍സ് വൃത്തങ്ങഎ ഉദ്ധരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ ഇസ്ലാമിക് സെക്യുലറിസ്റ്റുകളായി ചാനലുകളിലും വാര്‍ത്താ പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപെടുന്നത് ഈ ഹമീദ് ചേന്ദമംഗലൂരും എം എന്‍ കാരശ്ശേരിയുമൊക്കെയാണ് എതാനും മാസം മുമ്പ് ജമാത്തെ ഇസ്ലാമിനെതിരെ പടവാളെടുത്തു ഉറഞ്ഞ് തുള്ളി ഈ മൗലികവാദി ഇപ്പോള്‍ പശ്ചിമേഷ്യ ഹൃദയത്തോട് ചേര്‍ത്ത മുല്ലപ്പൂവസന്തത്തെ തള്ളിപറഞ്ഞുകൊണ്ടാണ് കടന്ന് വന്നിരിക്കുന്നത്. എഴുത്തുകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ അറബ് സ്പ്രിങ്ങ് ഒരു യാതാര്‍ഥ വിപ്ലവമല്ല മറിച്ച് ഇത്തരം വിപ്ലവങ്ങള്‍ക്ക് ശേഷം ഈ രാജ്യങ്ങളില്‍ കടന്ന് വരുന്നത് ഇസ്ലാമിസ്റ്റുകളായ ഭരണ കര്‍ത്താക്കളാണ് അവര്‍ പ്രാകൃത ഇസ്ലാമിക വല്‍ക്കരണം നടത്തുന്നതോടെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടും.
എകാധിപത്യ ഭരണകൂടങ്ങളിലും ഉണ്ടായിരുന്ന മതേതരത്വ സ്വഭാവം ഇനി ഉണ്ടാകില്ല എന്നിങ്ങനെ പോകുന്നു ഈ ചേന്ദമംഗലൂരുകാരന്റെ പരിഭവങ്ങള്‍ ഒന്നു ചേദിച്ചോട്ടെ പ്രിയ എഴുത്തുകാരാ ! സ്വന്തം ഭരണാധികാരികള്‍ക്കെതിരെ ഒരു ജനത തെരുവില്‍ മാസങ്ങളോളം പൊരുതണമെങ്കില്‍ (അതില്‍ പലര്‍ക്കും ജീവന്‍ തന്നെ നഷ്ടപ്പെട്ടു) അതിന് പിന്നിലെ വികാരം എന്തായിരിക്കുമെന്ന് താങ്കള്‍ എഴുത്തു മേശയിലിരിക്കുമ്പോള്‍ ആലോചിച്ചിരുന്നോ?.ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ താങ്കള്‍ ചൂണ്ടിക്കാട്ടുന്ന അപകടം എന്തുകൊണ്ട് കാബൂളില്‍ താലിബാനെ പുറത്താക്കി താങ്കളുടെ പ്രിയ സുഹൃത്ത് അമേരിക്ക അധികാരം പിടിച്ചെടുത്തപ്പോള്‍ ഉണ്ടായപ്പോള്‍ എതിര്‍ത്തില്ല.എഴുത്തുകാരന്റെ അസഹിഷ്ണുത വ്യക്തമാണ് ലോകത്ത് നടക്കുന്ന ഇസ്ലാമിക മുന്നേറ്റങ്ങള്‍ താങ്കള്‍ക്ക് സുഖകരമാകുന്നില്ല അതിന് പിന്നില്‍ വലിയ കാര്യങ്ങളന്വേഷിച്ച് പോകേണ്ടതില്ലന്നാണ് ഈ എളിയ വായനക്കാരന്റെ അഭിപ്രായം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് വിഷം നല്‍കി കൊലപ്പെടുത്തിയ താങ്കളുടെ പൂര്‍വ്വസൂരികളുടെ ഇസ്ലാം വിരോധമാണ് അതിന് പിന്നില്‍.താങ്കളെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്ന മാതൃഭൂമി ആഴ്ചപ്പകതിപ്പിന്റെ ചില താല്‍പ്പര്യങ്ങള്‍ തിരിച്ചറിയവാനുള്ള വിവേകം ഈ എഴുത്തുകാരനുണ്ടാകട്ടെയെന്ന് പ്രാതര്‍ഥിക്കുന്നു. ശുഭം

Dec 17, 2011

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: യാത്രികന്റെ കുറിപ്പുകള്‍ അഥവാ ജീവിതിത്തിന്റെ ചില യാഥാര്‍ഥ്യങ്ങള്‍

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: യാത്രികന്റെ കുറിപ്പുകള്‍ അഥവാ ജീവിതിത്തിന്റെ ചില യാഥാര്‍ഥ്യങ്ങള്‍

യാത്രികന്റെ കുറിപ്പുകള്‍ അഥവാ ജീവിതിത്തിന്റെ ചില യാഥാര്‍ഥ്യങ്ങള്‍

യാത്രകളുടെ ആരംഭവും അവസാനവും എന്നെ സംബന്ധിച്ചടത്തോളം ആരവങ്ങളാണ്. തുടക്കത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലോ/ ബസിലോ സീറ്റ് പിടിക്കുവാനും അവസാനിക്കുമ്പോള്‍ ഇറങ്ങുന്നതില്‍ ഒന്നാമതെത്തുവാനുമുള്ള നെട്ടോട്ടങ്ങള്‍. അങ്ങനെയുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍ കൊല്ലം റെയില്‍വ സ്‌റ്റേഷനില്‍ നിന്നും നിസാമുദ്ദീന്‍ സമ്പര്‍ക്ക് ക്രാന്തിയില്‍ എസ് ഫോറില്‍ 54ാം നമ്പര്‍ സിറ്റ് പിടിച്ചെടുക്കുമ്പോള്‍ രാജ്യം വെട്ടിപ്പിടിച്ച യോദ്ധാവിന്റെ മനസായിരുന്നു എനിക്ക്. ഇനി തുടര്‍ച്ചയായ 48 മണിക്കൂര്‍ ട്രെയിനിന്റെ ഇരമ്പലുകളും കാഴ്ചയുടെ വസന്തങ്ങളും മാത്രം.അറിയാത്ത ഭാഷയും കാണത്ത ദേശങ്ങളും എന്നും മനസിന്റെ ഉഷ്ണങ്ങളാണ് അവസാനത്തെ വിയര്‍പ്പ് തുള്ളിയില്‍ അനുഭൂതി കാണുന്ന ആ മനസംതൃപ്തിയാണ് യാത്രകള്‍ നമ്മള്‍ക്ക് നല്‍കുക.
യാത്രയുടെ വിരസമായ ആദ്യയാമങ്ങള്‍ പിന്നിട്ടു കേരളവും തമിഴ്‌നാടും എന്റെ ജനല്‍ പാളികളോട് കഥപറഞ്ഞ് കടന്നു പോയി.വിരസമായ ചൂളം വിളികള്‍ എന്റെ കണ്‍പോളകളെ തഴുകിയെങ്കിലും കൈയ്യിലെ പുസ്തകത്തിലെ വരികള്‍ എന്നെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു.രാത്രിയുടെ യാമങ്ങളിലെപ്പഴോ മയക്കം തഴുകിയ കണ്ണുകള്‍ അടഞ്ഞു വന്നു. കണ്ണ് തുറന്നപ്പോള്‍ നേരം വെളുക്കുവാനായി പ്രകൃതി തയ്യാറെടുക്കുന്നു.വെള്ളിവെളിച്ചം ചക്രവാള സീമയില്‍ ദൃശ്യചാതുരയൊരുക്കുന്നതിന് മുമ്പ് എനിക്ക് എഴുന്നേല്‍ക്കേണ്ടി വന്നു.പ്രഭാത നമസ്‌കാരം യാത്രയിലായാലും ഒഴിവാക്കാനാകില്ലല്ലോ?
നമസ്‌കാരം കഴിഞ്ഞു ഇനി ഒരു ചായ ആകാം ജനല്‍ പാളികള്‍ക്കിടയിലൂടെ നല്ല തണുപ്പ് വീശിയടിക്കുന്നുണ്ട്.മഞ്ഞ് കാലത്തിന്റെ ആരംഭം യാത്രയുടെ തുടക്കത്തില്‍ തന്നെ അനുഭവപ്പെട്ടിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.ബാഗില്‍ നിന്നും ഒരു സെറ്റര്‍ തപ്പിയെടുത്തു പുതച്ച് മൂടിയിരുന്നപ്പോള്‍ ചെറിയ സുഖം.ഇനി ഒരു ചായ ആകാം. 'ചായ ഛായ,കാപ്പി ക്യാപ്പി.....' ട്രെിനിലെ അ സൂപരിച ശബ്ദത്തിനായി കാതോര്‍ത്തു അവരും മയക്കത്തിലാകും. ഏതോ സ്‌റ്റേഷന്‍ എത്തിയെന്ന് തോന്നുന്നു ട്രെയിന്‍ വേഗത കുറച്ചിട്ടുണ്ട്.തല പെയ്യെ പുറത്തേക്കിട്ടു വലിയ മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ ആ ബോര്‍ഡ് തെളിഞ്ഞ് തുടങ്ങി 'പക്കാല' സ്ഥലപേര് വായിച്ചെടുത്തു
തെലുങ്കിലും എഴുതിയിരിക്കുന്നതിനാല്‍ സ്ഥലം ആന്ധ്രയിലാണന്ന് മനസിലായി. പ്ലാറ്റ് ഫോമില്‍ എന്നെ വരേവേറ്റത്് ഒരു നല്ല ഫ്രെയിമാണ്.ഒരു നാടോടി കുടുംബം പെട്ടന്ന് തന്നെ എന്നിലെ ആ ചെറിയ ക്യാമറാമാന്‍ ഉണര്‍ന്നു കഴിഞ്ഞു പെട്ടന്ന് തന്നെ ക്യാമറ തയ്യാറാക്കി ഫോക്കസും ഷട്ടര്‍ സ്പീഡും അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ തയ്യാറായി.
ട്രെനിന്റെ വേഗതയ്‌ക്കൊപ്പം ആ കുടുംബം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തുകടക്കുവാനുള്ള തയ്യാറെടുപ്പിലാണ്.എന്റെ കണ്ണുകള്‍ ആ കൂട്ടത്തിലെ ചെറിയ കുട്ടിയിലാണ് എന്റെ കണ്ണുകള്‍ ഉടക്കിയത്്.എടുക്കാനാകാത്ത ഭാരം തലയിലേറ്റി മറ്റുള്ളവര്‍ക്കൊപ്പം എത്താനായി എന്തി വലിഞ്ഞ് ഒടുകയാണ് അവള്‍.
(തുടരും)

Dec 11, 2011

നൂറ് പിന്നീടുന്ന ഡല്‍ഹിയുടെ പന്നാമ്പുറ കാഴ്ചകള്‍


നൂറ് വര്‍ഷം പിന്നിടുന്ന ഡല്‍ഹി ഇന്നത്തെ കേരളത്തിന്റെ പ്രമുഖ പത്രങ്ങളുടെ ഞായറാഴ്ച പതിപ്പിന്റെ വിശേഷങ്ങളാണ് താളുകള്‍ മറിച്ചു നോക്കിയപ്പോള്‍ മനസ് അറിയാതെ പറഞ്ഞു പോയി കൊള്ളാം ! മനോഹരമായ ചിത്രങ്ങളും ഏഴുത്തും. ഈ മഹാസംഭവത്തിന് ഒരാഴ്ച മുമ്പ് ഡല്‍ഹിയെന്ന് പറയുന്ന ആ മഹാനഗരം സന്ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം വ്യക്തിത്വമാണ് ഞാന്‍ (ചുമ്മാ പറയുന്നതല്ല കേട്ടൊ ! ഡല്‍ഹിയിലിറങ്ങിയ ഉടനെ ആ ദരിദ്രവാസികള്‍ എന്റെ പഴ്‌സ് പോക്കറ്റടിച്ചു). ഡല്‍ഹിയെന്ന മഹാനഗരത്തില്‍ എന്റെ രണ്ടാം യാത്രയാണ് ഇത്. മുഗള്‍ പാരമ്പര്യവും രാജ്ഘട്ടും ഷോപ്പിങ്ങ് ഉല്‍സവങ്ങളും മുമ്പ് സന്ദര്‍ശിച്ചതിനാല്‍ ഇക്കുറി ട്രെയിനില്‍ കയറും മുമ്പേ ഡല്‍ഹിയുടെ മറ്റൊരു കാഴ്ചയാണ് മനസില്‍ കുറിച്ചിട്ടിരുന്നത്. എതായാലും കൂട്ടിന് എം മുകുന്ദന്റെ ഡല്‍ഹിഗാഥകളും കൂടെ കൂട്ടി പണമില്ലങ്ങിലും പവര്‍ വരുമല്ലോ.

48 മണിക്കൂര്‍ നീളുന്ന വിരസമായ ട്രെയിന്‍ യാത്രയില്‍ ഡല്‍ഹിയുടെ മറ്റൊരു ചിത്രം സഹദേവനിലൂടെ എം മുകുന്ദന്‍ വരച്ചിട്ടതുമായിട്ടാണ് നവംബര്‍ മാസം 24-ാം തീയതി തീയതി വൈകിട്ട് കൃത്യം 3.45ന് ആഗ്ര കാന്റിയില്‍ താജ്മഹല്‍ കാണുകയെന്ന സഹയാത്രികരുടെ താല്‍പര്യത്തെ മാനിച്ച് കാല്‍കുത്തിയത്.


നവംബറിന്റെ കുളിരണിഞ്ഞ ഡല്‍ഹി അതും വൈകിട്ട് അത് ഒരു മിസ്റ്റ് തന്നെയാണ്.എന്റെ പ്രിയപ്പെട്ട സഹയാത്രകന്‍ നിക്കോണ്‍ ഡി 3000 ന് വിശ്രമിക്കുവാന്‍ സമയം കിട്ടിയില്ല. മഞ്ഞണിഞ്ഞ ആകാഴ്ചകള്‍ പകര്‍ത്തി അന്ന് രാത്രി തന്നെ താജ് കണ്ട് ഹരിയാന വഴി ഡല്‍ഹിയിലേക്ക് തിരിച്ചു.ഇന്ത്യാഗേറ്റിന് സമീപം രാംലീലയിലെ ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്തി ഞങ്ങളുടെ വരവറിയിച്ച ശേഷം അല്‍പം വിശ്രമം പുലര്‍ച്ചെ തന്നെ സഹയാത്രികര്‍ ഡല്‍ഹിയുടെ മായകാഴ്ചകളിലേക്ക് ഊളിയിട്ടു. യാത്രയുടെ പതിവ് മടിയുമായി ഞാന്‍ രാംലീലയില്‍ തങ്ങി വെള്ളിയാഴ്ചയാണ് മനസില്‍ ചില താല്‍പര്യങ്ങുണ്ടായിരുന്നു.


ഡല്‍ഹി ജുമാ മസ്ജിദില്‍ ജുമാ നമസ്‌കാരത്തിന് കൂടണം.മുകള്‍ പാരമ്പര്യത്തിന്റെ ജഡകള്‍ പേറുന്ന മീനാബസാറിലൂടെയും ചാന്ദിനി ചൗക്കിലൂടെയും ഡി 3000 മായി ഒരു കാല്‍നട തരപ്പെടുത്തണം. ഹിന്ദി അറിയാത്ത എത് മലയാളിയേയും പോലെ എന്റെ മനസിലും ആശങ്കകള്‍ നിറഞ്ഞു കുഴപ്പമില്ല ലോകഭാഷയിലുള്ള പരിഞ്ജാനം കൊണ്ട് അത്യവശ്യം തട്ടിക്കഴിക്കാം രാജ്യത്തിന്റെ തലസ്ഥാന നഗരിയല്ലെ.ഏതായാലും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നില്ല ആലപ്പുഴയില്‍ നിന്നുള്ള സംഘവുമായി യാത്രക്ക് ധാരണയായി.കുറ്റം പറയരുതല്ലോ ജുമാ ഉഷാറായി നടത്തം അത് വല്ലാതെ നീണ്ടെന്നു വേണം പറയാന്‍.നമസ്‌കാരം കഴിഞ്ഞ് ഭക്ഷണത്തിനുള്ള വിളി വയറ്റില്‍ നിന്നും ഉയര്‍ന്നപ്പോഴാണ് ഞങ്ങളുടെ സംഘം ശരിക്കും പെട്ടത്. ആഹാരത്തിന് എന്ത് ചെയ്യും


റെഡ് ഫോര്‍ട്ടെന്ന ഇന്ത്യയുടെ അഭിമാനം കാണാനായി ജുമാ മസ്ജിദിന് ചുറ്റും വഴി അന്വേഷിച്ച് നടന്നതിന്റെ ക്ഷീണം പലരുടെ മുഖത്തും ഇപ്പോഴുമുണ്ട്.


(തെറ്റിധരിക്കരുത് രാജധാനിയിലെത്തി ഞങ്ങള്‍ 100 പേരോടെങ്കിലും റെഡ്‌ഫോര്‍ട്ടിലേക്കുള്ള വഴി ചോദിച്ചു കഷ്ടം ആര്‍ക്കും അറിയില്ല ഒടുവില്‍ സംഘാംഗത്തിന്റെ കമന്റ് ഇത് ഡല്‍ഹിയില്‍ ആഗ്രപോലെ ദൂരെ എവിടെയോ ആണ് ഒടുവില്‍ ഒരു വിദേശിയുടെ സഹായത്താലാണ് റെഡ് ഫോര്‍ട്ടിന്റെ പേര് ഞങ്ങള്‍ കണ്ടെത്തിയത് 'ലാല്‍കില' ഇതിന്റെ തൊട്ടടുത്തു നിന്നാണ് ഞങ്ങള്‍ റെഡ്‌ഫോര്‍ട്ട് കണ്ട് പിടിക്കുവാന്‍ വാസ്‌കോഡ ഗാമയുടെ കണക്ക് കഷ്ടപ്പെട്ടത്). ഒടുവില്‍ ഞങ്ങള്‍ ഒരു ധാരണയിലെത്തി മാക്ഡൗല്‍സില്‍ കയറാം തല്‍ക്കാലം ബര്‍ഗറോ പിസ്സയോ കഴിച്ച് വിശപ്പടക്കാം.പക്ഷെ എനിക്ക് അതില്‍ ഒരു സന്തോഷം തോന്നിയില്ല ഡല്‍ഹിയില്‍ വന്നിട്ട് ഇവിടുത്തെ രുചിയറിയാതെ പോയാലൊ? ഇതേ താല്‍പര്യമുള്ള മറ്റാരാളുമായി ചേര്‍ന്ന് ചെറിയ ഒരു അന്വേഷണത്തിനൊടുവില്‍ ഒരു റൊട്ടിക്കട കണ്ടുപിടിച്ചു.ചൂട് തന്തൂരിറൊട്ടി,പനീര്‍ ടിക്ക.വെജിറ്റബിള്‍ മതിയല്ലോ കുശാല്‍ ഭക്ഷണം ഓര്‍ഡര്‍ നല്‍കി ഒരു കുപ്പി ബിസിലരിയുമായി ഇരിക്കുമ്പോള്‍ ഒമ്പത് വയസ് പ്രായം വരുന്ന ഒരു പയ്യന്‍ ഞങ്ങളുടെ അടുക്കലെത്തി ' ഭയ്യാ പാനി' ദയനീയമായ സ്വരത്തിലുള്ള ആ ചോദ്യത്തിന് മുന്നില്‍ പകച്ച് പോയി. വെള്ളം കുപ്പിയോടെ അവന് നല്‍കിയപ്പോഴേക്കും റൊട്ടി മേശയിലെത്തി.ബട്ടറും പനീര്‍ടിക്കയും തന്തൂരി റൊട്ടിയും നാവില്‍ രുചിയുടെ ഡല്‍ഹി തീര്‍ത്തു.സുഹൃത്തിന്റെ പാത്രത്തില്‍ അധികം വന്ന പകുതി റൊട്ടിക്ക് മു്ന്നില്‍ മടിയോടെ എമ്പക്കം വിട്ട് കൈ കഴുകി മടങ്ങിയ ഞങ്ങള്‍ ഒരു തരിച്ച് നിന്നു. നിമിഷനേരം കൊണ്ട് കഴിച്ചതെല്ലാം ആവിയി പോയതായി എനിക്ക് തോന്നി.ഞങ്ങളുടെ പാത്രത്തില്‍ മിച്ചമിരുന്ന റൊട്ടി ആര്‍ത്തിയോടെ കഴിക്കുന്ന ആ ബാലന്‍. കണ്ണില്‍ നവവ് പടര്‍ന്നത് കൊണ്ടാകും പെട്ടന്ന് തന്നെ ഞങ്ങള്‍ക്ക് മുന്നിലെ കാഴ്ചകള്‍ക്ക് മങ്ങല്‍ അനുഭവപ്പെട്ടു. അവന്റെ അടുക്കലെത്തി പേടിയോടെ അവന്‍ മാറി ഞങ്ങളെ നോക്കി.ഹോ! ദയനീയമായിരുന്നു ആ കാഴ്ച. 'ക്യാ ന്യാം ഹെ തേരാ' മുസാഫിര്‍ അഹമ്മദ് മറുപടി മിന്നല്‍ വേഗമായിരുന്നു. 'ഭായി സാബ് ഭൂക് ലക് രെ എക് റൊട്ടി ചാഹിയെ' അടുത്തിരുന്നതോടെ കൂട്ടുകാരെ പോലെ അവന്‍ ഹിന്ദിയില്‍ ചോദിച്ചു മുഴുവന്‍ മനസിലായില്ലങ്കിലും റൊട്ടിയെന്നത് ഞങ്ങളില്‍ വീണ്ടും ഞെട്ടലുണ്ടാക്കി. സപ്ലെയറോട് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ അവനോട് സംസാരമാരംഭിച്ചു.ഇന്നു വരെ സ്‌കൂളില്‍ പോയിട്ടില്ലാത്ത അവന്റെ കണക്കുള്ള നൂറ് കണക്കിന് കുട്ടികളാണ് ഉച്ച സമയങ്ങളില്‍ ഹോട്ടലുകള്‍ക്ക് വാതിലില്‍ നില്‍ക്കുന്നത്. ആളുകള്‍ കഴിച്ചിട്ട് മിച്ചമുണ്ടാകുന്ന ഭക്ഷണം വേസ്റ്റ് പാത്രത്തില്‍ കളയാതെ ഇത്തരത്തില്‍ കാത്ത് നില്‍ക്കുന്നവര്‍ക്ക് നല്‍കുവാനുള്ള മര്യാദ ഹോട്ടലുകാര്‍ കാണിക്കും ക്ഷമയോടെ മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ ഒന്നോ രണ്ടോ റൊട്ടി കഷണങ്ങള്‍ ലഭിക്കുമെന്നതിനാല്‍ സ്‌കൂളിനേക്കാള്‍ ഇവര്‍ക്ക് ഇഷ്ടം ഇത്തരം റൊട്ടിക്കടകളെയാണ്. ഈ ഡല്‍ഹിയാണ് നമ്മെ മനോഹരമായി ചിരിച്ച് കാണിച്ച് തന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്.