കടല്‍തിരകള്‍പ്രണയിച്ച ഐയ്‌ലന്‍ കുര്‍ദി
ഐയ്‌ലന്‍ കുര്‍ദ്ദിയുടെ മരണം പല ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കുന്നു. ആ പിഞ്ചോമനയുടെ മരണം അഭയാര്‍ഥികളെ സ്വീകരിക്കുവാന്‍ മടിക്കുന്ന യൂറോപ്പിനല്ല മറിച്ച് അറബ് രാജ്യങ്ങള്‍ക്കുള്ള മറുപടിയാണന്ന വാദമാണ് ഇപ്പോള്‍ മുഖപുസ്തകത്തിലെ ക്ലീഷെ...
ഒന്നു ഓര്‍മ്മപ്പെടുത്തിക്കോട്ടെ..അമേരിക്ക എന്ന സാമ്രാജ്യം രാസായുധത്തിന്റെ പേരില്‍ ഇറാഖിനെ ആക്രമിക്കുകയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ സമാധാനത്തിന് പകരം ഇറാഖിന കീഴ്‌പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ മേഖലയിലെ അസ്ഥിരത എന്ന് വിസ്മരിച്ചുകൂട.എണ്ണയും അതിനുമപ്പുറം ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയും(കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചമാത്രമാണ് പഴയ കുഫയുടെ ഇന്നത്തെ രൂപമായ ഇറാഖിനെ ആക്രമിക്കുവാന്‍ കാരണം എന്നത് ജോര്‍ജ്ജ് ബുഷ് ദൈവത്തിന്റെ തീരുമാനപ്രകാരം ആണ് തന്റെ ഇറാഖ് അധിനിവേശം എന്ന വെളിപ്പെടുത്തലിലൂടെ തെളിഞ്ഞിരിക്കുന്നു).
നീണ്ട പത്ത് വര്‍ഷത്തെ യുദ്ധം ഇറാഖ് എന്ന ഭൂപ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള മേഖലയെ കൂടി തളര്‍ത്തിയിരുന്നു.അഞ്ച്‌ലക്ഷത്തിലേറെ കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ട ആ യുദ്ധത്തില്‍ നേട്ടമുണ്ടാക്കിയത് ഗള്‍ഫ് സെക്ടറില്‍ ആയുധങ്ങള്‍ക്ക് വമ്പന്‍ വിപണി കണ്ട് പിടിച്ച് ആുധ കമ്പനികള്‍ മാത്രമായിരുന്നു.പിന്നീട് കൊട്ടിഘോഷിച്ച് അറബ് വസന്തം വന്നു.പാശ്ചാത്യന്റെ പ്രചരണയുദ്ധത്തിന്റെ ഫലമായി നാലിലേറെ രാജ്യങ്ങളില്‍ അതിന്റെ അലയൊലികള്‍ ശക്തമായി ഭരണകൂടങ്ങള്‍ നിഷ്‌കാസിതരായി ഭരണകൂടങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ ജനങ്ങള്‍ തെരുവില്‍ തന്നെയായിരുന്നു.പഴുതുകളുണ്ടെങ്കിലും ദുര്‍ബലമെങ്കിലും ഒരു ഭരണവ്യവസ്ഥ എന്നത് ഒറു രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.അതെല്ലാം തകര്‍ത്തെറിയപ്പെട്ട അറബ് വിപ്ലവത്തിന്റെ ബാക്കിപത്രം തെരവുകള്‍ കീഴടക്കിയ ജനങ്ങള്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതിയിലേക്ക് മാറുന്നതായിരുന്നു.
ആ അസ്ഥരിതയില്‍ ആരംഭിച്ചതാണ് സിറിയയും ബശ്ശാറുല്‍ അസദും വിമതവിഭാഗങ്ങളും തമ്മില്‍ നടക്കുന്ന ആഭ്യന്തയുദ്ധത്തില്‍ ഇരുകൂട്ടര്‍ക്കും ആവശ്യത്തിലധികം ആയുധങ്ങള്‍ എവിടെ നിന്നാണ് എത്തുന്നത്.എന്ത്‌കൊണ്ടാണ് ചൈന മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളില്‍ അവകാശം ഉന്നയിക്കുമ്പോള്‍ ഇടപെടാന്‍ മടിക്കുന്ന യൂറോപ്യന്‍ അമേരിക്കന്‍ സഖ്യം അറബ് രാജ്യങ്ങളില്‍ അമിതമായി ഇടപെടുന്നത്. ഉത്തരം വ്യക്തമാണ്‌ല ആയുധങ്ങളുടെ വില്‍പനയും എണ്ണയുടെ പശ്ചിമേഷ്യന്‍ കുത്തക തകര്‍ക്കുക എന്ന ലക്ഷ്യവും.അതെ അയ്‌ലന്‍ ഒരു പ്രതീകം മാത്രമാണ് യൂറോപ്പിന്റെ അമേരിക്കയുടേയും ആര്‍ത്തിയുടെ പ്രതീകം
1 comment:
mmm
Post a Comment