Nov 30, 2015

ഡിസംബര്‍

ഡിസംബര്‍ നീ എനിക്ക് മഞ്ഞിന്റെ മണമുള്ള വിടവാങ്ങലിന്റെ  ഓര്‍മകളല്ല.

പ്രണയത്തിന്റെ, ഹൃദയത്തിന്റെ, തിരിച്ചറിവിന്റെ കാലമാണ്.

മകരകുളിരിനെ തണുപ്പെന്ന് വിശ്വസിപ്പിച്ചിരുന്ന ബാല്യവും കൗമാരവും സമ്മാനിച്ച ഡിസംബര്‍.

തണുപ്പെന്നാല്‍ കുളിരല്ലന്നും അത് മരണസമാനമാണന്നും തിരിച്ചറിവ് നല്‍കിയ പ്രവാസം എന്നെ പുല്‍കിയ നാളുകള്‍.
മക്കയെന്ന പുണ്യഭുമികയില്‍ നഗ്നപാദനായി ജീവിതത്തിന്റെ നിസാരത ഞാന്‍ പഠിച്ച മാസമാണ് നീ ഡിസംബര്‍.
മറവിയല്ല ഓര്‍മയാണ് ആദ്യ പ്രതിരോധം എന്നെന്നെ പഠിപ്പിച്ച ബാബരിയുടെ മരണവും നീയാണ്....

ഡിസംബര്‍ നീ എനിക്ക് പ്രിയതമാണ്.............

അതെ  നിന്നെ ഞാന്‍ വല്ലാതെ പ്രണയിക്കുന്നു

Nov 11, 2015

കവിത

നീ തന്നെ ഓര്‍മയാണ് സഖീ......
പിന്നെ നിന്നെപറ്റിയുള്ള ഓര്‍മ്മകള്‍ എങ്ങനെ പ്രിയമല്ലാതാകും.

നിന്റെ മുഖം കൊണ്ടുണര്‍ന്ന പുലരികള്‍,
നിന്റെ മടിയില്‍ തലവെച്ചുകണ്ട അസ്തമയങ്ങള്‍.

ഉന്മാദം അതുമാത്രമാണ് നീ.
കാലത്തിനും വ്യവസ്ഥിതിക്കും സമ്മാനിക്കുവാനാകാത്ത ഉന്മാദങ്ങള്‍.

ആ നിമിഷങ്ങളില്‍ നാം രണ്ടല്ലായിരുന്നു,
നീ എനിക്കന്യയോ ഞാന്‍ നിനക്കന്യനോ അല്ലായിരുന്നു.

മകരകുളിരില്‍ നീഎന്നെ പുതപ്പിച്ചു,
കമ്പളങ്ങളുടെ ചൂടിനെക്കാള്‍ കുളിര്‍മയോടെ.

നീ പെയ്തിറങ്ങുമ്പോള്‍,
ഞാന്‍ ഋഷിതുല്യനായിരുന്നു.

ഋതുക്കളറിയാത്ത ഋതുരക്തമറിയാത്ത,
ദിക്കറിയാത്ത ഋഷി.
നീ വാരിപുണര്‍ന്ന നിറങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞില്ല,
നിന്റെ സാമീപ്യം തന്നെ നിറങ്ങളുടെ ഉല്‍സവമായിരുന്നല്ലോ.

നീ അകന്നപ്പോഴാണ് ഞാന്‍ സൂര്യചന്ദ്രന്‍മാരെ ദര്‍ശിച്ചത്,
നിറമില്ലാത്ത വൃത്തങ്ങള്‍.

ചൂടില്ല, തണുപ്പില്ല നിന്റെ ഗന്ധമില്ല,
കാഴ്ചയോ കൂരിരിട്ടിന്റെ തിമിരവും.

മരണം നിമിഷത്തിന്റെ രതിമൂര്‍ച്ചച്ഛയാണ്,
ജീവിതം  ഓര്‍മകളുടെ പ്രണയനിമിഷങ്ങളും.

ഓര്‍മകളാണ് ഉന്മാദം സഖീ,
മരണം നിമിഷത്തിന്റെ മൂര്‍ച്ഛമാത്രമാണ്.

നിന്നിലലിയുവാന്‍ അലിഞ്ഞിലാതെയാകുവാന്‍,
ബാക്കിവെച്ചൊരു ചുംൂബനമാണീ ജീവിതം.

- എസ് മുഹമ്മദ് താഹിര്‍-



Oct 19, 2015

ജീവിതം ...........ഹൈക്കു

അവള്‍

പ്രണയം നല്‍കിയതൊരാള്‍ക്ക്,
കാമം നല്‍കിയതൊരാള്‍ക്ക്,
ജീവിതം നല്‍കിയതൊരപരിചിതന്,
ചാരിത്രം പടിക്ക് പുറത്ത് വെച്ച്,
മണിയറയ്ക്കുള്ളില്‍ അവള്‍ പതിവൃതയായി.



അവന്‍

സത്യമായിരുന്നു.
പ്രണയവും,
ജീവിതവും,
കാമവവും,
പിന്നെ അര്‍ധബോധങ്ങളെ സ്‌നേഹിച്ചതും

അവസാനം.

മംഗല്യകുറിനല്‍കി തിരിഞ്ഞുനടക്കുമ്പോള്‍
ഓര്‍മ്മെയ്‌ക്കെന്നവള്‍ പറഞ്ഞെടുത്ത
വരികളെ  അവന്‍ വിഷദത്തോടെ നോക്കി,
എന്നിട്ട് ചോരവാര്‍്‌ന്നൊലിക്കുന്ന തന്റെ ഹൃദയത്തേയും.............


           - എസ് മുഹമ്മദ് താഹിര്‍-

Sep 5, 2015

കടല്‍തിരകള്‍പ്രണയിച്ച ഐയ്‌ലന്‍ കുര്‍ദി

കടല്‍തിരകള്‍പ്രണയിച്ച ഐയ്‌ലന്‍ കുര്‍ദി



ഐയ്‌ലന്‍ കുര്‍ദ്ദിയുടെ മരണം പല ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കുന്നു. ആ പിഞ്ചോമനയുടെ മരണം അഭയാര്‍ഥികളെ സ്വീകരിക്കുവാന്‍ മടിക്കുന്ന യൂറോപ്പിനല്ല മറിച്ച് അറബ് രാജ്യങ്ങള്‍ക്കുള്ള മറുപടിയാണന്ന വാദമാണ് ഇപ്പോള്‍ മുഖപുസ്തകത്തിലെ ക്ലീഷെ...

ഒന്നു ഓര്‍മ്മപ്പെടുത്തിക്കോട്ടെ..അമേരിക്ക എന്ന സാമ്രാജ്യം രാസായുധത്തിന്റെ പേരില്‍ ഇറാഖിനെ ആക്രമിക്കുകയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ സമാധാനത്തിന് പകരം ഇറാഖിന കീഴ്‌പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ മേഖലയിലെ അസ്ഥിരത എന്ന് വിസ്മരിച്ചുകൂട.എണ്ണയും അതിനുമപ്പുറം ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയും(കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചമാത്രമാണ് പഴയ കുഫയുടെ ഇന്നത്തെ രൂപമായ ഇറാഖിനെ ആക്രമിക്കുവാന്‍ കാരണം എന്നത് ജോര്‍ജ്ജ് ബുഷ് ദൈവത്തിന്റെ തീരുമാനപ്രകാരം ആണ് തന്റെ ഇറാഖ് അധിനിവേശം എന്ന വെളിപ്പെടുത്തലിലൂടെ തെളിഞ്ഞിരിക്കുന്നു).

നീണ്ട പത്ത് വര്‍ഷത്തെ യുദ്ധം ഇറാഖ് എന്ന ഭൂപ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള മേഖലയെ കൂടി തളര്‍ത്തിയിരുന്നു.അഞ്ച്‌ലക്ഷത്തിലേറെ കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ട  ആ യുദ്ധത്തില്‍ നേട്ടമുണ്ടാക്കിയത് ഗള്‍ഫ് സെക്ടറില്‍ ആയുധങ്ങള്‍ക്ക് വമ്പന്‍ വിപണി കണ്ട് പിടിച്ച് ആുധ കമ്പനികള്‍ മാത്രമായിരുന്നു.പിന്നീട് കൊട്ടിഘോഷിച്ച് അറബ് വസന്തം വന്നു.പാശ്ചാത്യന്റെ പ്രചരണയുദ്ധത്തിന്റെ ഫലമായി നാലിലേറെ രാജ്യങ്ങളില്‍ അതിന്റെ  അലയൊലികള്‍ ശക്തമായി ഭരണകൂടങ്ങള്‍ നിഷ്‌കാസിതരായി ഭരണകൂടങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ ജനങ്ങള്‍ തെരുവില്‍ തന്നെയായിരുന്നു.പഴുതുകളുണ്ടെങ്കിലും ദുര്‍ബലമെങ്കിലും ഒരു ഭരണവ്യവസ്ഥ എന്നത് ഒറു രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.അതെല്ലാം തകര്‍ത്തെറിയപ്പെട്ട അറബ് വിപ്ലവത്തിന്റെ ബാക്കിപത്രം തെരവുകള്‍ കീഴടക്കിയ ജനങ്ങള്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതിയിലേക്ക് മാറുന്നതായിരുന്നു.

ആ അസ്ഥരിതയില്‍ ആരംഭിച്ചതാണ് സിറിയയും ബശ്ശാറുല്‍ അസദും വിമതവിഭാഗങ്ങളും തമ്മില്‍ നടക്കുന്ന ആഭ്യന്തയുദ്ധത്തില്‍ ഇരുകൂട്ടര്‍ക്കും ആവശ്യത്തിലധികം ആയുധങ്ങള്‍ എവിടെ നിന്നാണ് എത്തുന്നത്.എന്ത്‌കൊണ്ടാണ് ചൈന മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളില്‍ അവകാശം ഉന്നയിക്കുമ്പോള്‍ ഇടപെടാന്‍ മടിക്കുന്ന യൂറോപ്യന്‍ അമേരിക്കന്‍ സഖ്യം അറബ് രാജ്യങ്ങളില്‍ അമിതമായി ഇടപെടുന്നത്. ഉത്തരം വ്യക്തമാണ്‌ല ആയുധങ്ങളുടെ വില്‍പനയും എണ്ണയുടെ പശ്ചിമേഷ്യന്‍ കുത്തക തകര്‍ക്കുക എന്ന ലക്ഷ്യവും.അതെ അയ്‌ലന്‍ ഒരു പ്രതീകം മാത്രമാണ് യൂറോപ്പിന്റെ അമേരിക്കയുടേയും ആര്‍ത്തിയുടെ പ്രതീകം

Aug 24, 2015

പച്ചക്കറി വിപ്ലവം നീണാള്‍ വാഴട്ടെ






ഓണത്തിന് 2000 ല്‍ അധികം ജൈവ പച്ചക്കറി ചന്തകളുമായ് എത്തിയ സി.പി.എമ്മിന്റെ നിലപാട് തികച്ചും അഭിനന്ദനാര്‍ഹമാണ്.കേരളത്തെ വീണ്ടും കാര്‍ഷികസമൃദ്ധിയിലേക്കെത്തിക്കുവാന്‍ ഈ നിലപാട് സഹായകരമാകും എന്നത് അവിതര്‍ക്കമാണ്. ഇന്നിന്റെ ഒരു ഭക്ഷണആവശ്യം എന്ന നിലയില്‍ ഇത് ഒരു നല്ല മുന്നേറ്റമാണ്. ഈ സംരംഭത്തെ ഹൃദയത്തില്‍ നിന്നും കൈതട്ടി ഞാന്‍ അഭിനന്ദിക്കുന്നു.

ഇനി രാഷ്ട്രീയമായ ചില കാരണങ്ങളിലേക്ക് കടക്കാം.


പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരങ്ങളുടെ പരാജയവും അഴിമതിയാരോപണങ്ങള്‍ നിരന്തരം ഉയര്‍ന്ന ഒരു സര്‍ക്കാരിനെതിരെ തുടരെ തുടരെ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ പരാജയവും നല്‍കിയ തിരിച്ചടികളില്‍ നിന്നാണ് സി.പി.എം ജനപിന്തുണ പിടിച്ചെടുക്കുവാന്‍ ഈ സംരംഭവുമായി മുന്നോട്ട് വന്നത്. ഇത് അവരെ സംബന്ധിച്ച് ഒരു പുതിയ പരീക്ഷണമല്ലായിരുന്നു.ഒരു പക്ഷെ ആലപ്പുഴയില്‍ മാരാരിക്കുളത്ത് തോമസ് ഐസക് എന്ന ജനകീയഎം.എല്‍.എ പരീക്ഷിച്ച് വിജയിപ്പിച്ച ഒരു മോഡല്‍ മറ്റിടങ്ങലിലേക്ക് പറിച്ച് നട്ടു എന്ന് മാത്രം. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും വയലേലകളിലേക്ക് സി.പി.എം മടങ്ങമ്പോള്‍ ഉള്ള രാഷ്ട്രീയ സാഹചര്യം ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതില്ലെ?. 

സംഘപരിവാരം അധികാരത്തിലെത്തി എന്ന് മാത്രമല്ല മോദിയിസത്തില്‍ ഫാസിസ്റ്റ് ചിന്താകഗികള്‍ക്ക് സാധാരണക്കാര്‍ പോലും അനുകൂലമാകുന്ന ഒരു സ്ഥിതിവിശേഷം. നിഷ്പക്ഷമതികള്‍ പോലും സംഘപരിവാരം ഒരു ഭീഷണിയല്ല എന്ന് ചിന്തിക്കുകയും രാജ്യത്തിന്റെ പൈതൃകത്തേയും സാംസ്‌കാരിക ബോധത്തേയും തങ്ങള്‍ക്ക് അനുകൂലമാക്കുവാന്‍ സംഘപരിവാരസംഘടനകള്‍ നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കാലഘട്ടം.വിലക്കയറ്റവും രൂപയുടെ മൂല്യതകര്‍ച്ചയും അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നു. ഭൂമിഏറ്റെടുക്കല്‍,കര്‍ഷക ആത്മഹത്യ എന്നുവേണ്ട എല്ലാഭരണാധികാരികളും കോര്‍പറേറ്റ് സേവക്ക് മല്‍സരിക്കുന്നു.കേരളത്തില്‍ പോലും തങ്ങളുടെ ഇടം കൃത്യമായി ഉറപ്പിക്കുവനാന്‍ ജാതിമതസംഘടകളെ കൂട്ട് പിടിക്കുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം വളരെ വിപ്ലവകരമായ ഒരു സമരമുഖവുമായി രംഗത്തെത്തിയിരിക്കുന്നെതെന്നത് ആശ്ചര്യജനകം കൂടിയാണ്. രൂപീകരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തങ്ങളുടെ ശത്രുക്കളില്‍ രണ്ടാമതായി സംഘപരിവാരം കണ്ടെത്തിയ കമ്യൂണിസറ്റുകള്‍ ശത്രു ശക്തിപ്രാപിക്കുമ്പോള്‍ നടത്തുന്ന എല്ലാ സമരപരിപാടികളും ചര്‍ച്ചചെയ്യപ്പെടേണ്ടതില്ലെ?


കാരണം മുമ്പ് ഇന്ത്യഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും അവര്‍ക്കെതിരെ ശക്തമായ പ്രചാരവേലകള്‍ നടത്തുകയും സമരമുഖം തുറക്കുകയും ചെയ്ത ഇടത്പക്ഷം ഇന്ന് കുറ്റകരമായ മൗനത്തിലേക്കാണ് പോകുന്നത് എന്നത് സമീപകാല കാഴ്ചകള്‍ നമ്മോട് പറയുന്നുണ്ട്.ഇവിടെ സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക എന്ന ഉദ്ദേശം ഇല്ല മറിച്ച് പൊതുയിടത്തില്‍ തങ്ങള്‍ മുന്നേ സൂചനകള്‍ നല്‍കിയഅപകടം അടുത്തെത്തുമ്പോള്‍ ബോധവല്‍ക്കരണത്തിനുമപ്പുറം പിന്മാറ്റം എന്നത് എത്രത്തോം ഭയാനകരമാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്.കേരള രൂപീകരണത്തിന് ശേഷം ആദ്യം സര്‍ക്കാര്‍ ഉണ്ടാക്കുകയും പിന്നീട് അഞ്ച് കൊല്ലം ഇടവിട്ട് ഭരണം നടത്തുകയും ചെയ്ത സി.പി.എം നടത്തുന്ന പച്ചക്കറി കൃഷി കാലഘട്ടത്തിന് യോജിച്ചതാണ്. ഈ വിപ്ലവത്തിന്റെ അനിവാര്യതയെ കുറിച്ച്  സ്വന്തം അണികളെ  ബോധിപ്പിക്കുവാന്‍ കഴിഞ്ഞേക്കും.എന്നാല്‍ നിങ്ങല്‍ കാലങ്ങളായി ഈ സമൂഹത്തോട് വിളിച്ച് പറഞ്ഞ യാഥാര്‍ഥ്യങ്ങളെ മറക്കുവാന്‍കേരള സമൂഹത്തിന് പെട്ടന്ന് സാധിച്ചില്ലന്ന് വരില്ല സാര്‍.......... 


ആ ഭീഷണികള്‍ മുന്നില്‍ യാഥാര്‍ഥ്യങ്ങളായി നിറയുമ്പോള്‍ പച്ചക്കറി വിപ്ലവം എന്ന മാറ്റം തികച്ചും ആമാശയപരമാണന്ന സത്യം ആ ഓരിയിടലിലൂടെ പുറത്തേക്ക് വല്ലാതെ തള്ളുന്നു.............


Apr 19, 2015

പര്‍ദ്ദയല്ല പ്രശ്‌നം ഇസ്്‌ലാമാണ്‌





(മാതൃഭൂമിയില്‍ കെ.വി കലയുടേതായി പ്രസിദ്ധീകരിച്ച ലേഖനം)




കറുത്ത പര്‍ദയ്ക്കുള്ളില്‍





പര്‍ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്. അതിനിയും തുടരട്ടെ. എന്നാല്‍, ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍ ഒരുകൂട്ടം സ്ത്രീകള്‍ ഉരുകിയൊലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല.

പൊതുവാഹനങ്ങളിലും വിവാഹവീട് പോലുള്ള പൊതുഇടങ്ങളിലും കറുത്ത വേഷത്തിനുള്ളിലെ അസ്വസ്ഥത പുറത്തുകാട്ടാതെ ഇവര്‍ വെന്തുരുകുന്നത് കാണുമ്പോള്‍ സഹതപിക്കുന്നവരും പരിഹസിക്കുന്നവരുമുണ്ട്. വേഷം ഓരോ നാടിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാവണമെന്നും അതിന്റെ പരിണാമചരിത്രം അങ്ങനെയാണെന്നും വാദിക്കുന്നവര്‍ പര്‍ദ കേരളത്തിന്റെ വേഷമല്ലെന്ന് തര്‍ക്കിക്കുന്നു. നിറങ്ങളുടെ ലോകത്തുനിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്താനെന്നവണ്ണം പര്‍ദയെന്നാല്‍ കറുപ്പ് എന്നും ആരൊക്കെയോ നിശ്ചയിച്ചിട്ടുണ്ട്. കറുത്ത പോളിസ്റ്റര്‍ പോലുള്ള തുണികള്‍ കൊണ്ട് ശരീരമാകെ പൊതിയുന്നത് ചുട്ടുപൊള്ളുന്ന വേനലിന് ഒട്ടും ചേരുന്നില്ല. കറുപ്പ് ചൂടിനെ ആഗിരണംചെയ്യുന്നുവെന്ന പാഠപുസ്തകജ്ഞാനം മറ്റാരേക്കാളും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവുക പര്‍ദ ധരിക്കുന്നവരായിരിക്കും.
മദ്രസയില്‍ പഠനം തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും പര്‍ദ ധരിപ്പിക്കുന്നത് വ്യാപകമാവുകയാണ്. കറുപ്പില്‍ അവളെ പൊതിയാനുള്ള ശ്രമത്തെ എന്തായാലും സ്വയം തിരഞ്ഞെടുപ്പെന്ന ന്യായം പറഞ്ഞ് പ്രതിരോധിക്കാനാവില്ല.

മതവും പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്. എന്നാല്‍, സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കണമെന്നില്ല. അത് ഭൂരിപക്ഷത്തിന്റെ വസ്ത്രം മാത്രമാണ്. ഭൂരിപക്ഷമെന്നാല്‍ മതേതരമെന്ന വായന ശരിയല്ല. പെട്ടെന്ന് ധരിക്കാം, ശരീരഭാഗങ്ങള്‍ വെളിയില്‍ കാണുന്നുവെന്ന ശങ്കയില്ലാതെ (അങ്ങനെയുള്ളവര്‍ക്ക്) അവരവരുടെ ജോലിചെയ്യാം എന്നിങ്ങനെ ചില മേന്മകള്‍ പര്‍ദയ്ക്ക് അവകാശപ്പെടാനുമാവും. പര്‍ദ ഒരു പരിധിവരെ സാമ്പത്തിക ഉച്ചനീചത്വങ്ങളെ മറയ്ക്കാന്‍ സഹായിക്കുന്നുണ്ട് (മുത്തും സ്വര്‍ണനൂലും പിടിപ്പിച്ച് പണവും പ്രതാപവും കാണിക്കാന്‍ ചിലരെങ്കിലും ശ്രമം നടത്തുന്നുണ്ടെങ്കിലും). സ്ത്രീകള്‍ ആഭരണങ്ങളില്‍ പൊതിയുന്ന പ്രവണതയ്ക്കും ഈ വേഷം കുറച്ചൊരാശ്വാസംതന്നെ. കഴുത്തിലും കാതിലും കൈയിലും ആഭരണങ്ങളില്ലെങ്കിലും കുറച്ചിലൊന്നുമില്ലാതെ ദരിദ്രവീടുകളിലെ സ്ത്രീകള്‍ക്കും തലയുയര്‍ത്തി നടക്കാമെന്നതിനാല്‍ ഈ വേഷത്തിന് കൂടുതല്‍ സ്വീകാര്യതയുണ്ടായി എന്ന് ചിലരെങ്കിലും പറയാറുണ്ട്.

എന്നാല്‍, പ്രകോപനപരമായ വേഷമാണ് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കാരണമെന്നും പര്‍ദ സുരക്ഷിതത്വം തരുന്നുവെന്നുമുള്ള വാദഗതി അംഗീകരിക്കാനാവുമോ? നമ്മുടെ നാട്ടില്‍ 90 തികഞ്ഞ മുത്തശ്ശിമാരും അമ്മിഞ്ഞമണം മാറാത്ത കുഞ്ഞുങ്ങളും 70 കഴിഞ്ഞ കന്യാസ്ത്രീകളും കൂട്ടബലാത്സംഗത്തിനിരയാവുന്നത്എന്തുകൊണ്ടെന്ന് ഈ വാദഗതിക്കാര്‍ മറുപടി പറയേണ്ടിവരും. അടക്കവും ഒതുക്കവും ഉള്ളവള്‍ എന്ന കമന്റ് സ്വന്തമാക്കാന്‍ എളുപ്പമാണെന്നുള്ളതിനാല്‍ ചില സ്ത്രീകളെങ്കിലും ഇതൊരു മറയാക്കുന്നുണ്ടെന്നതും യാഥാര്‍ഥ്യം. എന്നാല്‍, പര്‍ദ ധരിക്കുന്നവരില്‍ ഞങ്ങള്‍ എന്ന സംഘബോധം ഉണ്ടാവുന്നു എന്നതുപോലെത്തന്നെ അത് ധരിക്കാത്തവരില്‍ അന്യതാബോധവും ഉണ്ടാവുന്നു എന്നത് കാണാതിരുന്നുകൂടാ. ബോധപൂര്‍വമല്ലെങ്കിലും സമൂഹത്തില്‍ ഇത്തരത്തിലൊരു വേര്‍തിരിവ് ഈ വേഷം വ്യാപകമാവുന്നതിനൊപ്പം ശക്തമാവുന്നുണ്ട്.

അതിനിടയിലും വേഷം പര്‍ദയാണെങ്കിലും പൊതുപ്രശ്‌നങ്ങളിലും പൊതുഇടങ്ങളിലും മറ്റു സ്ത്രീകളേക്കാള്‍ ധീരമായും സക്രിയമായും ഇടപെടുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് പ്രതീക്ഷ പകരുന്നുണ്ട്. അറബ് നാടുകളില്‍ പൂത്ത മുല്ലപ്പൂവിപ്ലവത്തിന്റെ കരുത്തായി ഇത്തരമൊരു സ്ത്രീമുന്നേറ്റമുണ്ടായിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന് പര്‍ദ ധരിച്ച നൂറുകണക്കിന് സ്ത്രീകള്‍ വീട്ടകങ്ങള്‍വിട്ട് അരങ്ങിലേക്ക് എത്തുന്നുണ്ട്. പര്‍ദ അടിച്ചേല്‍പ്പിക്കുന്നവരെ തോല്പിക്കാനുള്ള ഫലപ്രദമായ വഴിയും ഇതുതന്നെ. ആവേശകരമായ ഇത്തരം കാഴ്ചകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.

പര്‍ദയെക്കുറിച്ചുള്ള തര്‍ക്കം തീരാനിടയില്ല. പര്‍ദയോട് വിടപറയാന്‍ കേരളത്തില്‍ പടര്‍ന്നുപന്തലിച്ച പര്‍ദക്കമ്പനികള്‍ ഇനി സമ്മതിക്കുകയുമില്ല. പിന്നെ ചെയ്യാനുള്ളത് ഞങ്ങള്‍ക്കീ കറുപ്പ് വേണ്ടെന്ന സ്വയം തിരഞ്ഞെടുപ്പിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങുക എന്നതാണ്. പോളിസ്റ്റര്‍ പോലുള്ള തുണികള്‍ ഉപേക്ഷിച്ച് കോട്ടണ്‍ തുണിത്തരങ്ങളില്‍ ഏഴ് നിറങ്ങള്‍ വിരിയിച്ച് പൊള്ളുന്ന വേനല്‍ച്ചൂടിനെയെങ്കിലും പ്രതിരോധിക്കാം.

കേരളത്തിലെ താപനില വര്‍ഷംതോറും കൂടിവരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പുനര്‍വിചിന്തനം അത്യാവശ്യംതന്നെ. കൊടുംചൂടില്‍ കറുത്ത വേഷം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെങ്കിലും ഇതിന് പ്രേരണയാവണം. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ വര്‍ണപ്പര്‍ദകള്‍ വ്യാപകമാക്കി പര്‍ദക്കമ്പനികള്‍ നമ്മുടെ സ്ത്രീകളുടെ രക്ഷയ്‌ക്കെത്തട്ടെ. അതുവഴി അവരുടെ ലാഭം കുതിച്ചുയരട്ടെ.












........................ ലേഖനത്തില്‍ ലേഖിക പ്രസ്താവിക്കുവാന്‍ ശ്രമിക്കുന്ന വൈരുദ്ധ്യങ്ങളെ ശ്രദ്ധിച്ചാല്‍ തന്നെ മനസിലാകും ഇത് ഒരു വായനാസുഖത്തിന് വേണ്ടി മാത്രമുള്ള എഴുത്താണന്ന്.പെട്ടന്ന് പൊതു ശ്രദ്ധപിടിച്ച് പറ്റുവാന്‍ മാധ്യമങ്ങളില്‍ അല്ലെങ്കില്‍ പൊതു ഇടങ്ങളില്‍ ഒരു മതവഭാഗത്തി അതിന്റെ പൊതു ചിഹ്നങ്ങലെ അവഹേളിക്കുക എന്നത് ഒരു സ്ഥിരവ്യായാമം ആയ സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാര്യമില്ല എന്ന് മനസിലാക്കാം.എന്നിരുന്നാലും എന്റെ പൊതുചിന്തകളില്‍ നിന്നും ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് ലേഖിക/ലേഖകന്‍ മറുപടി തരേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു അങ്ങനെ സംഭവിക്കാറില്ലെന്ന് അഹങ്കാരത്തോടുകൂടി പറഞ്ഞുകൊള്ളട്ടെ(ഇന്നുവരേയും ആരോപണങ്ങള്‍ തൊടുത്തുവിടുവാന്‍ മാത്രമാണ് ഈ മതത്തെ ഉപയോഗിച്ചിട്ടുള്ളത് വസ്തുനിഷ്ഠാപരമായ വിശദീകരണങ്ങല്‍ ഇതിന് ആവശ്യമില്ല).

എന്റെ സംശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

1./////////////////ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്, 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍ ഒരുകൂട്ടം സ്ത്രീകള്‍ ഉരുകിയൊലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. //////////////