ഗസ പുഞ്ചിരിക്കുകയാണ്.
പലൂട്ടുന്ന മുലകള്‍ക്ക് പകരം,
വെടിമരുന്നിന്റെ ഗന്ധവും രുചിയും നല്‍കുന്നവര്‍ക്ക്.
കവണക്കല്ലുകളാല്‍ മറുപടി പറയുന്ന പിഞ്ചുകളെയോര്‍ത്ത്.
മരണം താഴ്‌വരയില്‍ മാത്രമാണ്.
തീവ്രവാദികുഞ്ഞുങ്ങളെ തന്നെയാണ് കൊന്ന് തള്ളുന്നതെന്ന് ഉറപ്പിക്കാവന്‍,
വീണ്ടും വീണ്ടും ബോംബ് വര്‍ഷിക്കുക യഹൂദരേ..
ഗസയിളെ കുഞ്ഞുങ്ങള്‍ പൊട്ടിച്ചിരിക്കുകയാണ്.
പെറ്റിട്ടപ്പോള്‍ മുതല്‍ അവരുടെ കളിക്കോപ്പുകള്‍ നിങ്ങളുടെ യുദ്ധോപകരണങ്ങളാണ്.
ചാപിള്ളകളെ പെറ്റിട്ടില്ലാത്ത മാതാവിന്റെ സന്തോഷം.
മരണം അത് ധീരന്‍മാര്‍ക്ക് ജന്മാവകാശമാണ്.